Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
സമ്പന്നരുടെ കൈയ്യില്‍ തെളിയും രാജകല, നിങ്ങളുടെ കൈയ്യില്‍ യോഗം ഇപ്രകാരമോ?
Palmistry: ഹസ്തരേഖാശാസ്ത്രപ്രകാരം ഓരോരുത്തര്‍ക്കും ഓരോ വിധിയാണ് കരുതി വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സമ്പത്ത്, കരിയര്‍, ദാമ്പത്യം എന്നിങ്ങനെ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഹസ്തരേഖാശാസ്ത്രം. പലപ്പോഴും ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങളെയും നെഗറ്റീവ് മാറ്റങ്ങളേയും ഇത് കാണിക്കുന്നു. ഹസ്തരേഖാശാസ്ത്രമനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിധിരേഖ, സൂര്യപര്വ്വം, ശനിപര്വ്വം, ഹൃദയരേഖ, ധനരേഖ എന്നിവയാണ് പ്രധാനപ്പെട്ടവ. അതേസമയം, കൈയില്‍ ചില ഭാഗ്യമുദ്രകളും ഉണ്ട് എന്നതാണ് സത്യം. അത് ആ വ്യക്തിയെ സമ്പന്നതയിലേക്ക് എത്തിക്കുന്നു. പലപ്പോഴും സമൂഹത്തില്‍ ആ വ്യക്തിക്ക് നല്ല ബഹുമാനവും അന്തസ്സും ലഭിക്കുന്നു. ഇവര്‍ക്ക് ബിസിനസില്‍ ധാരാളം പണം സമ്പാദിക്കുന്നതിനും അത് മാത്രമല്ല മികച്ച ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അത്തരം ചില രേഖകള്‍ ഏതൊക്കെയെന്ന് നോക്കാം.

കൈയ്യിലെ ത്രിശൂലമുദ്ര
നിങ്ങളുടെ കൈയ്യില്‍ ത്രിശൂല മുദ്രയുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് വളരെ ശുഭകരമായ ഫലമായാണ്. ഹൃദയരേഖയുടെ അറ്റത്ത് ഗുരുപര്വ്വത്തിന് അടുത്തായി ത്രിശൂലമുദ്രയുണ്ടെങ്കില് ഇവര്‍ സമ്പന്നരായിരിക്കും എന്നാണ് പറയുന്നത്. അത് മാത്രമല്ല ഇവരുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. സമ്പന്നത ഇവരുടെ ജീവിതത്തില്‍ കൂടെയുണ്ടാവുന്നു. കൂടാതെ ഈ വ്യക്തിക്ക് സര്‍ക്കാര്‍ സംബന്ധമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ഇവര്‍ ശക്തരായിരിക്കും.
കൈയില്‍ മത്സ്യത്തിന്റെ അടയാളം
നിങ്ങളുടെ കൈയ്യില്‍ മത്സ്യത്തിന്റെ അടയാളമുണ്ടെങ്കില്‍ അതും വളരെയധികം ശുഭകരമായി കണക്കാക്കുന്നതാണ്. ഇവര്‍ ഭാഗ്യവാന്മാരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ അടാളം കൈപ്പത്തിയില്‍ ഉണ്ടെങ്കില്‍ അത് ദീര്‍ഘായുസ്സിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നു. ഈ ആളുകള്‍ക്ക് ആഢംബര ജീവിതം തേടി എത്തുന്നു. ദീര്‍ഘായുസ്സിന്റെ ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തേയും വളരെയധികം സ്വാധീനിക്കുന്നു.

സ്തംഭത്തിന്റെ അടയാളം
നിങ്ങളുടെ കൈയ്യില്‍ കുതിരയുടേയോ അല്ലെങ്കില്‍ സ്തംഭത്തിന്റേയോ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാ ഭൗതിക സുഖങ്ങളും ഉണ്ടാവും എന്നതാണ്. കഠിനാധ്വാനത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്ന് തന്നെ ഫലം നല്കുന്നു. ഓരോ ഘട്ടത്തിലും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനമില്ലെങ്കിലും ഇവര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ ജീവിതത്തിലെ സന്തോഷം നിറയ്ക്കുന്ന ഫലങ്ങളായിരിക്കും.
വില്ല്, ചക്രം, മിന്നല്‍
നിങ്ങളുടെ കൈയ്യില്‍ വില്ല്, ചക്രം, മാല, മിന്നല്‍ അല്ലെങ്കില്‍ ചതുര്‍ഭുജം എന്നിങ്ങനെയുള്ള അടയാള ഉണ്ടെങ്കില്‍ അത് വളരെയധികം ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരം ആളുകളെ സമ്പത്തിന്റെ ദേവനായ കുബേരന് അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. അത് മാത്രമല്ല ഇവര്‍ക്ക് ജീവിതത്തില്‍ ധാരാളം സമ്പാദിക്കുന്നതിനും സാധിക്കുന്നു. ബിസിനസ്സില്‍ നല്ല പണം സമ്പാദിക്കുകയും മികച്ച ബിസിനസുകാരാകുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നത്.
കൈയില്‍ സ്കെയിലിന്റെ അടയാളം
നിങ്ങളുടെ കൈയ്യില്‍ സ്കെയിലിന്റെ അടയാളമുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ലക്ഷ്മി യോഗം ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ധാരാളം സമ്പത്ത് ഉണ്ടാവുന്നു. അതോടൊപ്പം തന്നെ ഇവര്‍ ബിസിനസില്‍ ധാരാളം പണം സമ്പാദിക്കുന്നതിന് യോഗമുള്ളവരും ആയിരിക്കും. ഇത്തരക്കാര്‍ എപ്പോഴും സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നതിന് പ്രാധാന്യം നല്കുന്നു. കൂടാതെ വളരെയധികം ദൈവവിശ്വാസികളും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമ്പത്തും ഇവരെ തേടി എത്തുന്നു.
കൈയില്‍ ക്ഷേത്ര ചിഹ്നം
ഒരു വ്യക്തിയുടെ കൈയില്‍ ക്ഷേത്ര ചിഹ്നം നിങ്ങളുടെ ഗുരു പര്‍വതത്തിന് താഴെയായി ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ഭാഗ്യം നിറയെ കൂടെയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ സന്തോഷത്തോടേയും മാറ്റങ്ങളോടേയും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇക്കൂട്ടര്‍ വളരെയധികം ദേഷ്യക്കാരായിരിക്കും. എങ്കിലും ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്നു. കൂടാതെ പങ്കാളിക്കൊപ്പം ആഢംബരത്തോടെ ജീവിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സമ്പത്തിനോടൊപ്പം ഉണ്ടാവുന്നു.
കൈയില്‍ താമര ചിഹ്നം
ഹസ്തരേഖാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ കൈയ്യില്‍ താമര ചിഹ്നം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടെന്നതാണ്. എപ്പോഴും ഇത്തരം ആളുകള്‍ സമ്പന്നരായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ഇടക്കിടെ യാത്ര ചെയ്യുന്നതിനും പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications