Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
പണ്ട് 'യാചക'; ഇന്ന് 3 കോടി പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരറാണി, ഇതാരാണെന്ന് അറിയുമോ?
ബോളിവുഡ് നിത്യഹരിത റൊമാന്റിക് ഹീറോ ആയിരുന്ന ദേവ് ആനന്ദിനെ ഒരിക്കല്‍ ടാക്സി ഡ്രൈവര്‍ ആയി ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതുപോലെ സ്റ്റൈല്‍ മന്നന് രജനീകാന്തും ഒരിക്കല്‍ യാചകനായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു തെറ്റിദ്ധാരണയുടെ കഥയാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. ഒരിക്കല്‍ യാചകയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് തകര്‍പ്പന്‍ അഭിനയത്തിലൂടെ ബോളിവുഡില്‍ ഇന്ന് സ്വന്തമായൊരു ഇടം നേടിയ, ഐശ്വര്യ റായിയേക്കാളും നയന്‍താരയേക്കാളും പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഒരു നടിയാണ്. അത് വേറാരുമല്ല, ബോളിവുഡ് താരദമ്പതികളായിരുന്ന സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറ അലി ഖാന് ആണ്.

ആ കഥ ഇങ്ങനെയാണ്
ഒരു അഭിമുഖത്തിലാണ് സാറ അലി ഖാന് താന്‍ ഒരിക്കല്‍ യാചകയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കുട്ടിയായിരിക്കെ, മാതാപിതാക്കള്‍ക്കൊപ്പം ഷോപ്പിംഗിനായി പുറത്തു പോയപ്പോഴാണ് സംഭവം. റോഡരികില്‍ നൃത്തം ചെയ്തപ്പോഴാണ് പണത്തിന് വേണ്ടി നൃത്തം ചെയ്യുന്ന യാചക ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ പണം നല്‍കിയത്.
"അന്ന് ചെറിയ കുഞ്ഞായിരുന്ന സഹോദരനും ആയയും ഞാനും പുറത്തായിരുന്നു. അപ്പോഴാണ് ഞാന്‍ ഡാന്‍സ് കളിക്കാന്‍ തുടങ്ങിയത്. ആളുകള്‍ അടുത്ത് വന്ന് നിന്ന് ഡാന്‍സ് കണ്ട് പണം തന്നു. അവര്‍ കരുതിയത് ഞാന്‍ പണത്തിന് വേണ്ടി ഡാന്‍സ് ചെയ്യുകയാണെന്നാണ്. ഞാനത് സൂക്ഷിച്ചു. ഞാന്‍ ചെയ്ത കാര്യത്തിനാണ് എനിക്ക് പണം ലഭിച്ചതെന്നും അത് സൂക്ഷിക്കേണ്ടതാണെന്നും ഞാന്‍ മനസ്സിലാക്കി. ഞാന്‍ പിന്നെയും ഡാന്‍സ് ചെയ്തു". സാറ അലി ഖാന് അഭിമുഖത്തില്‍ പറഞ്ഞു.
കുറച്ച് കഴിഞ്ഞ് മാതാപിതാക്കളായ സെയ്ഫ് അലി ഖാനും അമൃത സിംഗും പുറത്തുവന്നു. അപ്പോള്‍ സാറ ഡാന്‍സ് ചെയ്ത കാര്യവും ആളുകള്‍ ക്യൂട്ട് ആയ കുട്ടി ഡാന്‍സ് ചെയ്തത് കണ്ട് ആളുകള്‍ പണം നല്കിയ കാര്യവും ആയ അവരോട് പറഞ്ഞു. ഏതൊരു സാധാരണ അമ്മയെയും പോലെയാണ് അമ്മ അമൃത പ്രതികരിച്ചതെന്നും ക്യൂട്ട് അല്ല, യാചകയെ പോലെ തോന്നിയതുകൊണ്ടാണ് അവര്‍ പണം നല്‍കിയതെന്ന് പറയുകയും ചെയ്തുവെന്ന് സാറ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോള്‍ ബോളിവുഡിലെ പ്രിയനടി
സുശാന്ത് സിംഗ് രാജപുതിനൊപ്പം കേദാര്‍നാഥ് സിനിമയിലൂടെയാണ് സാറ അലി ഖാന് ബോളിവുഡ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം അത്രംഗി രേ, സാര ഹത്ക സാര ബച്കെ, സിംബാ തുടങ്ങി അനവധി സൂപ്പര്‍ഹിറ്റുകളില്‍ സാറ വേഷമിട്ടു. ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള നടി കൂടിയാണ് സാറ. അഭിനയത്തിന് പുറമേ സാറയുടെ എളിമയും പ്രസന്ന ഭാവവുമാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ ചില സൂപ്പര്‍താരങ്ങളേക്കാളും ഫോളോവേഴ്സ് സാറ അലി ഖാനുണ്ട്. ഐശ്വര്യ റായിയിക്ക് 13.8 മില്യണും നയന്‍താരയ്ക്ക് 8 മില്യണും സാമന്ത പ്രഭുവിന് 33.9 മില്യണും കൈറ അദ്വാനിക്ക് 34.5 മില്യണുമാണ് ഫോളോവേഴ്സ് എങ്കില്‍ സാറയുടെ ഫോളോവേഴ്സിന്റെ എണ്ണം 45.3 മില്യണാണ്. ഫോളേവേഴ്സിന്റെ എണ്ണത്തില്‍ മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിലും സാറ ഏറെ മുന്നിലാണ്. ഒരു സിനിമയ്ക്ക് 3 കോടി രൂപയാണ് സാറയുടെ പ്രതിഫലം. 41 കോടി രൂപയുടെ ആസ്തി ഈ ചെറുപ്രായത്തില്‍ സാറയ്ക്കുണ്ട്.
അനുരാഗ് ബസുവിന്റെ മെട്രോ ഇന്‍ ഡിനോ സിനിമയാണ് സാറയുടെ അടുത്ത സിനിമ. ആദിത്യ റോയ് കപൂറാണ് സിനിമയിലെ നായകന്.



Click it and Unblock the Notifications