Latest Updates
-
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം!
വിഷ്ണുകൃപയാല് ജീവിതത്തില്‍ അടിമുടി ഐശ്വര്യം; പത്മിനി ഏകാദശിയില്‍ രാശിപ്രകാരം ഇവ ദാനം ചെയ്യൂ
ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികള്‍ ഉണ്ടാകാറുണ്ട്. എങ്കിലും അധിക മാസങ്ങളില്‍ ഏകാദശികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം അധികമാസം വരുന്നതിനാല്‍ ആകെ 26 ഏകാദശി ഉണ്ടാകും. ആധികമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയെ പത്മിനി ഏകാദശി എന്ന് വിളിക്കുന്നു. ഈ വ്രതം നോല്‍ക്കുന്ന ഭക്തര്‍ക്ക് യാഗം നടത്തിയതിന്റെയും തപസ്സ് ചെയ്തതിന്റെയും ഫലം ലഭിക്കും. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി പോലും നിങ്ങളെ വിട്ടൊഴിയും.
ഇത്തവണ പത്മിനി ഏകാദശി വരുന്നത് ജൂലൈ 29 ശനിയാഴ്ചയാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശ്രാവണ അധിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി തീയതി ജൂലൈ 28 ന് ഉച്ചയ്ക്ക് 02:51 മുതല്‍ ആരംഭിച്ച് ജൂലൈ 29 ന് ഉച്ചയ്ക്ക് 01:05 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ജൂലൈ 29ന് പത്മിനി ഏകാദശി വ്രതം ആചരിക്കും.
ഈ വര്‍ഷം പത്മിനി ഏകാദശി ദിനത്തില്‍ വളരെ ശുഭകരമായ രണ്ട് യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഈ ദിവസം ബ്രഹ്മയോഗവും ഇന്ദ്രയോഗവും നിലനില്ക്കും. ജൂലൈ 28 ന് രാവിലെ 11.56 മുതല്‍ ജൂലൈ 29 ന് രാവിലെ 09.34 വരെ ബ്രഹ്മയോഗം നിലനില്ക്കും. ഇതിനുശേഷം ജൂലൈ 29ന് രാവിലെ 09.34 മുതല്‍ ജൂലൈ 30ന് രാവിലെ 06.33 വരെ ഇന്ദ്രയോഗം തുടരും.
പത്മിനി ഏകാദശി തിഥിയില്‍, ലോകരക്ഷകനായ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് വ്രതമെടുക്കുന്നു. ഈ വ്രതാനുഷ്ഠാനംകൊണ്ട്, ഭക്തര്‍ക്ക് അപാരമായ ഫലം ലഭിക്കുന്നു. ഇതോടൊപ്പം സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. ഏകാദശി ദിനത്തില്‍ നടത്തുന്ന ദാനകര്‍മ്മങ്ങള്‍ക്കും പ്രക്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും ഐശ്വര്യം നേടാനായി പത്മിനി ഏകാദശി ദിനത്തില്‍ നിങ്ങളുടെ രാശി പ്രകാരം ഈ വസ്തുക്കള്‍ ദാനം ചെയ്യൂ.

മേടം
മേടം രാശിക്കാര്‍ പദ്മിനി ഏകാദശിയില്‍ ചെമ്പ് പാത്രങ്ങള്‍, ചുവന്ന തുണി, കുങ്കുമം, ശര്‍ക്കര എന്നിവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജാതകത്തിലെ ചൊവ്വ ശക്തി പ്രാപിക്കും. ഇതോടൊപ്പം ചൊവ്വാ ദോഷത്തിന്റെ പ്രഭാവവും അവസാനിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍ പത്മിനി ഏകാദശി ദിനത്തില്‍ വെളുത്ത തുണി, നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യുക. സാമ്പത്തിക സ്ഥിതി ശക്തമാകാന്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ വെള്ളി പാദസരങ്ങള്‍ ദാനം ചെയ്യുക.
മിഥുനം
മിഥുന രാശിക്കാര്‍ പത്മിനി ഏകാദശിയില്‍ പച്ച നിറമുള്ള പഴങ്ങള്‍, വസ്ത്രങ്ങള്‍, ശംഖ്, വെങ്കല പാത്രങ്ങള്‍ അല്ലെങ്കില്‍ നാണയങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഏകാദശി ദിനത്തില്‍ ഈ സാധനങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന ദുഃഖങ്ങളും വേദനകളും ക്രമേണ ഇല്ലാതാകുന്നതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ പത്മിനി ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ ശംഖ് ദാനം ചെയ്യണം. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍, നെയ്യ്, അരി, പാല് ഉല്പന്നങ്ങള് എന്നിവയും ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മേല്‍ ഭഗവാന് വിഷ്ണു കൃപചൊരിയും.

