Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ജന്മനാ കൈയ്യിലെ ധനലക്ഷ്മി യോഗം: ലക്ഷണങ്ങള്‍ ഓരോന്നായി തെളിയുന്ന സമയം
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. കാരണം ഹസ്തരേശാസ്ത്രത്തില് വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ധാരാളമുണ്ട്. എന്നാല്‍ തന്റെ ഭാവി എപ്രകാരമായിരിക്കും എന്നതിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അവരെ ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു. കൈയ്യിലെ വരകളും ലക്ഷണങ്ങളും എല്ലാം നോക്കി ഇത്തരം കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
തിരുവെഴുത്തുകള്‍ അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ ഹസ്തരേഖാശാസ്ത്രപ്രകാരമുണ്ടാവുന്ന കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ധനലക്ഷ്മി യോഗ പ്രകാരം നിങ്ങള്‍ക്ക് സമ്പന്നതയും ധനധാന്യസമൃദ്ധിയും രേഖപ്പെടുത്തുന്ന ചില യോഗങ്ങള്‍ കൈകളില്‍ കാണുന്നുണ്ട്. അത് എന്തൊക്കെയെന്നും ജീവിതത്തില്‍ ഏതൊക്കെയാണ് ധനലക്ഷ്മി യോഗ ഫലങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

ധനപതി യോഗ
ഹസ്തരേഖാശാസ്ത്രപ്രകാരം ധനപതി യോഗം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ ധാരാളം ഫലങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളുടെ ജീവരേഖ ഭാഗ്യരേഖയില് നിന്ന് അകലെയാണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ധനപതിയോഗം രൂപപ്പെടുന്നു എന്നാണ് പറയുന്നത്. ഇത്തരം രേഖ കൈയ്യിലുള്ളവരെങ്കില് ഇവര്‍ ഭാഗ്യവാന്മാരും ധനികരും ആയിരിക്കും. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല,
ലക്ഷ്മിയോഗം
ഹസ്തരേഖാശാസ്ത്രപ്രകാരം ലക്ഷ്മി യോഗം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഒരു വ്യക്തിയുടെ ഉള്ളം കൈയ്യില്‍ ശുക്രപര്വ്വത്തിന് താഴേയായി താമര അടയാളമുണ്ടെങ്കില്‍ ഇവര്‍ക്ക് ലക്ഷ്മിയോഗം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ സദാസമയം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവുകയും സ്വന്തം ജീവിതം പോലെ തന്നെ കൂടെയുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു.

ഭാഗ്യലക്ഷ്മി യോഗം
ഹസ്തരേഖാശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിയുടെ കൈയിലുള്ള ഭാഗ്യരേഖ സൂര്യ പര്‍വ്വത്തില്‍ നില്‍ക്കുമ്പോഴായിരിക്കും ഭാഗ്യലക്ഷ്മി യോഗം രൂപപ്പെടുന്നത്. അത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഈ രേഖയുള്ളവര്‍ക്ക് എല്ലാ വിധത്തിലുള്ള സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ഈ രേഖയുള്ളവരില് എല്ലാ വിധത്തിലുള്ള സന്തോഷവും നിലനില്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും അപ്രതീക്ഷിത ധനനേട്ടവും കൊണ്ട് വരുന്നതിന് സാധിക്കുന്നു.
രാജ ലക്ഷ്മി യോഗം
ഹസ്തരേഖാശാസ്ത്രപ്രകാരം രാജലക്ഷ്മി യോഗമാണ് അടുത്തത്. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതാണ്. ബുധന്‍, വ്യാഴം, ശുക്രന്, ചന്ദ്രന് എന്നീ പര്‍വ്വങ്ങള്‍ കൈയില്‍ ഉണ്ടെങ്കില്‍ നിങ്ങളില്‍ രാജലക്ഷ്മിയോഗം രൂപപ്പെടുന്നു. ഈ രേഖയുടെ ഭാഗ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഒരു വ്യക്തിക്ക് ധാരാളം പണം സമ്പാദിക്കാന്‍ കഴിയും. ധനം, വീട്, വാഹനം എന്നിവയും നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ധനലക്ഷ്മിയോഗം
ധനലക്ഷ്മി യോഗമാണ് അടുത്തത്, ഇത് എപ്രകാരം മനസ്സിലാക്കാം എന്ന് നോക്കാം. ശനിപര്വ്വത്തിനും നടുവിരലിനും ചെറുവിരലിനും ഇടയില്‍ ആണ് ധനലക്ഷ്മി യോഗം രൂപപ്പെടുന്നത്. ഈ യോഗമുള്ളവര്‍ക്ക് ഒരു കാരണവശാലും രണ്ടാമതൊന്ന് ധനത്തിന്റെ കാര്യത്തില്‍ ചിന്തിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഇവര്‍ വളരെയധികം മിടുക്കരും, വാചാലരും ആയിരിക്കും. അതുകൊണ്ട് തന്നെ ശക്തമായ ഫലങ്ങളാണ് ഇവരെ തേടി എത്തുന്നത്. പ്രശസ്തിയും നേട്ടവും സാമ്പത്തിക ഉറപ്പും ഇവര്‍ക്കുണ്ടാവുന്നു.
മഹാലക്ഷ്മി യോഗം
അടുത്തതായി നിങ്ങളുടെ കൈകളില്‍ കാണപ്പെടുന്നതാണ് മഹാലക്ഷ്മി യോഗം. ഈ യോഗപ്രകാരം നിങ്ങളുടെ ഈ രേഖ ആരംഭിക്കുന്നത് ശനിപര്വ്വത്തിലും അത് വഴി ചന്ദ്രപര്വ്വത്തിലേക്കും സുര്യപര്വ്വത്തിലേക്കും എത്തുമ്പോഴാണ്. ഇതിന്റെ ഫലമായാണ് മഹാലക്ഷ്മി യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു.
നവലക്ഷ്മി യോഗം
നവലക്ഷ്മി യോഗ പ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. മണിബന്ധരേഖയില് നിന്ന് ഭാഗ്യരേഖയും സൂര്യരേഖയും ബുധരേഖയും ഉണ്ടാവുമ്പോഴാണ് നവലക്ഷ്മി യോഗം രൂപപ്പെടുന്നു. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഈ വ്യക്തി കഠിനാധ്വാനം ചെയ്യുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇവര്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.

രാജരാജേശ്വര യോഗം
രാജരാജേശ്വര യോഗം അനുസരിച്ച് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് ഹസ്തരേഖാശാസ്ത്രപ്രകാരം സൂര്യ രേഖയുട മധ്യത്തില്‍ നിന്ന് ശുക്രപര്വ്വത്തിലേക്ക് നീങ്ങുന്ന തരത്തിലുള്ളതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ആയ വ്യക്തിയുടെ ജീവിതം വളരെയധികം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്ന ഒരു രേഖ തന്നെയാണ് ഇത്.
ശ്രീമഹാലക്ഷ്മി യോഗം
ശ്രീമഹാലക്ഷ്മി യോഗം നിങ്ങളുടെ കൈകളില്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതും ലക്ഷ്മീ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ട് എന്നതാണ്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സമ്പന്നതയുടെ മടിത്തട്ടില്‍ തന്നെ കിടന്നുറങ്ങാവുന്ന അവസ്ഥയുണ്ടാവുന്നു. പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നിങ്ങള്‍ കയറുന്ന സമയം തന്നെയാണ് ഈ യോഗത്തിലൂടെ നിങ്ങള്‍ക്കുണ്ടാവുന്നത്. ബിസിനസിന്റെ കാര്യത്തിലും ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും.



Click it and Unblock the Notifications
