Latest Updates
-
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
ഭാഗ്യത്തിന്റെ വാതില്‍ തുറക്കുന്ന താക്കോല്‍; ഈ രേഖ നിങ്ങളുടെ കയ്യിലുണ്ടോ? മഹാഭാഗ്യം
നമ്മുടെ കൈപ്പത്തിയില്‍ കാണപ്പെടുന്ന രേഖകളെ അടിസ്ഥാനമാക്കി ഭാവി, ഭൂത വര്‍ത്തമാനകാല സംഭവ വികാസങ്ങള്‍ പ്രവചിക്കുന്ന ശാസ്ത്ര ശാഖയാണ് ഹസ്തരേഖാശാസ്ത്രം. സമയത്തിനും ഭാഗ്യത്തിനും അപ്പുറം ഒന്നും ആര്‍ക്കും കിട്ടില്ല എന്ന ഈ ചൊല്ല് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഹസ്തരേഖാശാസ്ത്രത്തില്‍, ആളുകളുടെ കൈകളുടെ ഘടനയും കൈപ്പത്തിയില്‍ രൂപപ്പെടുന്ന വരകളും നോക്കിയാല്‍ ഒരു വ്യക്തിയുടെ ഭാവിയെക്കുറിച്ച് പല പ്രധാന കാര്യങ്ങളും അറിയാന്‍ കഴിയും.
ഇന്ന് ഇവിടെ നമ്മള് സംസാരിക്കുന്നത് ജീവരേഖയ്ക്ക് സമീപം ആരംഭിക്കുന്ന സൂര്യരേഖയെക്കുറിച്ചാണ്. ഒരു വ്യക്തിക്ക് ഭാഗ്യം നല്കുന്ന രേഖയാണിത്. ഈ രേഖ സാമ്പത്തിക നിലയിലേക്കും ജീവിതത്തിലെ ബഹുമാനത്തിലേക്കും വിരല്‍ ചൂണ്ടുന്നു. ഒരു വ്യക്തിയുടെ കൈകളിലെ ഈ രേഖ തെളിഞ്ഞതും പൊട്ടലില്ലാത്തതുമാണെങ്കില്, അവര്‍ക്ക് ജീവിതത്തിലുടനീളം ധാരാളം സമ്പത്ത് ലഭിക്കുമെന്നും പറയുന്നു.

ഏതാണ് സൂര്യരേഖ
കൈയുടെ മോതിരവിരലിന് തൊട്ടുതാഴെയാണ് സൂര്യരേഖ. ഏറ്റവും ചെറിയ വിരലിനും നടുവിരലിനും ഇടയിലായാണ് ഇതിന്റെ സ്ഥാനം. ഈ മോതിരവിരലിന് താഴെ ഉയര്‍ന്നുവരുന്ന പ്രദേശത്തെ സണ്‍ മൗണ്ടന്‍ എന്നും ഇവിടെ നിന്ന് ഹൃദയരേഖയിലേക്ക് താഴേക്ക് പോകുന്ന രേഖയെ സണ്‍ ലൈന്‍ അഥവാ സൂര്യ രേഖ എന്നും വിളിക്കുന്നു.
ആരുടെ കൈയ്യിലാണോ സൂര്യരേഖ ജീവിതരേഖയ്ക്ക് സമീപം ആരംഭിക്കുന്നത്, അവര്‍ക്ക് ഈ രേഖ പുരോഗതിയും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇതെല്ലാം സാധ്യമാകുന്നത് സ്വന്തം പരിശ്രമവും കഠിനാധ്വാനവും ഉള്ളപ്പോള്‍ മാത്രമാണ്. കൂടാതെ, ജോലി ചെയ്യാനുള്ള കഴിവ് നിങ്ങളില്‍ വേരൂന്നിയിരിക്കണം. ബിസിനസുകാരൊഴികെ, ഈ സ്ഥലത്ത് നിന്ന് സൂര്യരേഖ ഉത്ഭവിക്കുന്ന ആര്‍ക്കും അവരുടെ ആഗ്രഹപ്രകാരം ഏത് കലയിലും തീര്‍ച്ചയായും വിജയം നേടാന്‍ കഴിയും.
