Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശനിരേഖ: 40-ന് മുന്‍പ് തന്നെ സാമ്പത്തിക ഭദ്രത ഉറപ്പ്, ചെറിയ അധ്വാനത്തില്‍ വിജയം ഗ്യാരണ്ടി
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവര് നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിജയവും കരസ്ഥമാക്കുന്നതിന് നമ്മുടെ കൈയ്യിലെ ചില രേഖകള്‍ സഹായിക്കുന്നു. ചെറുപ്പത്തില്‍ തന്നെ പണക്കാരാവുന്നവരും വിജയത്തില്‍ എത്തുന്നവരും നിരവധിയാണ്. എന്നാല്‍ ശനിയാണ് ഇതിന് കാരണക്കാരന്‍ എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ കൈയ്യിലെ ശനിരേഖയുടെ സ്വാധീനം ജീവിതത്തെ മാറ്റി മറിക്കുന്നു.
നിങ്ങളുടെ കൈയില്‍ ശക്തമായ ശനി രേഖ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റം നിസ്സാരമല്ല. കൈയ്യിലെ ശനിരേഖ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇവര്‍ക്ക് ചെറിയ പരിശ്രമത്തിലൂടെ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ശനിരേഖ എന്താണ് നല്‍കുന്നതെന്ന് നോക്കാം.

ശനിയുടെ രേഖ സ്ഥിതി ചെയ്യുന്നത്
പൊതുവേ ശനിയെ ദോഷകരമായ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ കൈയ്യിലെ ശനിരേഖ പ്രകാരം അത് നല്കുന്ന ഭാഗ്യം എന്നത് നിസ്സാരമല്ല. ഭാഗ്യരേഖയായാണ് ശനിരേഖ കണക്കാക്കുന്നത്. നിങ്ങളുടെ മണിബന്ധത്തില്‍ നിന്ന് തുടങ്ങി ശനിപര്വ്വം വരെ നീണ്ട് കിടക്കുന്ന രേഖയാണ് ശനിരേഖ എന്ന് പറയുന്നത്. ഇത് നിങ്ങളുടെ നടുവിരലിന് തൊട്ടുതാഴെയാണ് സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ ശനിരേഖ ക്ലിയറായതും അതോടൊപ്പം തന്നെ ഒറ്റനോട്ടത്തില്‍ കാണുന്നതുമാണെങ്കില് ്ആ രേഖയിലൂടെ ജീവിതത്തില്‍ ഭാഗ്യം വരുന്നു എന്നാണ് പറയുന്നത്.
വിജയം വളരെ എളുപ്പത്തില്‍
എന്ത് കാര്യം ചെയ്യുമ്പോഴും വിജയം വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. മാത്രമല്ല കുറഞ്ഞ പരിശ്രമത്തിലൂടെ തന്നെ ഇവര്‍ക്ക് ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. മാത്രമല്ല സന്തോഷവും സുഖവും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ മാറി വരുന്നു. എങ്കിലും ആഢംബരത്തോടെ മുന്നോട്ട് പോവുന്നതിനും ചെറിയ പ്രയത്നത്തിലൂടെ തന്നെ വിജയം കരസ്ഥമാക്കുന്നതിനും സഹായിക്കുന്നു.
കരിയര്‍ പുരോഗതി
കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ആവുകയാണെങ്കില്‍ അതില്‍ ശനിരേഖയുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്. കാരണം ശനിരേഖ തെളിഞ്ഞ് കാണുന്നവരില്‍ കരിയര്‍ ഉയരത്തിലെത്തുന്നു. മാത്രമല്ല ജോലിയില്‍ മറ്റുള്ളവരെ ഭരിക്കുന്നതിനുള്ള സാഹചര്യവും നിങ്ങള്‍ക്കുണ്ടാവുന്നു. ഇവര്‍ക്ക് വളരെ എളുപ്പത്തില്‍ ജോലി ലഭിക്കുന്നു. സര്‍ക്കാര്‍ ജോലിയും നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള അനുകൂല കരിയര്‍ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
40-കളിലെ വിജയം
ശനിരേഖ ശക്തമായി കൈയ്യിലുള്ളവരില്‍ പ്രായം ഒരു വലിയ ഘടകം തന്നെയാണ്. ഇവര്‍ക്ക് 40 വയസ്സാവുമ്പോഴേക്ക് ജീവിതത്തില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ശനി രേഖ നല്കുന്നു. നാല്‍പ്പത് വയസ്സിനുള്ളില്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുകയും നേടാനുള്ളതെല്ലാം നേടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ടെന്‍ഷന്റേയും ആവശ്യമില്ല എന്നതാണ് സത്യം.
ശനിയുടെ അനുഗ്രഹം എപ്പോഴും
നിങ്ങളുടെ കൈയ്യില്‍ ശക്തമായ ശനിരേഖ ഉണ്ടെങ്കില്‍ ഇവര്‍ക്ക് ശനിയുടെ അനുഗ്രഹം എപ്പോഴും ലഭിക്കുന്നു. ശനിയുടെ ശുഭദൃഷ്ടിയാണ് ഇവരില്‍ പതിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല എല്ലാ ദോഷങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിനും ശനിക്ക് സാധിക്കുന്നു. ജീവിതം തന്നേ പോസിറ്റീവ് മാറ്റങ്ങളുടെ ആകെത്തുകയായി മാറുന്നു എന്നതാണ് ശനിരേഖയുടെ പ്രത്യേകത.
പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം
നിങ്ങളുടെ കൈയ്യില്‍ ശനിയുടെ ശക്തമായ രേഖയുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രണയ ജീവിതവും വളരെയധികം നല്ലതാണ്. ജീവിതത്തില്‍ സ്നേഹവും സന്തോഷവും ബഹുമാനവും എല്ലാം ശനിരേഖ നല്കുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതം മുഴുവന്‍ സന്തോഷത്തോടേയും സമാധാനത്തോടെയും ജീവിക്കാനും ആസ്വദിക്കാനും ശനിരേഖ ശക്തമായവരില് സാധിക്കുന്നു.



Click it and Unblock the Notifications
