Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Onam Sadya 2025: സാമ്പാര്‍, അവിയല്‍, കാളന്, പായസം, നാവില്‍ കൊതിയൂറും വിഭവങ്ങള്‍ സദ്യ കെങ്കേമമാക്കും
Onam Sadya : ഓണം എന്നത് ഏതൊരു മലയാളിക്കും ഗൃഹാതുരത ഉണര്‍ത്തുന്ന ഒരു വലിയ ആഘോഷം തന്നെയാണ്. ഓണക്കോടി, ഓണപ്പൂക്കളം, ഓണസദ്യ എന്നിവയാണ് ഓണമെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതും. ഓണസദ്യയില്‍ തന്നെ ഒരിക്കലും ഒഴിവാക്കാനാവാത്ത ചില വിഭവങ്ങളുണ്ട്. അവിയല്‍, സാമ്പാര്‍, കൂട്ടുകറി, തോരന്‍, ഓലന്‍, പച്ചടി, കിച്ചടി, പായസം തുടങ്ങിയ പല വിഭവങ്ങളും ഓണസദ്യയില്‍ ഒഴിവാക്കാനാവാത്തതാണ്.
ഓണം സദ്യ തയ്യാറാക്കുമ്പോള്‍ വിഭവങ്ങളുടെ എണ്ണവും രുചിയും വളരെ പ്രധാനപ്പെട്ടതാണ്. ഓണം സദ്യയിലെ പ്രധാനപ്പെട്ട പല വിഭവങ്ങളും ഉണ്ട്, അവ എപ്രകാരം തയ്യാറാക്കാം, എന്തൊക്കെയാണ് ഈ വിഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഈ ലേഖനത്തില്‍ വിശദമായി ഓണവിഭവങ്ങളെക്കുറിച്ച് പറയുന്നു.

അവിയല്‍
ഓണസദ്യയില്‍ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍. എല്ലാ പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവത്തിന് രുചി കൂട്ടാന്‍ തൈരും തേങ്ങയും കൂടി ചേരുമ്പോള്‍ അസാധ്യമാണ്. കാരറ്റ്, ബീന്‍സ്, ചേന, കായ, പയറ് തുടങ്ങി ഒരു വിധം പച്ചക്കറികളെല്ലാം തന്നെ അവിയലില്‍ ചേരുവകളാണ്. കറിവെപ്പിലയും പച്ചവെളിച്ചെണ്ണയും മേമ്പൊടി ചേര്‍ക്കുന്നതോടെ അത് ഒരു വര്‍ഷത്തേക്ക് വരെ നാവില്‍ നിന്ന് പോവാത്ത രുചിക്കുട്ടായി മാറി.
സാമ്പാര്‍
സാമ്പാറില്ലാതെ എന്ത് സദ്യ എന്ന് നമുക്ക് തോന്നാം. കേരളക്കാരനല്ലെങ്കിലും സാമ്പാറ് മലയാളിയുടെ സദ്യയിലെ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവം തന്നെയാണ്. പരിപ്പും പച്ചക്കറികളും ചേരുമ്പോള്‍ അത് നിങ്ങളുടെ രുചിമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. തേങ്ങ വറുത്തരച്ചും അല്ലാതേയും സാമ്പാര്‍ തയ്യാറാക്കുന്നു. പലപ്പോഴും കടുകും കറിവേപ്പിലയും ഉണക്കമുളകും കൂടി വറുത്ത് ചേര്‍ക്കുമ്പോള്‍ ഉള്ള ഗന്ധം ആരേയും കൊതിപ്പിക്കും.

കൂട്ടുകറി
ഓണസദ്യയിലെ പ്രധാന വിഭവമാണ് കൂട്ടുകറി. ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്ന്. കടല, ചേന, കായ എന്നിവ ചേര്‍ത്ത് തേങ്ങ ജീരകമിട്ടരച്ച് വേവിച്ചെടുക്കുന്ന ഈ കറിയില്‍ അല്പം തേങ്ങ കറിവേപ്പിലയും കുരുമുളക് പൊടിയും ഇട്ട് വറുത്ത് ചേര്‍ക്കുന്നതോടെ ഓണസദ്യ ഗംഭീരമാക്കുന്ന ഒരു വിഭവമായി ഇത് മാറി എന്നതില്‍ സംശയം വേണ്ട. കൂട്ടുകറി കൂടി ചേരുമ്പോള്‍ മാത്രമാണ് ഓണസദ്യക്ക് പൂര്‍ണത കൈവരുന്നതും.
തോരന്‍
കാബേജ്, ബീന്‍സ്, പയര്‍ തുടങ്ങി ഏത് പച്ചക്കറികളും തോരനായി തയ്യാറാക്കാവുന്നതാണ്. പൊടിപൊടിയായി അരിഞ്ഞ പച്ചക്കറിയില്‍ ഉപ്പും പച്ചമുളകും മഞ്ഞള്‍പ്പൊടിയും തിരുമ്മി കടുക് വറുത്ത് വേവിച്ചെടുക്കുന്നതോടെ തോരനും സദ്യയുടെ ഭാഗമായി. മേമ്പൊടിയായി അല്പം തേങ്ങ കൂടി ചേര്‍ക്കുന്നതോടെ തോരന്‍ ഗംഭീരമായി എന്ന് പറയാം. ഇത് ഇലയുടെ അറ്റത്തില്ലെങ്കില് ഒരു സദ്യയും പൂര്‍ത്തിയാവില്ല.
എരിശ്ശേരി
ഓണസദ്യയില്‍ അടുത്ത പ്രധാന വിഭവങ്ങളില്‍ ഒന്നാണ് എരിശ്ശേരി. അല്പം മധുരമുള്ള മത്തങ്ങയാണ് എരിശ്ശേരിക്കായി പലരും ഉപയോഗിക്കുന്നത്. മത്തങ്ങ മുറിച്ച് അല്പം വെള്ളവും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കും. പിന്നീട് തേങ്ങയില്‍ അല്പം ജീരകമിട്ട് അരച്ചെടുത്ത് അരപ്പും ചേര്‍ക്കും. ഇതിലേക്ക് കറിവേപ്പിലയും തേങ്ങയും കൂടി വറുത്തിട്ടാല്‍ കിടിലന്‍ മത്തങ്ങ എരിശ്ശേരി തയ്യാര്‍. ഇതിന്റെ നേരിയ മധുരം സദ്യയെ ഒന്ന് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ആരോഗ്യത്തിനും അത്യുത്തമമാണ്.

ഓലന്‍
ഓലനില്ലാതെ സദ്യ പൂര്‍ണമാവില്ല, കാരണം ഓലനില്ലാത്ത ഇല കാണുമ്പോള്‍ അത് ഒരു സദ്യയായി തോന്നുകയേ ഇല്ല. അതിനായി അല്പം കുമ്പളങ്ങ, ചേമ്പ്, പയര്‍, വന്‍പയര്‍ എന്നിവ അല്പം വെള്ളമൊഴിച്ച് വേവിക്കണം. പിന്നീട് അതിലേക്ക് ഉപ്പ് ചേര്‍ക്കാം. പച്ചമുളകും ചേര്‍ത്ത് ഇളക്കി തേങ്ങാപ്പാല്‍ പാകത്തിനൊഴിച്ച് തയ്യാറാക്കി വെളിച്ചെണ്ണയും തൂവുന്ന ഓലന്‍ രുചികളുടെ രാജാവാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ പ്രിയപ്പെട്ട രുചികളില്‍ ഒന്നായിരിക്കും പലര്‍ക്കും ഓലന്‍.
പച്ചടി
മധുരവും എരിവും ഇടകലര്‍ന്ന നല്ല പൈനാപ്പിള്‍ പച്ചടി ഓണസദ്യയില്‍ ഒഴിവാക്കാനാവാത്തത് തന്നെയാണ്. പൈനാപ്പിള്‍, തേങ്ങ , തൈര് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പൈനാപ്പിള്‍ പച്ചടി ഇലയുടെ അറ്റത്തില്ലെങ്കില് ഓണസദ്യ അപൂര്‍ണം എന്ന് തന്നെ പറയാം. തൊട്ട് കൂട്ടാന്‍ പച്ചടിയില്ലെങ്കില് അത് നിങ്ങളുടെ ഓണസദ്യയില്ഒരു പോരായ്മ തന്നെയാണ്. അതുകൊണ്ട് സദ്യയില്‍ പച്ചടി അനിവാര്യം.
കാളന്/ പുളിശ്ശേരി
ഈ രണ്ട് കറികളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമാണ് ഓണത്തിന്. കാരണം ഇവ രണ്ടും രണ്ട് പാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. പഴുത്ത മാങ്ങ ചേര്‍ത്ത് തയ്യാറാക്കുന്ന പുളിശ്ശേരി മാങ്ങയുടെ ലഭ്യതയനുസരിച്ച് തയ്യാറാക്കുന്നു, അല്ലെങ്കില്‍ നല്ല കുറുക്ക് കാളന് ചേനയും തൈരും ചേര്‍ത്ത് തയ്യാറാക്കി ഓണസദ്യയില്‍ സ്ഥാനം പിടിക്കുന്നു. എരിവിനൊപ്പം അല്പം പുളിയും കൂടി ചേരുമ്പോള്‍ സദ്യ ഗംഭീരമാവും.

പുളിയിഞ്ചി
ചിലയിടങ്ങളില്‍ ഇഞ്ചിപ്പുളിയും ചിലയിടങ്ങളില്‍ ഇത് പുളിയിഞ്ചിയുമാണ്. ശര്‍ക്കരയും ഇഞ്ചിയും പച്ചമുളകും പുളിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം നാവിരെ രസമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എരിവിനെ ബാലന്‍സ് ചെയ്യുകയും മധുരത്തിന് മധുരവും പുളിയ്ക്ക് പുളിയും നല്‍കുകയും ചെയ്യുന്നു. സദ്യയുടെ രുചിക്കൂട്ടില്‍ പ്രധാനിയാണ് പുളിയിഞ്ചി.
പായസം
പായസത്തിന്റെ കാര്യത്തിലും ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും മലയാളികള്‍ നില്‍ക്കില്ല. കാരണം സദ്യക്കവസാനം മധുരത്തില്‍ അവസാനിപ്പിക്കാന്‍ ആദ്യം തയ്യാറാക്കുന്നതാണ് പലപ്പോഴും പായസം. അത് പരിപ്പ്, അടപ്രഥമന്‍, അരിപ്പായസം, സേമിയ പായസം തുടങ്ങി ഒരു നീണ്ട നിര തന്നെ ഉണ്ടായിരിക്കും. ഓരോരുത്തരുടേയും ഇലയില്‍ അവശേഷിക്കുന്ന ഒരു നുള്ള് അച്ചാറിനൊപ്പം പായസം കുടിക്കുക എന്നത് തന്നെയാണ് ഓണസദ്യയുടെ ഏറ്റവും വലിയ ആകര്‍ഷണവും.



Click it and Unblock the Notifications
