Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഉള്ളംകൈയ്യില്‍ തെളിയും മൂന്ന് മൂന്ന് ചിഹ്നങ്ങള്‍: ആയുസ്സുള്ളിടത്തോളം ഭയക്കണം
Palmistry: ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും അത് ഗുണാനുഭവങ്ങളും ദോഷങ്ങളും എല്ലാം മുന്‍കൂട്ടി പറയുന്നതിനും നമ്മളെ സഹായിക്കുന്നു. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളും ഭാഗ്യ നിര്ഭാഗ്യങ്ങളും എല്ലാം മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് ഇത്തരത്തില്‍ ഹസ്തരേഖാശാസ്ത്രത്തിന് സാധിക്കുന്നു. ജീവിതത്തില്‍ നിങ്ങള്‍എവിടെ എത്തും, എന്തൊക്കെ സംഭവിക്കും കരിയര്‍ എപ്രകാരം, ധന നേട്ടങ്ങള്‍ എപ്രകാരം ദുരിതങ്ങള്‍ എന്തൊക്കെ എന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായി മനസ്സിലാക്കാന്‍ ഹസ്തരേഖാശാസ്ത്രത്തില്‍ കഴിയും എന്നാണ് വിശ്വാസം.
ജ്യോതിഷത്തിന്റെ ഒരു ഭാഗമാണെങ്കില്‍ പോലും എത്രത്തോളം ഇത് ജീവിതത്തെ സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്നത്തെ കാലത്ത് ഹസ്തരേഖാശാസ്ത്രത്തെ വിശ്വസിക്കുന്നവരുണ്ട് എന്നതും സത്യമാണ്. നമ്മുടെ ഉള്ളം കൈയ്യില്‍ തെളിയുന്ന രേഖകകളില്‍ നിന്നും ചിഹ്നങ്ങളില്‍ നിന്നും നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാനിടയുള്ളതുമായ പല കാര്യങ്ങളും മനസ്സിലാക്കാന്‍ ഹസ്തരേഖാശാസ്ത്രം വഴി കഴിയുന്നു. ഭാഗ്യത്തെ സൂചിപ്പിക്കുന്നത് പോലെ തന്നെ നിര്ഭാഗ്യത്തെക്കുറിച്ചും പറയുന്നു. അവ എപ്രകാരം എന്ന് നോക്കാം.

ദ്വീപ് രൂപങ്ങള്‍
നിങ്ങളുടെ ഉള്ളം കൈയ്യില്‍ കാണുന്ന ചില രൂപങ്ങള്‍ പ്രത്യേകിച്ച് ദ്വീപ് പോലെ കാണപ്പെടുന്ന ചിഹ്നങ്ങള്‍ സൂചിപ്പിക്കുന്നത് ദൗര്‍ഭാഗ്യത്തെയാണ്. പ്രത്യേകിച്ച് ഹൃദയരേഖ, വിധിരേഖ എന്നിവയില്‍ കാണപ്പെടുന്ന ചിഹ്നങ്ങളെ ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍, സമ്മര്‍ദ്ദം, മോശം സമയം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല വിട്ടു മാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും എന്നും ഇത് സൂചിപ്പിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഉറപ്പ് ലഭിക്കുകയും ഇല്ല. പക്ഷേ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ മറ്റുള്ളവരേക്കാള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക, സമ്മര്‍ദ്ദത്തെ കുറയ്ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍.

ചങ്ങലയുള്ള രേഖകള്‍
നിങ്ങളുടെ കൈയ്യില്‍ കാണപ്പെടുന്ന രേഖകള്‍ ചങ്ങലയോടെ ഉള്ളതോ അല്ലെങ്കില്‍ ഇടക്ക് വെച്ച് മുറിഞ്ഞ് പോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് കാര്യങ്ങളില്‍ വ്യക്തതക്കുറവുള്ളതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല ബിസിനസ് രംഗത്തുണ്ടാവുന്ന തിരിച്ചടികളും പ്രശ്നങ്ങളും ആണ് ഇത് വഴി സൂചിപ്പിക്കുന്ത്. കൂടാതെ വരാനിരിക്കുന്നത് അതിലും കഠിനമായ ഘട്ടമാണ് എന്ന സൂചനയും ഇത് വഴി ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഉള്ളം കൈയ്യിലെ പ്രധാന രേഖകള്‍ അല്പം ശ്രദ്ധിക്കണം. ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള തടസ്സങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
നക്ഷത്രം അല്ലെങ്കില്‍ കുരിശടയാളങ്ങള്‍
നിങ്ങളുടെ ഉള്ളം കൈയ്യില്‍ കാണപ്പെടുന്ന ക്രമരഹിതമായ അടയാളങ്ങള്‍ പലപ്പോഴും നക്ഷത്രങ്ങള്‍ പോലെയോ കുരിശ് പോലെയോ കാണപ്പെടുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അപകടങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവും എന്നതാണ്. അത് കൂടാതെ അതിനെയെല്ലാം തന്നെ പ്രതിരോധിക്കാന്‍ സാധിക്കാതെ മുന്നോട്ട് പോവേണ്ട അവസ്ഥയും ഉണ്ടാവുന്നു.പലപ്പോഴും ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന വലിയ മാറ്റങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിനും മുന്നറിയിപ്പായി കണ്ട് കരുതിയിരിക്കാനുമാണ് ഇത്തരം സൂചനകള്‍. ഹസ്തരേഖാശാസ്ത്രത്തിലെ ഇത്തരം കാര്യങ്ങളെ വളരെയധികം ഗൗരവത്തോടെയും കാണേണ്ടതില്ല. കാരണം അവ പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