ചിങ്ങം
ലോകനാഥന്റെ അനുഗ്രഹം ലഭിക്കാന്‍, ചിങ്ങം രാശിക്കാര്‍ ഏകാദശിദിനത്തില്‍ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ശംഖ് ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ ഭഗവാന് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും പ്രത്യേക അനുഗ്രഹങ്ങള്‍ നിങ്ങളുടെ മേല്‍ വര്‍ഷിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ പത്മിനി ഏകാദശി ദിനത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മേക്കപ്പ് സാധനങ്ങള്‍ ദാനം ചെയ്യണം. ഇതോടൊപ്പം പച്ച നിറത്തിലുള്ള പഴങ്ങളും വസ്ത്രങ്ങളും ദാനം ചെയ്യുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, വളരെയധികം ഭക്തിയോടു കൂടി ഈ സാധനങ്ങള്‍ ദാനം ചെയ്യുക.
തുലാം
മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍, തുലാം രാശിക്കാര്‍ ഏകാദശി ദിനത്തില്‍ വെളുത്ത വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധമുള്ള പൂക്കള്‍, പാലില്‍ ഉണ്ടാക്കിയ പലഹാരങ്ങള്‍ എന്നിവ ദാനം ചെയ്യണം. ഇത് ചെയ്യുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഏകാദശി ദിനത്തില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍, ചുവന്ന നിറമുള്ള പലഹാരങ്ങള്‍, കുങ്കുമം, ശര്‍ക്കര, തേന്‍ എന്നിവ ദാനം ചെയ്യുക. ക്ഷേത്രത്തില്‍ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും ദാനം ചെയ്യുക.

ധനു
ധനു രാശിക്കാരുടെ ദേവതയണ് മഹാവിഷ്ണും. അതുകൊണ്ട് ധനു രാശിക്കാര്‍ പത്മിനി ഏകാദശി ദിനത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സ്റ്റേഷനറി സാധനങ്ങള്‍ നല്‍കുക. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളും പഴങ്ങളും ദാനം ചെയ്യുക.
മകരം
മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍ പത്മിനി ഏകാദശി ദിനത്തില്‍ മകരം രാശിക്കാര്‍ നീല നിറത്തിലുള്ള വസ്ത്രം, എണ്ണ, എള്ള്, കുട എന്നിവ ദാനം ചെയ്യണം. ഇതുവഴി നാരായണന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ പത്മിനി ഏകാദശി ദിനത്തില്‍ നീലയും കറുപ്പും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യണം. സ്കൂളിലെ കൊച്ചുകുട്ടികള്‍ക്ക് സ്ലേറ്റ് വിതരണം ചെയ്യുക. കൂടാതെ ക്ഷേത്രത്തില്‍ എള്ള്, ഗോതമ്പ്, അരി എന്നിവ ദാനം ചെയ്യുക.
മീനം
മീനം രാശിക്കാര്‍ തങ്ങളുടെ ആരാധ്യനായ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍ പുസ്തകങ്ങള്‍, പെന്സിലുകള്, പേന, മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങള്‍, കടലമാവ് കൊണ്ട് തയാറാക്കിയ ലഡ്ഡൂ എന്നിവ ദാനം ചെയ്യണം. മഹാവിഷ്ണു നിങ്ങളില്‍ പ്രസാദിക്കുന്നതായിരിക്കും.



Click it and Unblock the Notifications
