Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
Palmistry: കൈരേഖയില്‍ തെളിയുന്ന രോഗങ്ങള്‍, നിങ്ങള്‍ക്ക് സാധ്യതകള്‍ ഇതെല്ലാം
ഹസ്തരേഖാശാസ്ത്ര പ്രകാരം ഒരു വ്യക്തിയുടെ കൈയ്യിലെ രേഖകള്‍ ചില സൂചനകളാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ചും അതിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചും ചില സൂചനകള്‍ നല്കുന്നു. ജീവിത രേഖ, ഹൃദയരേഖ, വിവാഹരേഖ, മസ്തിഷ്കരേഖ എന്നിവയാണ് കൈകളിലെ പ്രധാന രേഖകള്‍. ഇവ പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും അതുപോലെ തന്നെ ഭാഗ്യ നിര്ഭാഗ്യങ്ങളും സൂചിപ്പിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന മാറ്റങ്ങളായ തൊഴില്‍, വിവാഹം, കുട്ടികള്‍ എന്നിവയെക്കുറിച്ച് മാത്രമല്ല അവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. ഹസ്തരേഖാശാസ്ത്ര പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് വരാനിരിക്കുന്ന രോഗാവസ്ഥകള്‍ അത് കൈകളില്‍ എപ്രകാരം തെളിയുന്നു എന്ന് നമുക്ക് നോക്കാം. ഇത് ആരോഗ്യപ്രശ്നങ്ങളെ മാത്രമല്ല അത് സൂചിപ്പിക്കുന്ന മറ്റ് ചില കാര്യങ്ങളുമുണ്ട്.

ചന്ദ്രപര്വ്വത്തില് X
നിങ്ങളുടെ കൈകളില്‍ ചന്ദ്രപര്വ്വത്തിലായി X ചിഹ്നം കാണപ്പെടുകയും അതോടൊപ്പം തന്നെ വിധിരേഖ താഴേക്ക് വളയുകയും ചെയ്യുന്നത് ഒരു സൂചനയാണ്. അത് മാത്രമല്ല ഇവരില്‍ വ്യാഴം, ശനി എന്നീ പര്‍വ്വങ്ങള്‍ താഴ്ന്നിരിക്കുകയും ചെയ്യുന്നു. ചന്ദ്രപര്വ്വം സാധാരണയേക്കാള്‍ താഴെ സ്ഥിതി ചെയ്യുകയും ചെയ്യുന്ന അവസ്ഥയെങ്കില്‍ മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളില്‍ ദേഹാസ്വസ്ഥ്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് ഹസ്തരേഖാശാസ്ത്രം സൂചിപ്പിക്കുന്ന പ്രധാന വെല്ലുവിളികള്‍.
ചൊവ്വയുടെ പര്‍വ്വത്തില്‍ നേരിയ വരകള്‍
ചൊവ്വയുടെ പര്‍വ്വത്തില്‍ നേരിയ വരകള്‍ കാണപ്പെടുന്ന അവസ്ഥയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നതാണ്. പലപ്പോഴും മറഞ്ഞിരിക്കുന്ന രോഗങ്ങളുടെ സൂചനകളാണ് ഇത് കാണിക്കുന്നത്. അത് കൂടാതെ ഒരു വ്യക്തിയുടെ കൈയ്യില്‍ രണ്ട് ഹൃദയ രേഖകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതും നിങ്ങള്‍ ഹൃദയത്തെ കൂടുതല്‍ ശ്രദ്ധിക്കണം എന്നത് തന്നെയാണ്. പലപ്പോഴും ഇവ ഇടക്കിടെ കൂടിച്ചേരുകയും അത് ശനിപര്വ്വത്തിലേക്ക് നീളുന്ന തരത്തിലേക്കെത്തുകയും ചെയ്യുന്നു. ഇതെല്ലാം ശ്രദ്ധിക്കണം.

വിധിരേഖയില്‍ വെളുത്ത കുത്തുകള്‍
നിങ്ങളുടെ വിധിരേഖയില്‍ വെളുത്ത കുത്തുകള്‍ അല്ലെങ്കില്‍ പാടുകള്‍ ചൊവ്വ പര്വ്വത്തിനോട് അടുത്ത് കാണുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതാണ്. അത് മാത്രമല്ല രണ്ട് കൈകള്‍ ചേര്‍ക്കുമ്പോള്‍ അത് ഹൃദയരേഖകള്ക്കിടയില് ഗ്യാപ്പ് ഉണ്ടാക്കുന്ന അവസ്ഥയാണെങ്കിലും ശ്രദ്ധിക്കണം. ഇവര്‍ വളരെ ഗൗരവത്തോടെ വേണം ഈ രോഗാവസ്ഥയെ കണക്കാക്കുന്നതിന്. ഇവരില്‍ നഖത്തിന്റെ ആരോഗ്യവും പ്രശ്നത്തിലാവും. കൂടാതെ ബുധന്റെ രേഖയിലും വിടവുകള്‍ കാണുന്നുണ്ടെങ്കില്‍ അതിനെ സൂചന നല്‍കുന്നത് നിങ്ങളില്‍ ദഹന സംബന്ധവും കുടല് സംബന്ധവുമായ രോഗാവസ്ഥകള്‍ ഉണ്ടാവും എന്നതാണ്.
വ്യാഴപര്വ്വവും ബുധപര്വ്വവും
നിങ്ങളുടെ കൈകളിലെ വ്യാഴപര്വ്വവും ബുധപര്വ്വവും സൂചിപ്പിക്കുന്ന ചില രോഗാവസ്ഥകളും ഉണ്ട്. നിങ്ങളുടെ വിരലുകള്‍ ചെറുതായി കാണപ്പെടുകയോ അവയില്‍ വളഞ്ഞ തരത്തില്‍ രേഖകളുണ്ടാവുകയും ചെയ്താല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കും എന്നതാണ്. പ്രമേഹം, തൈറോയ്ഡ്, കരള്‍ സംബന്ധമായ രോഗങ്ങളെയാണ് ഇത് വഴി ഹസ്തരേഖ സൂചിപ്പിക്കുന്ന്ത്. എന്നാല്‍ ആരോഗ്യരേഖ മുറിഞ്ഞത് പോലേയോ അല്ലെങ്കില്‍ വിടവുകളോ ഉണ്ടെങ്കില്‍ അതിനര്‍ത്ഥവും നിങ്ങള്‍ക്ക് ആരോഗ്യം അത്ര നല്ലതായിരിക്കില്ല എന്നത് തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
