Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
Oscar 2025: റെഡ് കാര്‍പ്പറ്റില്‍ ഫാഷന്‍ വിസ്മയമൊരുക്കി പ്രിയതാരങ്ങള്‍
Oscar 2025: 97-ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിത്തിരയിലെന്ന പോലെ ഫാഷന്‍ ലോകത്തും നിറഞ്ഞ് നില്ക്കുന്ന ചില താരങ്ങളുണ്ട്. ഫാഷനും ട്വിസ്റ്റും നിറഞ്ഞ അവിസ്മരണീയ മുഹൂര്‍ത്തത്തിനാണ് ലോകം സാക്ഷിയാവുന്നത്. ഡോള്‍ബി തീയേറ്ററില്‍ കാണികള്‍ക്ക് മുന്നില്‍ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു വരുമ്പോള്‍ കാണികളുടെ കണ്ണുടക്കുന്ന ചില താരങ്ങളുണ്ട്.
ഫാഷന്‍ ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തയ്യാറെടുത്ത ചില താരങ്ങള്‍. അതുകൊണ്ട് തന്നെ ഫാഷന്‍ കൂടി കൊടികുത്തി വാഴുന്ന ഓസ്കാര്‍ പുരസ്കാര ദാന ചടങ്ങിലെ കാഴ്ചകള്‍ നിസ്സാരമല്ല. ലവസ്ത്രധാരണവും മേക്കപ്പും എന്ന് വേണ്ട അടിമുതല്‍ മുടി വരെയുള്ള മാറ്റങ്ങള്‍ ഏവരേയും ആകര്‍ഷിക്കുന്നതാണ്. റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയ ചില താരങ്ങളെക്കുറിച്ച് നോക്കാം.

ഫാഷന്റെ മായിക ലോകം
ഗ്വിനെത്ത് പാല്‍ട്രോയുടെ പിങ്ക് ടഫെറ്റ പെര്‍ഫെക്ഷനും ഹാലി ബെറിയുടെ ബോംബ് ഷെല്‍ എലി സാബ് ഷീര്‍ ഗൗണും എല്ലാം ആരാധകരുടെ മനസ്സില്‍ തെളിഞ്ഞ് നില്‍ക്കുന്നത് തന്നെയാണ്. എങ്കിലും എമ്മ സ്റ്റോണ്‍, സിന്തിയ എറിവോ, ബ്ലാക്ക്പിങ്കിലെ ലിസ, ഡെമി മൂര്‍, മൈക്കി മാഡിസണ്‍ എന്നിവരുള്‍പ്പെടെ പലരും ഇന്നത്തെ ഒരു ദിവസം അവരുടെ ബെസ്റ്റ് എന്ന ഫാഷന്‍ ലോകത്താണ് കൈ വെച്ചിരിക്കുന്നത്.
സെന്റ് ലോറന്റിലെ സോ സാല്‍ഡാന
ടൈ ചെയ്ത സ്ട്രാപ്പ്ലെസ് ഗൗണാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. കൂടാതെ അതിനെ എടുത്ത് കാണിക്കുന്ന തരത്തില്‍ അല്ലെങ്കില്‍ മാറ്റു കൂട്ടുന്ന തരത്തില്‍ കൈയ്യുറകളും ധരിച്ചിരുന്നു.മെറൂണ്‍ നിറത്തില്‍ ഉള്ള വസ്ത്രത്തിനോടൊപ്പം ഒരു ഡയമണ്ട നെക്ക്ലസും ഇവര്‍ ധരിച്ചിരുന്നു.
ഷിയാപരെല്ലിയിലെ അരിയാന ഗ്രാന്‍ഡെ
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന മാലാഖയെപ്പോലെയായിരുന്നു ്അരിയാന ഗ്രാന്‍ഡേ. ബീജ് നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായിരുന്നു ഇവര്‍. അതുതന്നെയായിരുന്നു അവരുടെ സിഗ്നേച്ചര്‍ ഫാഷനും. അതിന് ഏറ്റവും അനുയോജ്യമായ മിനിമലിസ്റ്റ് ലുക്കിലുള്ള ആഭരണങ്ങളും ഇവര്‍ ധരിച്ചിരുന്നു.
ഗിവഞ്ചിയിലെ എല്ലെ ഫാനിംഗ്
ക്രീം നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് എല്ലെ ഫാനിംഗ് എത്തിയത്. പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലായിരുന്നു ഇവര്‍. ക്ലാസ്സിക്കല്‍ ഗൗണ്‍ ലുക്കില്‍ ഡയമണ്ട് നെക്ല്സും അതിന് ചേര്‍ന്ന് ബ്രേസ്ലറ്റും ധരിച്ചാണ് എല്ലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയത്.
ജോര്‍ജിയോ അര്‍മാനിയില്‍ ഡെമി മൂര്‍
മത്സ്യകന്യകയെപ്പോലെയാണ് ഡെമി മൂര്‍ എത്തിയത്. വെള്ളി നിറത്തിലുള്ള ഗൗണില്‍ തന്റെ മുഴുവന്സൗന്ദര്യവും ഡെമി ആവാഹിച്ചെടുത്തിരുന്നു. കടലില്‍ നിന്നും ഇറങ്ങി വന്ന ഒരു മത്സ്യയകന്യകയെപ്പോലെ റെഡ് കാര്‍പ്പറ്റില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി മാറി ഡെമി.



Click it and Unblock the Notifications
