Latest Updates
-
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ
ആയുസ്സിന് വിലങ്ങിടും ഹസ്തരേഖ: അനുഭവത്തില്‍ ഈ രേഖയെങ്കില്‍ കരുതിയിരിക്കണം
ഹസ്തരേഖാശാസ്ത്ര പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതാണ്. പലപ്പോഴും ഹസ്തരേഖാശാസ്ത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളുണ്ടാവും. ജീവിതത്തില്‍ എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്നതിന് പല കാരണങ്ങള്‍ ഹസ്തരേഖാശാസ്ത്രപ്രകാരം പറയുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ഹസ്തരേഖാശാസ്ത്രപ്രകാരം മാറി മറിയുന്നു. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് എല്ലാവര്ക്കും ലഭിക്കുന്നത്. എന്നാല്‍ ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളില്‍ ആയുസ്സിനെ വരെ തീരുമാനിക്കുന്ന ചില രേഖകളുണ്ട്/
ഒരു വ്യക്തിയുടെ കൈയിലെ വരകളും അടയാളങ്ങളും അയാളുടെ ഭാവിയെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളേയും സൂചിപ്പിക്കുന്നതാണ്. പലപ്പോഴും ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ കൈയ്യില്‍ വിധി രേഖ, ശനി പര്‍വ്വം, ജീവിത രേഖ, സൂര്യ പര്‍വ്വം, ശുക്ര പര്‍വ്വം എന്നിവ പ്രധാനപ്പെട്ടതാണ്. ഇവിടെ നമ്മള് വിധിരേഖയെക്കുറിച്ചാണ് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ആ വ്യക്തിയുടെ പ്രായത്തെ നിര്‍ണയിക്കുന്നത് വരെ ഇത്തരം രേഖകളെ വിശകലനം ചെയ്ത് കൊണ്ട് സംഭവിക്കുന്നു എന്നതാണ് സത്യം. കൈയ്യില്‍ കാണപ്പെടുന്ന കുരിശിന്റെ അടയാളം അകാല മരണത്തിന്റെയോ ആയുര്ദൈര്ഘ്യത്തിന്റേയോ സൂചകമായി കണക്കാക്കപ്പെടുന്നതാണ്. ചിലരില്‍ ഗുരുതര രോഗങ്ങള്‍ ഉണ്ടായേക്കാം.

വിധിരേഖയില്‍ ശ്രദ്ധിക്കാന്‍
ഹസ്തരേഖാശാസ്ത്രപ്രകാരം വിധി രേഖയില്‍ തകര്‍ച്ചയോ ഇടക്ക് വെച്ച് മുറിഞ്ഞ് പോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആദ്യത്തെ 12 വര്‍ഷത്തോളം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്നതാണ്. അത് മാത്രമല്ല ഈ രേഖ മുപ്പത്തഞ്ച് വയസ്സിന് ശേഷം വ്യക്തമായി കാണപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് ഈ വയസ്സില്‍ സാധ്യതയുണ്ട് എന്നതാണ്. ഈ രോഗം ഏകദേശം മൂന്ന് വര്‍ഷത്തോളം വരെ നീണ്ട് നില്ക്കുന്നതിനും യോഗം കാണുന്നു.
ചന്ദ്രപര്വ്വത്തിലെ കുരിശടയാളം
ചന്ദ്രപര്വ്വത്തില് കുരിശടയാളം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അപകടകരമായ അവസ്ഥയുണ്ട് എന്നതാണ്. പ്രത്യേകിച്ച് ജലവുമായി ബന്ധപ്പെട്ട് അപകടകരമായ അവസ്ഥകളുണ്ടാവുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം വ്യക്തികള്‍ക്ക് ജലഭയം കൂടുതലാണ് എന്ന് മാത്രമല്ല ഇവര്‍ക്ക് ജലം മൂലം വളരെ വലിയ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ശനിപര്വ്വത്തിലെ കുരിശടയാളം
ഹസ്തരേഖാശാസ്ത്ര പ്രകാരം നിങ്ങളില്‍ ഉള്ളം കൈയ്യില്‍ ശനിപര്വ്വത്തില് കുരിശടയാളം ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് അശുഭകരമായ മാറ്റങ്ങളെയാണ്. മാത്രമല്ല നിങ്ങള്‍ക്ക് ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും അപകട സാധ്യതയേയും കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ശനിപര്വ്വതത്തിലെ കുരിശടയാളം വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നതാണ്. അത് ആയുസ്സിന് പോലും പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ദ്വീപുകള്‍ പോലെ ജീവിതരേഖ
ഹസ്തരേഖാശാസ്ത്രം അനുസരിച്ച്, കൈപ്പത്തിയില്‍ ദ്വീപുകള്‍ പോലെ വിധിരേഖക്ക് സമീപം കാണപ്പെടുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ നേരിടേണ്ടി വരും എന്നതാണ്. പലപ്പോഴും ഇത്തരം വ്യക്തികള്‍ക്ക് അപകടകരമായ പല സാഹചര്യവും നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ആരോഗ്യകരമായ പ്രതിസന്ധികളും നിങ്ങള്‍ക്ക് ഗുരുതരാവസ്ഥയുണ്ടാക്കുന്നു എന്നതാണ് സത്യം.
ഒന്നിലധികം ശാഖകള്‍ പോലെ കാണുന്ന വിധിരേഖ
ഒന്നിലധികം ശാഖകള്‍ പോലെ കാണപ്പെടുന്ന വിധിരേഖയെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആയുസ്സിനെ പ്രതിസന്ധിയുണ്ടാവും എന്നതാണ്. അത് മാത്രമല്ല ഇത്തരം അടയാളങ്ങള്‍ നിങ്ങള്‍ക്ക് പലപ്പോഴും 60-65 വയസ്സിനിടയിലാണ് കാണപ്പെടുന്നത്. പലപ്പോഴും ഈ അടയാളങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അപകടകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications