Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചെറിയൊരു പ്രയത്നം മതി സര്വ്വസൗഭാഗ്യം തേടി വരും: കൈയ്യിലൊളിച്ചിരിക്കും ഐശ്വര്യലക്ഷ്മി
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നുണ്ട് പലരും. എന്നാല് ഇത് എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് പലര്ക്കും അറിയില്ല. പലപ്പോഴും ഹസ്തരേഖാശാസ്ത്രവും ജ്യോതിഷത്തിന്റെ മറ്റൊരു വിഭാഗമാണ്. കഠിനാധ്വാനം ചെയ്തിട്ടും ഭാഗ്യം ഉദിക്കാത്തവര് നമുക്ക് ചുറ്റും ധാരാളം ഉണ്ട്. എന്നാല് ചെറിയൊരു പ്രയത്നത്തിന്റെ ഫലമായി പലപ്പോഴും ജീവിതത്തില് സര്വ്വസൗഭാഗ്യം നിറയുന്നവരും ധാരാളമുണ്ട്. എന്നാല് ഹസ്തരേഖാശാസ്ത്രപ്രകാരം ചില കാര്യങ്ങള് നമുക്ക് നോക്കാവുന്നതാണ്.
ജീവിതത്തില് ഏത് മേഖലയില് പ്രവര്ത്തിച്ചവര്ക്കും രാജകീയമായ ഭാഗ്യം ലഭിക്കുന്ന ഒരു സമയമാണ് എന്നതില് സംശയം വേണ്ട. ഈ ഭാഗ്യശാലികള്ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില് സംഭവിക്കുന്നത് പലപ്പോഴും ഹസ്തരേഖാശാസ്ത്രം വഴിയാണ്. രാജയോഗം വരെ നമുക്ക് ഹസ്തരേഖാശാസ്ത്രം അനുസരിച്ച് മനസ്സിലാക്കാന് സാധിക്കുന്നു. കൂടുതല് അറിയാന് വായിക്കൂ....

ശനി പര്വ്വത്തിലെ ത്രിശൂല ചിഹ്നം
ശനിപര്വ്വത്തിലെ ത്രിശൂല ചിഹ്നം നോക്കി നമുക്ക് ജീവിതത്തിലെ നേട്ടങ്ങള് മനസ്സിലാക്കാന് സാധിക്കുന്നു. ഇത് നിങ്ങള്ക്ക് ജീവിതത്തില് ഐശ്വര്യവും മാറ്റങ്ങളും നല്കുന്നു. ഇത് കൂടാതെ ചന്ദ്രപര്വ്വത്തിന് മുകളിലൂടെ കടന്നു പോവുന്ന രേഖ അതിനൊപ്പം ഭാഗ്യരേഖയെ സ്പര്ശിച്ച് കടന്നു പോവുകയാണെങ്കില് ഇവര്ക്ക് സര്ക്കാര് ജോലി ലഭിക്കുന്നു. അത് മാത്രമല്ല രാഷ്ട്രീയത്തില് ഇവര്ക്ക് ഗണ്യമായ സ്ഥാനവും ലഭിക്കുന്നു.
വാളിന്റെ അടയാളം
വാളിന്റെ അടയാളം നിങ്ങളുടെ കൈപ്പത്തിക്കിടയില് ഉണ്ട് എന്നുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് ശുഭകരമായ ഫലങ്ങള് നിങ്ങള്ക്കുണ്ടാവുന്നു എന്നതാണ്. പലപ്പോഴും ഇത്തരം രേഖകള് ഉള്ളവര് ഒരിക്കലും പണത്തിന്റെ കാര്യത്തില് പ്രശ്നങ്ങള് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില് ഐശ്വര്യവും സന്തോഷവും നിറക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില് സംശയം വേണ്ട. ധാരാളം പണം സമ്പാദിക്കാന് ഇവര്ക്ക് സാധിക്കുന്നു.
ചൊവ്വ പര്വ്വത്തിനോട് ചേര്ന്ന്
ചൊവ്വ പര്വ്വത്തിനിടയില് മുകളിലേക്കുള്ള രേഖയെ രണ്ടായി വിഭജിക്കുന്ന അവസ്ഥയുണ്ടെങ്കില് ഇവര്ക്ക് രാജയോഗമാണ് ഫലം എന്നതാണ് സത്യം. ഇവര്ക്ക് സര്ക്കാര് ജോലികളില് ഉയര്ന്ന സ്ഥാനം വഹിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല ജോലി സംബന്ധമായി വിദേശത്ത് താമസിക്കുന്നതിനുള്ള സാധ്യതയും ഉണ്ട് എന്നതാണ് സത്യം. കൈപ്പത്തിയിലെ ഇത്തരം ചിഹ്നങ്ങള് എല്ലാം തന്നെ ജീവിതത്തില് അനുകൂല ഫലങ്ങള് ഉണ്ടാക്കുന്നു. കരിയറില് വലിയ പുരോഗതിയാണ് ഇവരെ തേടി എത്തുന്നത്.
വിരലുകളും ശ്രദ്ധിക്കണം
വിരലുകളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നീണ്ട കൈവിരലുകള് ഉള്ളവരില് സാമ്പത്തികമായി മികച്ച നേട്ടങ്ങളുണ്ടാവും. അത് മാത്രമല്ല അവരുടെ ജീവിതത്തില് സുഖസൗകര്യങ്ങള്ക്കും ആഡംബരങ്ങള്ക്കും ഒരു കുറവുമുണ്ടാവുകയില്ല. ഇവര്ക്ക് ജീവിതത്തില് സാമ്പത്തികമായി വളരെയധികം നേട്ടങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല വിവാഹ ജീവിതത്തിലും അവര് സന്തുഷ്ടരാണ് എന്ന കാര്യത്തില് സംശയം വേണ്ട.



Click it and Unblock the Notifications
