Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
ഭാവി കാര്യങ്ങള്‍ കൃത്യമായി അറിയിക്കുന്ന അടയാളങ്ങള്‍; നിങ്ങളുടെ കയ്യിലുണ്ടോ ഈ രേഖകള്‍
നമുക്ക് എല്ലാവർക്കും അവരവരുടെ ഭാവിയെപ്പറ്റിയും, ധനസമ്പാദ്യത്തെപ്പറ്റിയുമെല്ലാം അറിയാൻ ആഗ്രഹമുണ്ടാകും അല്ലേ? ജ്യോതിഷത്തിൽ താല്പര്യമില്ലാത്ത വ്യക്തികൾ പോലും ഇവയെല്ലാം അറിയാൻ ആഗ്രഹിക്കുന്നു. പല ശാഖകൾ ഉള്ള ജ്യോതിഷത്തിന്റെ ഒരു പ്രധാനശാഖയാണ് നൗട്ടിക്കൽ സയൻസ്. ഇതിൽ നമ്മുടെ ശരീര ഭാഗങ്ങൾ നോക്കി പല കാര്യങ്ങളും പ്രവചിക്കാൻ കഴിയും. നിങ്ങൾക്കറിയാമോ വിരലുകൾ നോക്കി നിങ്ങളുടെ സ്വഭാവം പോലും പ്രവചിക്കാൻ കഴിയും. നിങ്ങളുടെ പല രഹസ്യങ്ങളും വിരലുകൾ പറയും അവ എന്തെല്ലാമെന്ന് അറിയണ്ടേ?
നാം ജീവിതത്തിൽ ധാരാളം ധനം സമ്പാദിക്കുന്നവരാണോ , രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാണോ എന്നെല്ലാം വിരലുകൾ പറയും. മോതിര വിരൽ നോക്കി ആ വ്യക്തിയുടെ മനസ്സിൽ എന്താണെന്ന് വരെ പറയാൻ കഴിയും. വളരെ രസകരമായി തോന്നുന്നില്ലേ. എങ്കിൽ സമയം കളയേണ്ട , തുടർന്ന് വായിക്കുക.

ധനരേഖ
സാധാരണ വിവാഹനിശ്ചയത്തിനു മോതിരമിടുന്ന വിരൽ എല്ലാവര്ക്കും അറിയാമല്ലോ, ആ മോതിരവിരലിൽ നിന്നും നേരെ ലംബമായി ഒരു വര നിങ്ങളുടെ തള്ളവിരലിലേക്ക് പോകുന്നുണ്ടെങ്കിൽ ആ വ്യക്തി ഭാഗ്യശാലിയും സമ്പന്നനും ആയിരിക്കും. ഇത്തരക്കാർ വലിയ ബിസിനസ്സ് വ്യക്തികളും ആയിരിക്കും.
സന്തോഷജീവിതത്തിന്റെ രേഖ
മോതിരവിരലിന്റെ ആരംഭത്തിൽ നിന്നും പുറപ്പെടുന്ന ധാരാളം ചെറിയ നേർരേഖകൾ കാണുന്നുവെങ്കിൽ ആ വ്യക്തി സന്തോഷകരമായ ജീവിതം നയിക്കുന്ന വ്യക്തി ആയിരിക്കും. ഇവർക്ക് വാക്കുകൾ കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവും ഉണ്ടാകും.
ആത്മാഭിമാന രേഖ
ഒരു വ്യക്തിയുടെ മോതിരവിരൽ ചൂണ്ടുവിരലിനെക്കാൾ നീളമുണ്ടെങ്കിൽ ആ വ്യക്തി ആത്മാഭിമാനിയും സ്വാശ്രയ ശീലമുള്ളവനും ആയിരിക്കും. ഇത്തരക്കാർ തങ്ങളുടെ പങ്കാളിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും ആയിരിക്കും.
