Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഉള്ളം കൈയ്യിലെ രേഖകളില്‍ ആയുസ്സും സമ്പത്തും കരിയറും: സമ്പത്ത് ഇട്ട് മൂടാന്‍ യോഗമുള്ളവര്‍
ഹസ്തരേഖാശാസ്ത്രം എന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്. പലപ്പോഴും കൈപ്പത്തിയിലെ മാറ്റങ്ങള്‍ ഹസ്തരേഖാശാസ്ത്രത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഹസ്തരേഖാശാസ്ത്രപ്രകാരം നാം അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. കാരണം കൈരേഖ മാത്രമല്ല നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് തരുന്നത് കൈപ്പത്തിയിലെ ചില അടയാളങ്ങള്‍ കൂടി നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതാണ്. നിങ്ങളുടെ കൈപ്പത്തിയിലെ ചില മാറ്റങ്ങള്‍ ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
ഹസ്തരേഖാശാസ്ത്രപ്രകാരം ജീവിതത്തിലെ പല മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എപ്പോഴും കൈരേഖകള്‍. എന്നാല്‍ അതിനേക്കാള്‍ ഉപരി ജീവിതത്തിലുണ്ടാവുന്ന ചില മാറ്റങ്ങളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും കരിയര്‍, സമ്പത്ത്, ആയുസ്സ്, ആരോഗ്യം എന്നിവയെക്കുറിച്ചും എല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൈയ്യിലെ അടയാളങ്ങള്‍ അനുസരിച്ച് സാമ്പത്തികമായും തൊഴില്‍പരമായും എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം. ഇത് സാമ്പത്തിക നേട്ടത്തിലേക്ക് എപ്രകാരം വിരല്‍ ചൂണ്ടുന്നു എന്ന് നോക്കാം.

നക്ഷത്രചിഹ്നം
നിങ്ങളുടെ ഉള്ളം കൈയ്യില്‍ നക്ഷത്രചിഹ്നം ഉണ്ടെങ്കില്‍ അത് ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും സൂചിപ്പിക്കുന്നു. നക്ഷത്രചിഹ്നത്തിന് കുറഞ്ഞത് അഞ്ച് വരകളെങ്കിലും സൂര്യപര്വ്വത്തിന് മുകളിലായി വേണം. എന്നാല്‍ അത് നിങ്ങളുടെ ഭാഗ്യത്തേയും സാമ്പത്തിക നേട്ടത്തേയും ആണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന വളര്‍ച്ചയും വിജയവും എല്ലാം ഇത് വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അപ്രതീക്ഷിതമായുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക നേട്ടം എന്നതിനേക്കാള്‍ ജീവിതത്തില്‍ പ്രൊഫഷണല്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
ത്രികോണ ചിഹ്നം
പലരുടേയും ഉള്ളം കൈയ്യില്‍ കാണപ്പെടുന്നതാണ് ത്രികോണ ചിഹ്നം. എന്നാല്‍ പലപ്പോഴും ഇത്തരം ചിഹ്നങ്ങള്‍ പലര്‍ക്കും കൃത്യമായി അതിന്റെ അടയാളം മനസ്സിലാകണം എന്നില്ല. ത്രികോണ ചിഹ്നം ധനികരാവാന്‍ യോഗമുള്ളവരുടെ കൈകളില്‍ കാണപ്പെടുന്നതാണ്. ഇത് ചെറുവിരലിന്റേയും മോതിരവിരലിന്റേയും രേഖകള്‍ കൂട്ടിമുട്ടുന്നിടത്താണ് കാണപ്പെടുന്നത്. സാമ്പത്തിക സമൃദ്ധിയും നേട്ടങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അനുകൂലഫലങ്ങള്‍ നല്‍കുന്നതാണ്.
ത്രിശൂല ചിഹ്നം
ത്രിശൂല ചിഹ്നം അതിഗംഭീര ഭാഗ്യമായി കണക്കാക്കുന്നതാണ്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിത്തില്‍ സംതൃപ്തിയും ക്ഷേമവും രൂപപ്പെടുന്നു. ഇത് നിങ്ങളുടെ അതുഗംഭീര കോടീശ്വരയോഗത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അടയാളം നിങ്ങളില്‍ സന്തോഷവും സമാധാനവും സ്നേഹവും കൊണ്ട് വരുന്നു. ഈ ചിഹ്നങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ പോലും അതുണ്ടാക്കുന്ന ഭാഗ്യഫലങ്ങള്‍ വളരെ വലുതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇത് വഴി ലഭിക്കുന്നു.
കുരിശടയാളം
നിങ്ങളുടെ കൈകളില്‍ കുരിശടയാളം കാണപ്പെടുന്നത് അനുകൂല മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഹൃദയരേഖക്ക് ഇടയിലായാണ് കുരിശടയാളം കാണപ്പെടുന്നത്. ഇത് മാനസികാരോഗ്യത്തേയും സൂചിപ്പിക്കുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പലപ്പോഴും പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇവര്‍ സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളേക്കാള്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നവരാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അടയാളം ഭാഗ്യമായാണ് കണക്കാക്കുന്നത്.
ക്ഷേത്ര ചിഹ്നം
നിങ്ങളുടെ ഉള്ളം കൈയ്യില്‍ ക്ഷേത്ര ചിഹ്നം കാണപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആത്മീയ ജ്ഞാനത്തെയാണ്. വ്യാഴപര്വ്വത്തിലാണ് ഇത്തരം ഒരു ചിഹ്നം കാണപ്പെടുന്നത്. ഇത് വളരെ സാധാരണമായ ഒരു അടയാളമാണ്. ഇത്തരം അടയാളം നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങളും അതുപോലെ തന്നെ കരിയര്‍ നേട്ടങ്ങളും ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ജീവിതം അനുകൂലമായ പല ഫലങ്ങളും നല്‍കുന്നുണ്ട് എന്നതാണ് സത്യം.



Click it and Unblock the Notifications
