Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Operation Sindoor: ചരിത്രമെഴുതി കേണല്സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും
Operation Sindoor: പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഓപ്പറേഷന് സിന്ദൂറിലൂടെ രാജ്യം. അതിര്‍ത്തി കടന്നുള്ള അയല്‍രാജ്യത്തിന്റെ ആക്രമണത്തിന് കൃത്യവും ശക്തവുമായ മറുപടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
കശ്മീരിലെ സമാധാനം തകര്‍ക്കുക എന്ന ഭീകരരുടെ ഉദ്ദേശ്യത്തിന് കനത്ത തിരിച്ചടിയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് രാജ്യം. ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും ചേര്‍ന്നാണ് സൈനിക നടപടികള്‍ വിശദീകരിച്ചത്.

കേണല്‍ സോഫിയ ഖുറേഷി
ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ഉദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. തന്റെ പേരില്‍ നിരവധി വിപ്ലവകരമായ നേട്ടങ്ങള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സൈന്യത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനും കേണല്‍ സോഫിയ ഖുറേഷിക്ക് സാധിച്ചിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും എല്ലാ സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മുപ്പത്തി അഞ്ച് വയസ്സിനുള്ളില്‍ തന്നെ ലോകത്തെയാകെ പ്രചോദിപ്പിച്ച നേട്ടങ്ങള്‍ തന്റെ കരിയറില്‍ കേണല്‍ സോഫിയ ഖുറേഷി കരസ്ഥമാക്കി കഴിഞ്ഞു.
അന്താരാഷ്ട്ര സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈനിക സംഘത്തെ നയിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി 2016 -മുതല്‍ കേണല്‍ സോഫിയ ഖുറേഷി നിയമിക്കപ്പെട്ടു. Exercise Force 18 എന്ന പേരില്‍ ഇന്ത്യ ഇന്ന് വരെ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ സൈനികാഭ്യാസത്തില്‍ ഇന്ത്യയെ നയിച്ചത് ഖുറേഷിയായിരുന്നു. ഇത് തന്നെയായിരുന്നു ഇന്ത്യ ആതിഥേയത്വം വഹച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസം തന്നെയായിരുന്നു അത്. ഇതിലെല്ലാം തന്നെ ഏക വനിതാ ഓഫീസറായ ലെഫ്റ്റനന്റ് കേണല്‍ ഖുറേഷി തന്റെ വ്യക്തിത്വത്തില്‍ വേറിട്ടു നിന്നു. സൈന്യത്തോടുള്ള തന്റെ ആത്മാര്‍പ്പണത്തിന്റേയും പ്രവര്‍ത്തന മികവിന്റേയും ഫലമായുള്ള നേട്ടം തന്നെയാണ് ഇത്. ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷിയുടെ മുത്തച്ഛന് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നതും ഇവരുടെ സൈനിക പാരമ്പര്യത്തെ എടുത്ത് കാണിക്കുന്നു. വിവാഹം കഴിച്ചിരിക്കുന്നതും സൈനിക ഓഫീസറെ തന്നെയാണ്.
വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ്
ഇന്ത്യന്‍ വ്യോമസേനയിലെ ഹെലികോപ്ടര്‍ പൈലറ്റാണ് വിങ് കമാന്‍ഡര്‍ വ്യോമിക സിങ്. എന്‍സിസിയുടെ ഭാഗമായി എത്തി പിന്നീടാണ് വ്യോമസേനയിലേക്ക് ചുവടുറപ്പിച്ചത്. 2019 ഡിസംബര്‍ 18-ന് ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മീഷന് ചെയ്യപ്പെട്ട വ്യോമിക സിങ് ഫ്ളൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന് യോഗ്യത നേടി. 2500-ലധികം മണിക്കൂറുകളാണ് ഇവര്‍ ഹെലികോപ്റ്റര്‍ പറത്തിയിട്ടുള്ളത്. ഇന്ത്യയുടെ ദുഷ്കരമായ പല ഇടങ്ങളിലും ഇവര്‍ ഹെലികോപ്റ്റര്‍ പറത്തിയിട്ടുണ്ട്.



Click it and Unblock the Notifications