Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വരാന്‍ പോവുന്ന കഷ്ടപ്പാട് കരുതിയിരിക്കാം: മൂന്ന് അടയാളം കൈയ്യിലുണ്ടെങ്കില്‍
ഹസ്തരേഖാശാസ്ത്രപ്രകാരം പലവിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ വിശ്വസിക്കുന്നവരും ധാരാളമാണ്. നമ്മുടെ കൈകളില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ക്ക് പലപ്പോഴും ശാസ്ത്രീയമായ വിശദീകരണം നല്‍കുന്നതാണ് ഹസ്തരേഖാശാസ്ത്രം. എല്ലാവരുടേയും കൈകളില്‍ വരകളും അടയാളങ്ങളും ധാരാളമുണ്ട്. എന്നാല്‍ ഇതില്‍ ചിലത് ശുഭസൂചകങ്ങളാണെങ്കില് ചിലത് അശുഭകരമായ ഫലങ്ങളെയാണ് നല്‍കുന്നത്. എന്നാല്‍ നിങ്ങളുടെ കൈകളിലെ ചില അടയാളങ്ങള്‍ ജീവിതത്തിലെ കഷ്ടപ്പാടുകളെയാണ് പറയുന്നത്.
കൈയ്യിലെ മൂന്ന് അടയാളങ്ങളാണ് ജീവിതത്തില്‍ നിങ്ങള്‍ക്ക് വരാന്‍ പോവുന്ന കഷ്ടപ്പാടുകളെ സൂചിപ്പിക്കുന്നത്. പലപ്പോഴും അശുഭകരമായി കണക്കാക്കുന്ന അടയാളങ്ങള്‍ തന്നെയാണ് ഇത്. കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ മുന്നേറുന്നതിനും വേണ്ടി അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നിങ്ങളുടെ കൈയ്യില്‍ ഹസ്തരേഖാശാസ്ത്രപ്രകാരം ഉണ്ടാവാന്‍ ഇടയുള്ള ആ കഷ്ടകാല രേഖകള്‍ എന്തൊക്കെയെന്ന് നോക്കാം.

ദ്വീപ് പോലെയുള്ള അടയാളങ്ങള്‍
എല്ലാവരുടേയും കൈകളിലെ രേഖകളും കൈയ്യിലെ അടയാളങ്ങളും വ്യത്യസ്തമായിരിക്കും. എന്നാല്‍ കൈയ്യില്‍ ദ്വീപ് പോലെ ചെറിയ വൃത്താകൃതിയില്‍ അടയാളങ്ങള്‍ ഉണ്ടോ? എന്നാല്‍ അത് നിങ്ങളില്‍ മാനസികമായി സമ്മര്‍ദ്ദവും വിഷാദവും ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും കൈപ്പത്തിയിലുണ്ടാവുന്ന ഇത്തരം അടയാളങ്ങള്‍ ഉള്ളവരുടെ ആരോഗ്യവും അല്പം പ്രശ്നത്തിലായിരിക്കും. ഇത് നിങ്ങളുടെ ഹസ്തരേഖാശാസ്ത്രപ്രകാരം മനസമാധാനമില്ലാത്തതിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അടയാളത്തെ അല്പം കരുതിയിരിക്കണം.
ചങ്ങല പോലെയുള്ള വരകള്‍
നിങ്ങളുടെ ഉള്ളം കൈയ്യില്‍ ചങ്ങല പോലുള്ള വരകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കാരണം ഇത്തരം വരകള്‍ നമ്മുടെ ജീവിതത്തില്‍ പ്രണയ തകര്ച്ചകളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഒരു ബന്ധത്തിലും സ്ഥിരത കൈവരിക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ജീവിതത്തിലെ അല്ലാ പ്രവൃത്തികളിലും തടസ്സങ്ങള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നു. ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതേയും വരുന്ന അവസ്ഥയുണ്ടാവും.

നക്ഷത്ര അടയാളങ്ങള്‍
നിങ്ങളുടെ കൈപ്പത്തിയുടെ ഉള്ളിലായി നക്ഷത്രത്തിന്റെ ആകൃതിയിലുള്ള അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അപകടം, ജോലിയില്‍ തടസ്സം പ്രശ്നങ്ങള്‍ എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് അശുഭചിഹ്നമായി തന്നെയാണ് കണക്കാക്കുന്നത്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ വ്യക്തി ജീവിതത്തിലും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി തടസ്സങ്ങള്‍ പല കാര്യത്തിലും നേരിടേണ്ടി വരുന്നു.

പ്രധാന രേഖകള്‍
ഹസ്തരേഖാശാസ്ത്രത്തെക്കുറിച്ച് പറയുമ്പോള്‍ കൈകളിലെ പ്രധാന രേഖകളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പ്രധാനമായും ആറ് രേഖകളാണ് കൈകളില്‍ ഉള്ളത്. ഇതില്‍ ഹൃദയരേഖ, ബുദ്ധി രേഖ, ജീവരേഖ, ബുധരേഖ, സൂര്യരേഖ, ശനിരേഖ എന്നിങ്ങനെയാണ് ഉള്ളത്. ഓരോ രേഖയം വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവയെല്ലാം തന്നെ ജീവിതത്തില്‍ മുഖ്യസ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications

