Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
Palmistry: നിങ്ങളുടെ ആയുസ്സും പ്രണയവും ദാമ്പത്യവും ഭാഗ്യവും തിരുത്തിയെഴുതും കൈരേഖ
ഹസ്തരേഖാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നമുക്കിടയിലുള്ളത്. പലപ്പോഴും ഒരു വ്യക്തിയുടെ ഭാഗ്യം, ഭാവി, ഭൂതം, വര്‍ത്തമാനം എന്നിവയെല്ലാം തന്നെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു ഹസ്തരേഖാശാസ്ത്രം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കൈകളിലെ രേഖകളും ആകൃതിയും നിറവും എല്ലാം ഹസ്തരേഖാശാസ്ത്രത്തിനെക്കുറിച്ച് പറയുന്നു.
പ്രധാനമായും കൈകളിലെ അഞ്ച് രേഖകളെയാണ് ഹസ്തരേഖാശാസ്ത്രത്തില്‍ കണക്കാക്കുന്നത്. ആയുര്‍രേഖ, ഹൃദയരേഖ, ധനരേഖ, വിധിരേഖ, വിവാഹ രേഖ എന്നിവയാണ് അവ. ജീവിതത്തിലെ ഓരോ മാറ്റവും ഇത് വഴി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. സ്ത്രീകളില്‍ ഇടത് കൈയ്യും പുരുഷന്മാരില് വലത് കൈയ്യും ആണ് നോക്കുന്നത്. നിങ്ങളുടെ ആയുസ്സും, ദാമ്പത്യവും, പ്രണയവും, ഭാഗ്യവും ഹസ്തരേഖാശാസ്ത്രപ്രകാരം എപ്രകാരമാണ് മാറുന്നത് എന്ന് നോക്കാം.

ആയുര്‍രേഖ
ആയുര്‍രേഖ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. കൈവെള്ളയില്‍ തള്ളവിരലിന് താഴെ വളഞ്ഞ് കിടക്കുന്ന രേഖയാണ് ആയുര്‍രേഖ. ഒരു വ്യക്തിയുടെ ജീവിതത്തില്‍ എത്രത്തോളം ആയുസ്സ് ഉണ്ട് എന്നത് കണക്കാക്കുന്നതാണ് ആയുര്‍രേഖ. മാത്രമല്ല ഒരു വ്യക്തിയുടെ ആരോഗ്യവും ശാരീരിക മാറ്റങ്ങളേയും ഉന്മേഷത്തേയും എല്ലാമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതാണ് ആയുര്‍രേഖ എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ആയുര്‍രേഖയുടെ ചെറിയ വളവ് സൂചിപ്പിക്കുന്നത് പലപ്പോഴും അവര്‍ വളരെ എളുപ്പത്തില്‍ ക്ഷീണിക്കുന്നവരാണ് എവ്വാണ് സൂചിപ്പിക്കുന്നത്.
ഹൃദയരേഖ
ഹൃദയരേഖ സൂചിപ്പിക്കുന്നത് പലപ്പോഴും പ്രണയ രേഖ എന്ന് കൂടിയാണ്. ഇത് നിങ്ങളുടെ ചൂണ്ടുവിരലിന് താഴേ നിന്ന് ഒരു ആര്‍ച്ച് പോലെ കടന്ന് പോവുന്നതാണ്. പ്രണയം, വൈകാരിക മാറ്റങ്ങള്‍ എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഹൃദയരേഖ ചെറുതും നേരെയുള്ള രേഖയുമാണെങ്കില് അവര്‍ക്ക് പ്രണയത്തിന് താല്‍പ്പര്യമുണ്ടാവില്ല എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഹൃദയരേഖ നീളത്തിലുള്ളതാണെങ്കില് നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും എന്നതാണ് സത്യം. നടുവിരലില്‍ നിന്നാണ് രേഖ ആരംഭിക്കുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ അല്പം സ്വാര്‍ത്ഥരായിരിക്കും എന്നതാണ്.
ധനരേഖ
നിങ്ങള്‍ക്ക് ധനരേഖ സൂചിപ്പിക്കുന്നത് ഭാഗ്യത്തേയും സമ്പത്തിനേയും കരിയറിനേയും ആയിരിക്കും. നിങ്ങളുടെ കൈത്തണ്ട മുതല്‍ നടുവിരല്‍ വരെ നീളുന്ന രേഖയായിരിക്കും ധനരേഖ. ഇത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങള്‍ക്ക് ധനരേഖകള്‍ രണ്ടാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് രണ്ട് ജോലികള്‍ക്കുള്ള യോഗമുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ബിസിനസില്‍ സാമ്പത്തിക നേട്ടവും കൊണ്ട് വരുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതം വളരെയധികം സുസ്ഥിരമായിരിക്കും. ധനരേഖ വ്യക്തമായതാണെങ്കില്‍ നിങ്ങളുടെ ഭാവി സുരക്ഷിതമാണ് എന്നതാണ് സൂചിപ്പിക്കുന്നത്.
വിധിരേഖ
വിധിരേഖ എല്ലാവരുടേയും കൈകളില്‍ ചില മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. സ്വഭാവ ശുദ്ധി, തൊഴില്‍ മാറ്റങ്ങള്‍ എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഓരോ ഏറ്റക്കുറച്ചിലുകളേയും സൂചിപ്പിക്കുന്നു. കരിയറിലും ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളിലുമാണ് ഇത് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ശക്തമായ വിധിരേഖ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. രേഖകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് അനുകൂലവും പ്രതികൂലവുമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ നേട്ടങ്ങളും കോട്ടങ്ങളും തിരുത്തിയെഴുതുന്നതിന് പലപ്പോഴും ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications