Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ഹസ്തരേഖ ശാസ്ത്രം: ഈ മൂന്ന് രേഖകളില്‍ ഏതെങ്കിലുമൊന്ന് കയ്യിലുണ്ടോ, അത്യുന്നതിയും സൗഭാഗ്യവും ഫലം
കൈ നോക്കി ഭാവിയും ഭൂതവും പ്രവചിക്കുന്നതാണ് ഹസ്തരേഖ ശാസ്ത്രം അഥവാ കൈനോട്ടം എന്നറിയാമല്ലോ. പ്രധാനമായും കൈരേഖകളാണ് കൈനോട്ടക്കാര്‍ പരിശോധിക്കുന്നത്. രേഖകള്‍ കൂടാതെ, കൈയിലെ ആകൃതികളും പൊങ്ങിനില്ക്കുന്ന സ്ഥലങ്ങളും താഴ്ന്നിരിക്കുന്ന സ്ഥലങ്ങളുമെല്ലാം ഒരു വ്യക്തിയുടെ സ്വഭാവം, വ്യക്തിത്വം, കരിയര്‍, വൈകാരിക അവസ്ഥകള്‍ തുടങ്ങി ജീവിതത്തിലെ പല കാര്യങ്ങളെ കുറിച്ചും സൂചനകള്‍ നല്‍കുന്നുവെന്നാണ് ഹസ്തരേഖ ശാസ്ത്രം പറയുന്നത്.

കൈനോട്ടക്കാര്‍ ഒരു വ്യക്തിയുടെ കൈ പരിശോധിച്ച് ഭാവി പറയാന്‍ പ്രധാനമായും പരിശോധിക്കുന്ന മൂന്ന് രേഖകളുണ്ട്. അവ ഏതെല്ലാമാണെന്നും അവ ജീവിതത്തെ കുറിച്ച് എന്ത് സൂചനയാണ് നല്‍കുന്നതെന്നും നോക്കാം.
കയ്യിലെ സൂര്യരേഖ
സൂര്യരേഖ അഥവാ അപ്പോളോ ലൈന്‍ എന്നത് കൈപ്പത്തിയുടെ അറ്റത്ത് നിന്നും ലംബമായി മോതിരവിരലിനടുത്തേക്ക് പോകുന്ന രേഖയാണ്. വിധി രേഖയ്ക്ക് സമാന്തരമായാണ് സൂര്യരേഖയുള്ളത്.
കയ്യിലെ കട്ടിയുള്ള, വ്യക്തമായ സൂര്യരേഖ സാമ്പത്തിക സമൃദ്ധിയും പ്രസിദ്ധിയും അംഗീകാരവും പൈതൃകവും സംരംഭക മേഖലയിലെ വിജയവും സൂചിപ്പിക്കുന്നു. കയ്യില്‍ ഈ രേഖയുള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സന്തോഷം നഷ്ടപ്പെടുകയില്ല. സ്വയം തിരഞ്ഞെടുക്കുന്ന മേഖലകളില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഇവര്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ കയ്യിലെ സൂര്യരേഖയുടെ സാന്നിധ്യം വളരെ മംഗളകരമായി കരുതപ്പെടുന്നു.
ചൊവ്വാരേഖ
കൈപ്പത്തിയുടെ താഴ്ഭാഗത്ത് നിന്നും ആരംഭിച്ച് കൈപ്പത്തിയിലൂടെ തിരശ്ചീനമായി പോകുന്ന രേഖയാണ് ചൊവ്വാരേഖ. ചൊവ്വാരേഖയുടെ നീളവും സ്ഥാനവും നോക്കി ഒരു വ്യക്തിയുടെ പ്രണയ ബന്ധങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കും.
എല്ലാവരിലും ചൊവ്വാരേഖ ഉണ്ടായിക്കൊള്ളണമെന്നില്ല. ചൊവ്വാരേഖയുള്ള ആളുകള്‍ക്ക് ജീവിതത്തിലെ പല അനിഷ്ടസംഭവങ്ങളില്‍ നിന്നും ഭാഗ്യക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. ചൊവ്വാരേഖയില് നിന്ന് മറ്റൊരു രേഖ പുറത്തേക്ക് കാണുന്നുണ്ടെങ്കില്‍, അത് വിധിരേഖയിലേക്ക് ചേരുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. ജീവിതത്തില്‍ സമ്പത്ത്, സമൃദ്ധി എന്നിവ അനുഭവിക്കാന്‍ യോഗമുള്ളവരായിരിക്കും ഇവര്‍. അതിനാല്‍ തന്നെ കയ്യില്‍ ചൊവ്വാരേഖയുള്ളവര് ഭാഗ്യമുള്ളവരായി കണക്കാക്കപ്പെടുന്നു.
വിദ്യാഭ്യാസ രേഖ
ശനി, അപ്പോളോ വിരലകളില് നിന്ന് ആരംഭിച്ച് മൗണ്ട് ഓഫ് സണ്ണില്‍ വന്നുനില്ക്കുന്ന രേഖയാണ് വിദ്യാഭ്യാസ രേഖ. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ജീവിത പുരോഗതി എന്നിവയെ കുറിച്ച് സൂചന നല്കുന്ന രേഖയാണിത്. കയ്യില്‍ വിദ്യാഭ്യാസ രേഖയുള്ളവര്‍ക്ക് വലിയ പരിശ്രമമോ കഠിനാധ്വാനമോ കൂടാതെ തന്നെ ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ സാധിക്കും. വ്യക്തമായ, കട്ടിയുള്ള വിദ്യാഭ്യാസ രേഖ കയ്യിലുണ്ടെങ്കില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ നിങ്ങള്‍ക്ക് കഴിയും.
വിദ്യാഭ്യാസ രേഖയ്ക്ക് നീളം കൂടുതലാണെങ്കില്‍ പഠനകാര്യങ്ങളിലുള്ള താല്‍പ്പര്യമാണ് സൂചിപ്പിക്കുന്നത്. ഇവര്‍ പഠിച്ചുകൊണ്ടേയിരിക്കാന് താല്‍പ്പര്യപ്പെടുന്നവരായിരിക്കും. അതേസമയം വളരെ തെളിച്ചമുള്ള വിദ്യാഭ്യാസ രേഖ ആണെങ്കില്‍ അക്കാദമിക കാര്യങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെക്കുന്ന വ്യക്തിയാണ് അതെന്നാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications