Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Onam 2025: പൊന്നിന് ചിങ്ങത്തില് ഓണമെത്തി, സമൃദ്ധിയും ഐശ്വര്യവും പടി കയറും നാളുകള്‍ ഇതാ
Onam 2025: പൊന്നിന് ചിങ്ങ മാസത്തില്‍ ഓണത്തിന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന നാളുകള്‍ മാത്രം. ഓഗസ്റ്റ് 26-ന് അത്തത്തില്‍ ആരംഭമാവുന്ന ഓണം സെപ്റ്റംബര്‍ 5-ന് തിരുവോണത്തോടെ അവസാനിക്കുന്നു. മലയാളികളുടെ ഓണത്തിരക്കിന് തുടക്കമിടുന്ന ഈ സമയം നമ്മുടെ ഗൃഹാതുരത കൂടി ഉണര്‍ത്തുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. ഓരോ വര്‍ഷവും ഓണക്കാലത്തെ വരവേല്ക്കുമ്പോള് അത് നിങ്ങളുടെ ജീവിതത്തിലേക്ക് ഒരിക്കലും മറക്കാനാവാത്ത ചില സമ്മാനങ്ങളും നല്ല ഓര്‍മ്മകളും കൂടിയാണ് നല്‍കുന്നത്.
ഓണക്കാലത്ത് ഏതൊരു മലയാളിയും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ജീവിതത്തില്‍ ഒരിക്കലും തിരിച്ച് വരാത്ത ഒരു കാലത്തേക്കാണ് ഓണം എപ്പോഴും നമ്മളെ കൂട്ടിക്കൊണ്ട് പോവുന്നത്. ഓണം എന്നത് കൊല്ലവര്‍ഷത്തിലെ ആദ്യത്തെ മാസത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഈ ദിനങ്ങള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഓണം എപ്പോള്‍?
2025-ലെ ഓണം എപ്പോഴാണ് എന്ന് നമുക്ക് നോക്കാം. ഓഗസ്റ്റ് 26-ന് അത്തം തുടങ്ങി സെപ്റ്റംബര്‍ 5-ന് തിരുവോണത്തോടെ ഒരു വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് അവസാനമാവുന്നു. തിരുവോണത്തിന്റെ ശുഭമുഹൂര്‍ത്തം വരുന്നത് രാവിലെ 2.43 മുതല്‍ ആരംഭിച്ച് രാത്രി 11.50 വരെയാണ്. ഈ ദിനത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും ഓണത്തോടെ സംഭവിക്കുന്നു.
ഓണത്തിന്റെ പത്ത് ദിനങ്ങള്‍
അത്തം മുതല്‍ തിരുവോണം വരെയുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്. തിരുവോണത്തിന് ശേഷം മൂന്നാം ഓണവും നാലാം ഓണവും പലരും ആഘോഷിക്കുന്നു. എന്നാല്‍ തിരുവോണത്തോടെ ഓണത്തിന്റെ ആഘോഷങ്ങളും ചടങ്ങുകളും അവസാനിക്കും.
അത്തം - ഓഗസ്റ്റ് 26, 2025
ചിത്തിര- ഓഗസ്റ്റ് 27, 2025
ചോതി- ഓഗസ്റ്റ് 28, 2025
വിശാഖം- ഓഗസ്റ്റ് 29, 2025
അനിഴം- ഓഗസ്റ്റ് 31, 2025
തൃക്കേട്ട- സെപ്റ്റംബര്‍ 1, 2025
മൂലം- സെപ്റ്റംബര്‍ 2, 2025
പൂരാടം- സെപ്റ്റംബര്‍ 3, 2025
ഉത്രാടം -സെപ്റ്റംബര്‍ 4, 2025
തിരുവോണം- സെപ്റ്റംബര്‍ 5, 2025

ഓണത്തിന്റെ ഐതിഹ്യം
ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാം, മൂന്ന് ലോകങ്ങളിലും സമൃദ്ധിയോടെ ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയുമായി ശക്തനും നീതിമാനുമായിരുന്നു. എന്നാല്‍ മഹാബലിയുടെ ഭരണത്തിന് കീഴിലായിരുന്നു കേരളും എന്നത് അതിന്റെ സമ്പത് സമൃദ്ധി വര്‍ദ്ധിപ്പിച്ചു. അസുരരാജാവായിരുന്നിട്ടും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു മഹാബലി. അദ്ദേഹത്തിന്റെ ഭരണത്തില്‍ അസൂയ പൂണ്ട ദേവന്മാര് തങ്ങളുടെ സ്ഥാനം കൂടി ഇനി മഹാബലിക്ക് മുന്നില്‍ അടിയറവ് വെക്കേണ്ടി വരുമോ എന്ന ഭയത്താല്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.
വിഷ്ണുവിന്റെ ഇടപടെല്‍
എന്നാല്‍ സല്ക്കീര്ത്തിയോടെ ഭരിക്കുന്ന മഹാബലിയെ വെറുേ യാതൊരു വിധ ധര്മ്മസങ്കടത്തിലുമാക്കാന് മഹാവിഷ്ണുവിന് കഴിഞ്ഞില്ല. എന്നാല്‍ ദേവേന്ദ്രന്മാരുടെ പ്രശ്നത്തിന് പരിഹാം കാണുകയും വേണം. ഇദ്ദഹേം ദേവന്മാരോട് മഹാബലിയുടെ സദ്ഗുണങ്ങള്‍ ഇല്ലാതായി അഹങ്കാരം സംഭവിക്കുന്ന കാലമാകട്ടെ അപ്പോള്‍ മഹാബലിക്ക് തക്ക ശിക്ഷ നല്‍കാം എന്ന് പറഞ്ഞ് അയക്കുകയും ചെയ്തു. ഈ സമയം തന്റെ കഴിവില്‍ സ്വയം അഹങ്കരിച്ച മഹാബലിയെ പാഠം പഠിപ്പിക്കുന്നതിന് വേണ്ടി വാമനാവതാരത്തില്‍ മഹാവിഷ്ണു ജനിക്കുകയും ചെയ്തു.
മൂന്നടി മണ്ണിനായി
മഹാബലി നടത്തിയ മഹായാഗത്തിനിടക്ക് മൂന്നടി മണ്ണിനായി എത്തിയ വാമനന് ആദ്യത്തെ അടി കൊണ്ട് ഭൂമിയും രണ്ടാമത്തെ അടി കൊണ്ട് ആകാശവും അളന്നെടുത്തു. മൂന്നാമത്തെ അടി വെക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വാമനന് മുന്നില്‍ തന്റെ ശിരസ്സ് കുനിച്ച് കൊടുത്തു മഹാബലി. എന്നാല്അദ്ദേഹത്തിന്റെ സത്യസന്ധതയിലും ഭക്തിയിലും ആകൃഷ്ടനായ വാമനന് മഹാബലിയെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിന് വേണ്ടി തിരുവോണ നാളില്‍ ഭുമിയിലേക്ക് എത്തുന്നതിന് വേണ്ടി അനുഗ്രഹിച്ച് അയച്ചു എന്നാണ് ഐതിഹ്യം.

ഓണത്തിന്റെ ചടങ്ങുകള്‍
ഓണം എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടി എത്തുന്നത് പൂക്കളം തന്നെയാണ്. ഓണപ്പൂക്കളം തീര്‍ക്കുന്നതിന് വേണ്ടി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തയ്യാറെടുക്കുന്നു. അത്തം മുതല്‍ തിരുവോണം വരെയുള്ള 10 ദിനങ്ങളിലും പൂക്കളമിട്ട് ഐശ്വര്യത്തെ കുടിയിരുത്തുന്നു. ചിലയിടങ്ങളില്‍ മാതേവരേയും പ്രതിഷ്ഠിക്കുന്നു.
ഓണസദ്യ
അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഓണസദ്യയും. വാഴയിലയില്‍ തയ്യാറാക്കി വിളമ്പുന്ന ഓണസദ്യ തന്നെയാണ് ഓണത്തിന്റെ മറ്റൊരു പ്രത്യേകതയും. പായസവും പപ്പടവും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ ചേര്‍ന്ന് കെങ്കേമമാക്കുന്നു ഓണസദ്യ ഓരോ മലയാളിയും. തിരുവോണ ദിനം രാവിലെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് പുത്തനുടുപ്പുകളും ഓണക്കോടിയും ധരിച്ചാണ് ഓണസദ്യക്ക് വേണ്ടി തയ്യാറെടുപ്പ് നടത്തുന്നത്. കുട്ടികള്‍ വിവിധ കലാപരിപാടികളില്‍ ഏര്‍പ്പെടുകയും മുതിര്‍ന്നവര്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് ഐക്യത്തോടെ സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. അടുത്ത വര്‍ഷത്തേക്കുള്ള സമൃദ്ധിയും സന്തോഷവും കാത്തിരിക്കുന്ന ദിനം കൂടിയാണ് ഒരോ തിരുവോണവും.



Click it and Unblock the Notifications