സ്വതന്ത്രരായി ജീവിക്കുന്നവർ
ചില വ്യക്തികൾക്ക് മോതിരവിരലിനും ചൂണ്ടു വിരലിനും ഒരേ നീളമായിരിക്കും. ഇത്തരക്കാർ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവർ ഇവരുടെ ജോലിയിൽ ഇടപെടുന്നത് ഇവർ സഹിക്കില്ല. അതുപോലെ ഇവർ മറ്റുള്ളവരെ അനാവശ്യമായി ശല്യപ്പെടുത്താനും പോകാറില്ല.
നിർഭാഗ്യശാലികൾ
ജ്യോതിഷപ്രകാരം മോതിരവിരൽ ചൂണ്ടുവിരലിനെക്കാൾ ചെറുതാണെങ്കിൽ അത്തരക്കാർ നിർഭാഗ്യശാലികൾ ആയിരിക്കും. ഇത്തരക്കാർ ചിലപ്പോൾ ധാരാളം പണം സമ്പാദിക്കും. എന്നാൽ സത്യസന്ധമല്ലാത്ത രീതിയിലും പണം സമാഹരിക്കാൻ ഇത്തരക്കാർക്ക് മടി ഉണ്ടാകില്ല.

പണരേഖ
ഹസ്തരേഖാശാസ്ത്രത്തിൽ ധന സമ്പാദ്യത്തിന്റെ പ്രധാനരേഖയാണ് ഈ ത്രികോണം. കൈപ്പത്തിയിൽ പല രേഖകൾ ചേർന്ന് രൂപം കൊള്ളുന്ന ഒരു ത്രികോണമാണ് ധനത്തിന്റെ രേഖ. കൃത്യമായി പറഞ്ഞാൽ മോതിരവിരലിനും ചെറുവിരലിനും മധ്യ ഭാഗത്തായി ഇത് കാണുന്നു. നല്ല വ്യക്തതയിൽ തെളിഞ്ഞാണ് ത്രികോണം കാണുന്നതെങ്കിൽ ധാരാളം പണം സമ്പാദിക്കും എന്നാണ് കരുതപ്പെടുന്നത്.
ത്രികോണത്തിന്റെ വലിപ്പവും ആഴവും നിങ്ങളുടെ സമ്പാദ്യത്തിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല വ്യത്യതയിൽ വലിപ്പത്തിൽ ത്രികോണം കാണുന്നവർക്ക് ധന സമ്പാദ്യ ശീലം നന്നായി ഉണ്ടാകും. കൂടാതെ മറ്റു പണമുണ്ടാക്കേണ്ട അവസരങ്ങളും അവർക്ക് വന്നു ചേരും.അതിൽ കൂടുതൽ കഴിവ് അവർക്ക് ഉണ്ടാകും.
സൂര്യരേഖ
അപ്പോളോ രേഖ എന്നറിയപ്പെടുന്ന സൂര്യരേഖ നിങ്ങളുടെ പ്രശസ്തിയുടെയും സമ്പത്തിന്റെയും ജോലിയുടെയും എല്ലാ ഉയർച്ചയുടെയും രേഖയാണ്. കൈപ്പത്തിയിൽ നിന്നും തുടങ്ങി മോതിരവിരലിലേക്ക് നീളത്തിൽ കാണുന്ന , വിധി രേഖയ്ക്ക് സമാന്തരമായി പോകുന്ന രേഖയാണിത്. ശക്തമായ ഇടയിൽ മുറിയാത്ത സൂര്യരേഖ സമ്പത്തിന്റെയും ഉയർച്ചയുടെയും തെളിവാണ്. ഇത്തരക്കാർക്ക് നേതൃത്വപാടവവും സംരംഭകത്വ൦ വിജയിപ്പിക്കാനുള്ള കഴിവും ഉണ്ടാകും. ഉറച്ച കാഴ്ചപ്പാടും നേതൃത്വപാടവവും ഇവരെ അവരുടെ മേഖലകളിൽ വിജയിപ്പിക്കുകയും സമ്പത്തു ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