അത്തരം ആളുകള്‍ സൗന്ദര്യത്തെ ആരാധിക്കുന്നവരാണ്. അതായത്, അവര്‍ കൂടുതലും സമയം ചെലവഴിക്കുന്നത് അവരുടെ രൂപം മനോഹരമാക്കുന്നതിനാണ്. മോതിരവിരലിന്റെ താഴത്തെ ഭാഗത്താണ് സൂര്യരേഖ. ഈ ഭാഗത്തെ സണ്‍ മൗണ്ടന്‍ എന്ന് വിളിക്കുന്നു. ഇവിടെ ലംബമായ ഒരു രേഖ ഉണ്ടെങ്കില്‍, അതിനെ സൂര്യരേഖ എന്ന് വിളിക്കുന്നു. ഈ രേഖ സണ്‍ മൗണ്ടനില്‍ നിന്ന് കൈപ്പത്തിയുടെ താഴത്തെ ഭാഗത്തുള്ള ഹൃദയരേഖയിലേക്ക് പോകുന്നു.
കൈയില്‍ ഈ രേഖയില്ലാത്ത ഒരാള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അവര്‍ ജീവിതത്തില്‍ സാമ്പത്തിക ഞെരുക്കം നേരിടുകയും ചെയ്യുന്നു. ഈ രേഖയുടെ നീളം നിങ്ങളുടെ സന്തോഷകരമായ ജീവിതത്തെ സൂചിപ്പിക്കുന്നു. ഈ രേഖയില്‍ സ്വസ്തിക അടയാളം ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരം വ്യക്തിക്ക് ജീവിതത്തില്‍ സന്തോഷത്തിന് ഒരു കുറവുമുണ്ടാകില്ല. ഈ രേഖ മറ്റൊരു വരയിലൂടെ കടന്നാല്‍ ബഹുമാനത്തിലും പണത്തിലും കുറവുണ്ടാകും.
സൂര്യരേഖ തിരമാലയുടെ ആകൃതിയിലാണെങ്കില്‍ അത് ശുഭകരമല്ല. ഇക്കാരണത്താല്‍, വ്യക്തിയുടെ മനസ്സ് വ്യതിചലിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു വ്യക്തിക്ക് ഒരിക്കലും ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല.
ഈ രേഖ മോതിരവിരലിന് നേരെ നീങ്ങിയാല്‍ ആ വ്യക്തിക്ക് പ്രശസ്തി ലഭിക്കും. സൂര്യരേഖയില് ഗുണനം പോലെയുള്ള അടയാളം ഉണ്ടെങ്കില്‍ അത് ഒരു വ്യക്തിക്ക് ദുഃഖം ഉണ്ടാക്കുന്നു. ദുര്‍ബലമായ മനോവീര്യത്തിന്റെ പ്രതീകമായും ഇത് കണക്കാക്കപ്പെടുന്നു. കൈയില്‍ രണ്ട് സമാന്തര സൂര്യരേഖകള് ഉണ്ടെങ്കില്‍ അത് ഹസ്തരേഖാശാസ്ത്ര പ്രകാരം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ഒരു വ്യക്തി സമ്പത്തും ബഹുമാനവും പ്രശസ്തിയും നേടുന്നു.
മറ്റ് രേഖകള്‍
പതിനാറ് പ്രധാന രേഖകളാണ് കൈപ്പത്തിയിലുള്ളത് ആയുര്‍രേഖ, ഹൃദയരേഖ, ബുദ്ധിരേഖ, ഭാഗ്യരേഖ, സൂര്യരേഖ, കങ്കണ രേഖ, ആരോഗ്യ രേഖ, വീനസ് രേഖ, ശുക്ര രേഖ, വിദ്യാ രേഖ, തുണ രേഖ, വിവാഹ രേഖ, സന്താന രേഖ, സരസ്വതി രേഖ, യാത്രാരേഖ, കിരണരേഖ.



Click it and Unblock the Notifications
