Latest Updates
-
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ!
നിങ്ങളുടെ ഉള്ളം കൈയ്യില്‍ സമ്പത്തിന്റെ രേഖ തെളിയുന്നോ? കോടീശ്വരയോഗ ലക്ഷണങ്ങള്‍ ഇതാ
ഹസ്തരേഖാശാസ്ത്രം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പലരും അവരുടെ ഭാവിയെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി ഹസ്തരേഖാശാസ്ത്രത്തെ കൂട്ടു പിടിക്കുന്നു. കൈനോട്ടം എന്നത് തന്നെയാണ് ഹസ്തരേഖാശാസ്ത്രത്തെക്കുറിച്ച് പറയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ശേഷിയും ജീവിത വിജയവും എല്ലാം കൈരേഖയിലെ ചില സൂചനകള്‍ പ്രകാരം ലഭിക്കുന്നതാണ്.
ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും വിജയവും നേടിയെടുക്കുന്നതിനുള്ള യോഗം കാണുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ചിലതുണ്ട്. അതിന് നിങ്ങളുടെ കൈകളില്‍ ചില ലക്ഷണങ്ങള്‍ കാണുന്നു. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ലക്ഷണങ്ങളെന്നും നമുക്ക് നോക്കാം. ഒരു വ്യക്തിയുടെ വിജയത്തിന് വേണ്ടി കൈയ്യില്‍ തെളിയുന്ന രേഖകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

വിധിരേഖ
നിങ്ങളുടെ കൈയ്യില്‍ വിധിരേഖ ശക്തവും വ്യക്തവുമായതെങ്കില് ഇവര്‍ക്ക് ജീവിതത്തില്‍ സമ്പത്തിലേക്കുള്ള ചുവടുകള്‍ ആരംഭിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. കൈത്തണ്ടയുടെ അടിയില്‍ നിന്ന് നടുവിരലിലേക്ക് നീളുന്ന മുറിയാത്ത രേഖയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കരിയറിലെ വളര്‍ച്ചയും ഭാഗ്യത്തിന്റെ പിന്തുണയേയുമാണ് സൂചിപ്പിക്കുന്നത്. ഇത് സാമ്പത്തിക വിജയത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും വിജയത്തിലേക്ക് എത്തുന്നതിലേക്ക് ഈ രേഖ സഹായിക്കുന്നു.
സൂര്യരേഖ
സൂര്യരേഖ പ്രശസ്തി, അംഗീകാരം, കഴിവ്, സര്‍ഗ്ഗാത്മകത, പൊതുജീവിതം എന്നിവയെ സൂചിപ്പിക്കുന്നതാണ് സൂര്യരേഖ. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സമ്പത്ത് തേടി എത്തുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു എന്നാണ് സൂര്യരേഖ സൂചിപ്പിക്കുന്നത്.
സൂര്യപര്വ്വത്തിലെ ത്രിശൂല ചിഹ്നം
വ്യാഴത്തിന്റേയോ അല്ലെങ്കില്‍ സൂര്യന്റേയോ പര്‍വ്വത്തിലുള്ള ത്രിശൂല ചിഹ്നം സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമൃദ്ധിയും സന്തോഷവും മികച്ച് നില്ക്കുന്നു എന്നതാണ്. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിറയുന്നു എന്നും ഇത് അര്‍ത്ഥമാക്കുന്നു. ചൂണ്ടുവിരലിന് സമീപമുള്ള ത്രിശൂല ചിഹ്നം അല്ലെങ്കില്‍ നക്ഷത്ര ചിഹ്നം സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നേതൃത്വം, ശക്തി, സമ്പത്ത് എന്നിവ കൊണ്ട് വരും എന്നതാണ്.

ബുധന്റെ പര്‍വ്വം
ബുധപര്വ്വത്തിലുണ്ടാവുന്ന അതായത് ചെറുവിരലിന് താഴെയുള്ള രേഖയെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആശയവിനിമയവുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാവും എന്നാണ്. അത് മാത്രമല്ല ബിസിനസ്, സാമ്പത്തികം, പണം എന്നിവയെല്ലാം തന്നെ കൈകളില്‍ എത്തുന്നു. ഇത് നിങ്ങളുടെ സമ്പാദിക്കുന്നതിനുള്ള കഴിവിനെ ഇരട്ടിയാക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്നതിന് ഈ രേഖ സഹായിക്കുന്നു.
മത്സ്യ ചിഹ്നം
കൈകളില്‍ കാണപ്പെടുന്ന മത്സ്യ ചിഹ്നം സൂചിപ്പിക്കുന്നത് നിങ്ങളുടെ സമ്പത്തിന്റെ സംരക്ഷണ ചിഹ്നമാണ് എന്നതാണ്. അത് മാത്രമല്ല ആത്മീയമായ മാറ്റങ്ങളും ജീവിതത്തില്‍ ഉയര്‍ച്ചയും കൊണ്ട് വരുന്നു എന്നതാണ് ഇത് വഴി അര്‍ത്ഥമാക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു എന്ന് മാത്രമല്ല സാമ്പത്തികമായി മികച്ച മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഇത് വഴി സൂചിപ്പിക്കുന്നത്.
നീളമുള്ള വിരലുകള്‍
നിങ്ങളുടെ വിരലുകള്‍ നീളമുള്ളതെങ്കില്‍ അത് സൂചിപ്പിക്കുന്നത് സമ്പത്തിന്റെ വളര്‍ച്ചയെ തന്നെയാണ്. പലപ്പോഴും ഒരുപോലെയുള്ളതും നേരായതുമായ വിരലുകള്‍ നിങ്ങള്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കും എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് കഴിവുള്ള ഒരു വ്യക്തിയാണ് നിങ്ങള്‍ എന്നതിന്റേയും സൂചന ലഭിക്കുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ സാമ്പത്തിക മാറ്റങ്ങളിലേക്ക് എത്തുന്നു എന്നതിന്റെ ലക്ഷണമാണ്.



Click it and Unblock the Notifications