Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ദൗര്‍ഭാഗ്യകരം ഈ അടയാളങ്ങള്‍: ഇന്ദ്രന് പോലും തടുക്കാനാവില്ല
ഹസ്തരേഖാശാസ്ത്രം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും നിങ്ങളുടെ ഭാഗ്യം നിര്‍ഭാഗ്യം, കരിയര്‍, വിധി എന്നിവയെക്കുറിച്ചെല്ലാം അറിയുന്നതിന് വേണ്ടി ഹസ്തരേഖാശാസ്ത്രം എപ്പോഴും സഹായിക്കുന്നു. ഭാഗ്യം പോലെ തന്നെ ദൗര്‍ഭാഗ്യവും വളരെയധികം പ്രധാനപ്പെട്ടതാണ്. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്.
കൈനോട്ടശാസ്ത്രത്തില് സാധാരണയായി വിശ്വസിക്കപ്പെടുന്ന ചില നിര്‍ഭാഗ്യകരമായ അടയാളങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മുന്നറിയിപ്പുകളാണ് ഇത് നല്‍കുന്നത്. ഏതൊക്കെയാണ് കൈയ്യിലെ നിര്‍ഭാഗ്യം കൊണ്ട് വരുന്ന സൂചനകള്‍ എന്ന് നോക്കാം.

ശനി പര്‍വ്വത്തില്‍ കുരിശ് ചിഹ്നം
നിങ്ങളുടെ ശനി പര്‍വ്വത്തിന് താഴെയായി പലപ്പോഴും കുരിശ് ചിഹ്നം കാണപ്പെടുന്നത് അശുഭകരമായാണ് കണക്കാക്കുന്ന്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും എന്നാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല നിങ്ങളില്‍ ദൗര്‍ഭാഗ്യം വിടാതെ പിന്തുടരുകയും ചെയ്യുന്നു. എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം ലഭിക്കുകയില്ല. അത് നിങ്ങളെ ജീവിതത്തില്‍ നിരാശരാക്കുകയും ചെയ്യുന്നു. ഒരിക്കലും പ്രതീക്ഷിച്ചത് പോലെ ഒരു മുന്നേറ്റം ജീവിതത്തില്‍ ഇവര്‍ക്ക് സംഭവിക്കണം എന്നില്ല.
വിധിരേഖയില്‍ ചങ്ങല പോലെ
നിങ്ങളുടെ വിധിരേഖയില്‍ ചങ്ങല പോലെ കാണപ്പെടുന്ന അവസ്ഥയില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം, പ്രശ്നങ്ങള്‍, ആശയക്കുഴപ്പം എന്നിവയുണ്ടാവുന്നു. തീരുമാനമെടുക്കുന്നതില്‍ ഇവര്‍ക്ക് പലപ്പോഴും തടസ്സം നേരിടുന്നു. അത് നിങ്ങളുടെ ഭാവി വരെ തുലാസിലാക്കുന്ന പ്രതിസന്ധി സൃഷ്ടിക്കും. ഒരിക്കലും നിങ്ങളുടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കുകയില്ല. ആരോഗ്യത്തെ പോലും പലപ്പോഴും പ്രശ്നങ്ങളിലൂടെ മാത്രമേ നിങ്ങള്‍ക്ക് നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ.

ജീവിത രേഖയില്‍ ദ്വീപടയാളം
നിങ്ങളുടെ ജീവിത രേഖയില്‍ ദ്വീപിന്റെ അടയാളം കാണപ്പെടുന്നത് നിങ്ങളുടെ ആരോഗ്യം മോശമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല പലപ്പോഴും വൈകാരിക സംഘര്‍ഷം നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതിന് വേണ്ടി പലപ്പോഴും ഓരോ വട്ടവും വളരെയധികം സമയം കണ്ടെത്തേണ്ടതായി വരുന്നു. സാമ്പത്തിക സ്ഥിതിയും വളരെ മോശമായ അവസ്ഥയില്‍ തുടരുന്നു.
തകര്‍ന്ന വിധിരേഖ
നിങ്ങളുടെ വിധിരേഖ സൂചിപ്പിക്കുന്നത് അത്ര നല്ല ഫലങ്ങളല്ല എന്നാണെങ്കില്‍ പലപ്പോഴും അത് മുറിഞ്ഞത് പോലെ കാണപ്പെടുന്നു. അത് മാത്രമല്ല നിങ്ങളുടെ കരിയറിലും ജീവിതത്തിലും ഉണ്ടാവുന്ന അസ്ഥിരതയെയാണ് ഇത് സൂചിപ്പിക്കുന്നതും. സാമ്പത്തിക സ്ഥിതി വളരെ മോശമായി മാറും. ജീവിതത്തില്‍ എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന ആശങ്ക നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നു. പലപ്പോഴും ഏറ്റവും കൂടുതല്‍ മോശം അനുഭവങ്ങള്‍ ഈ മാറ്റങ്ങള്‍ കൈയ്യിലുള്ളവരിലായിരിക്കും.
തള്ളവിരലിന് താഴെയുള്ള മാറ്റങ്ങള്‍
തള്ളവിരലിന് താഴെ അല്ലെങ്കില്‍ കൈപ്പത്തിയുടെ അഗ്രത്തില്‍ മലകള്‍ പോലെ ചിഹ്നങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നിര്‍ഭാഗ്യം കൂടെയുണ്ട് എന്നതാണ്. അത് മാത്രമല്ല പലപ്പോഴും വൈകാരിക അസ്വസ്ഥതയേയും ഇത് സൂചിപ്പിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് പോലും നിങ്ങളില്‍ പലപ്പോഴും സമാധാനക്കേടുകള്‍ വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications