Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
Onam 2024: ബാംഗ്ലൂരില്‍ ഓണസദ്യ തേടി അലയേണ്ട, ഏറ്റവും മികച്ച ഓപ്ഷനുകളുടെ ലിസ്റ്റിതാ
കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. അതായത്, ഓണത്തിന് സദ്യ തന്നെ പ്രധാനം. ഏതുനാട്ടില്‍ ചെന്നാലും ഓണക്കാലമായാല്‍ ഒരു ഇലയിട്ട് സദ്യ കഴിക്കാന്‍ ആഗ്രഹിക്കാത്ത ഏത് മലയാളിയുണ്ട്. വീട്ടില്‍ സദ്യ തയ്യാറാക്കാന്‍ മാവേലിയുടെ സ്വന്തം നാട്ടിലെ ആള്‍ക്കാര്‍ക്ക് പോലും മടി തോന്നിത്തുടങ്ങിയ കാലമാണ്. അപ്പോള്‍പ്പിന്നെ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരു സദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്ന മറുനാടന്‍ മലയാളിയുടെ കാര്യം പറയണോ.

എന്നുകരുതി സദ്യയെന്ന ആഗ്രഹം മാറ്റിവെക്കണമെന്നില്ല. മലയാളികളുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും ഇന്‍സ്റ്റന്റ് ഓണസദ്യ നല്‍കുന്ന റസ്റ്ററന്റുകള്‍ ഉണ്ട്. മിക്കവയും മലയാളി റസ്റ്ററന്റുകള്‍ തന്നെ. ബെംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തവണയും ബെംഗളൂരു മലയാളികള്‍ക്ക് ഓണസദ്യ കഴിക്കാനുള്ള അവസരമൊരുക്കി നിരവധി റസ്റ്ററന്റുകള്‍ ഓണത്തിനായി തയ്യാറെടുത്തുകഴിഞ്ഞു.
ബെംഗളൂരുവില്‍ ഓണസദ്യ വാങ്ങാനും കഴിക്കാന്‍ പോകാനും ഏറ്റവും നല്ല ചില ഓപ്ഷനുകളിതാ.
കൊട്ടാരം റസ്റ്ററന്റ്
30 വിഭവങ്ങളടങ്ങുന്ന അതിഗംഭീരമായ ഓണസദ്യയാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഇവരുടെ ഓണസദ്യ കിറ്റിൽ രണ്ട്കൂട്ടം പായസവും പരിപ്പ്, പപ്പടം, സാമ്പാർ, അവിയൽ തുടങ്ങിയ സദ്യവട്ടങ്ങളും ഒപ്പം വിളമ്പാനുള്ള ഇലയും അടങ്ങിയിരിക്കുന്നു. ഈ 30 വിഭവങ്ങൾ അടങ്ങുന്ന സദ്യയ്ക്ക് 330 രൂപയാണ് ഈടാക്കുന്നത്. ഓണസദ്യ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 7994661130 അല്ലെങ്കിൽ, 8921229422 എന്നീ നമ്പറുകളിലേയ്ക്ക് ബന്ധപ്പെടാവുന്നതാണ്. ഡൈൻ ഇൻ, പാഴ്സൽ സർവീസ് ലഭ്യമാണ്. ഹോട്ടലിന്റെ അഡ്രസ്സ്: 4thക്രോസ്സ് റോഡ് #86, 2nd മെയിൻ റോഡ്, ബ്രിന്ദാവൻ നഗർ, തവരെക്കിരി, ബെംഗളൂരൂ, 560029.
യം കേരളം
രണ്ട് കൂട്ടം പായസം അടക്കം 26 വിഭവങ്ങളോടുകൂടിയ സദ്യയാണ് യം കേരളം ഒരുക്കിയിരിക്കുന്നത്. പാഴ്സൽ സർവീസും അഡ്വാൻസ് ബുക്കിംഗും ഇല്ല. ഒരു സദ്യയ്ക്ക് 480 രൂപയാണ് ഇവർ ഈടാക്കുന്നത്. തിരുവോണനാളിൽ രാവിലെ 11.30 മുതൽ വൈകീട്ട് 3.30 വരെ ഓണസദ്യ ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9742741836, 8197434143 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ നമ്പർ 24, ബിഷപ്പ് ഹൗസ് റോഡ്, നിയർ ലിസ്സാസ് ഹോം, ഡൊഡ്ഡഗുബ്ബി, ബെംഗളൂരൂ- 560077 എന്ന അഡ്രസ്സിലോ ബന്ധപ്പെടാവുന്നതാണ്.
എൻ. ഷെഫ് റസ്റ്ററന്റ്
രണ്ട് കൂട്ടം പായസം അടക്കം 26 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് എൻ. ഷെഫ് ഇത്തവണ ബാംഗ്ലൂർ മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്. ഡൈൻ ഇൻ ആണെങ്കിൽ 499 രൂപയും ടെയ്ക്ക് എവേയ്ക്ക് 549 രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ, പായസം മാത്രം ഓഡർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഇവർ ഒരുക്കിയിട്ടുണ്ട്. ഒരു ലിറ്റർ പാലട, പരിപ്പ് പ്രഥമൻ പായസത്തിന് 350 രൂപയും അര ലിറ്റർ പായസത്തിന് 200 രൂപയുമാണ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക് 6364747447 എന്നീ നമ്പറിലേയ്ക്കോ, അല്ലെങ്കിൽ 9980080023 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇവരുടെ അഡ്രസ്സ്: 2060, യെലഹങ്ക റോഡ്, ഉടുപ്പി ഗ്രാന്റ് റസ്റ്ററന്റിന് സമീപം,MIG സെക്റ്റർ ബി, ഉദയ ലെയൗട്ട്, യെലഹങ്ക, ബെംഗളൂരൂ, 5600064.
കേരള പവിലിയൻ
30 കൂട്ടം വിഭവങ്ങളടങ്ങിയ തനി കേരള സ്റ്റൈൽ ഓണസദ്യയാണ് കേരള പവിലിയൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ മൂന്നുകൂട്ടം പായസവും ലഭ്യമാണ്. ഒരു ഇല സദ്യയ്ക്ക് 650 രൂപയും ടാക്സുമാണ് ഈടാക്കുന്നത്. ഇവർക്ക് ഡോംലൂർ, ഇന്ദിരാനഗർ, എം ജി റോഡ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8147812267 (ഡോംലൂർ ബ്രാഞ്ച്), 9738319216 (ഇന്ദിരാനഗർ ബ്രാഞ്ച്), 6238363048( എം ജി റോഡ് ബ്രാഞ്ച്) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
മംഗള ഹോട്ടൽ
കോരമംഗലയിലുള്ള മംഗള ഹോട്ടലിലും ഓണസദ്യ ലഭ്യമാണ്. 2 കൂട്ടം പായസം അടക്കം 25 വിഭവങ്ങളടങ്ങിയ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. തിരുവോണ നാളിൽ ഉച്ചയ്ക്ക് 12 മണി മുതൽ സദ്യ വിളമ്പിത്തുടങ്ങുന്നതാണ്. ഇവർക്ക് പാഴ്സൽ സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു ഇലയ്ക്ക് 400 രൂപയാണ് ഇവർ ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 8095809793, 9886998474 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അഡ്രസ്സ്: കോരമംഗല ഫസ്റ്റ് ബ്ലോക്ക്, ഫസ്റ്റ് മെയ്ൻ, സെൽസ് പെട്രോൾ പമ്പിനു സമീപം.
NO.10 ഫോർട്ട് കൊച്ചിൻ
മൂന്നുകൂട്ടം പായസം അടക്കം 30 വിഭവങ്ങളുമായാണ് ഇത്തവണ NO.10 ഫോർട്ട് കൊച്ചിൻ ഓണസദ്യ ഒരുക്കിയിരിക്കുന്നത്. ഡൈൻ ഇൻ സേവനവും ടെയ്ക്ക് എവേ സേവനവും ഇവിടെ ലഭ്യമാണ്. ഡൈൻ ഇൻ ആണെങ്കിൽ, ഒരു ഇലയ്ക്ക് 1195 രൂപയാണ് ഈടാക്കുന്നത്. ടെയ്ക്ക് എവേയാണെങ്കിൽ രണ്ട് പേർക്കുള്ള സദ്യയ്ക്ക് 1995 രൂപയാണ് ഇവർ ഈടാക്കുന്നത്. ഇവർക്ക് സെന്റ്. മാർക്ക്സ് റോഡിലും ഇന്ദിരാനഗറും ബ്രാഞ്ചുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7777876000, 9083777666 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ക്യൂബീസ് റസ്റ്ററന്റ്
മല്ലേശ്പാളയയിലുള്ള ക്യുബീസ് റസ്റ്ററന്റിലും നല്ലൊരു ഓണസദ്യ മലയാളികൾക്കായി ഒരുക്കിയിട്ടുണ്ട്. 2 കൂട്ടം പായസം അടക്കം 23 വിഭവങ്ങളടങ്ങിയ സദ്യയാണ് ഇവർ ഒരുക്കിയിട്ടുള്ളത്. ഒരു ഇലയ്ക്ക് 499 രൂപയാണ് വില. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും ഓഡർ ചെയ്യുന്നതിനുമായി 9740282020 എന്നീ നമ്പറിൽ ബന്ധപ്പെടുക. അഡ്രസ്സ്: #145, 9th മെയിൻ റോഡ്, ബർമ സൂപ്പർമാർക്കറ്റിന് സമീപം, മല്ലേശ്പാളയ, ന്യൂ തിപ്പസാന്ദ്രപോസ്റ്റ്, 560075.
കടവ് ഷാപ്പ് കറി
എച്ച്എസ്ആർ ലെയൗട്ടിലുള്ള കടവ് ഷാപ്പ് കറി റസ്റ്ററന്റിൽ 24 വിഭവങ്ങളടങ്ങിയ ഒരു ഗംഭീര ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ രണ്ട് കൂട്ടം പായസവും ഉണ്ടായിരിക്കും. 4 പേർക്കുള്ള സദ്യ കിറ്റിന് 2750 രൂപയും ഒരാൾക്കുള്ള സദ്യയ്ക്ക് 699 രൂപയുമാണ് ഇവർ ഈടാക്കുന്നത്. ഇവർക്ക് പാഴ്സൽ സർവ്വീസും ഡൈൻ ഇൻ സേവനവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8722928472, 9901026561 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അഡ്രസ്സ്: കടവ് ഷാപ്പ് കറീസ്, #48, 8th മെയിൻ, സെക്റ്റർ- 3, എച്ച് എസ് ആർ ലെയൗട്ട് ബെംഗളൂരു.
അമ്മച്ചീടെ കൈപ്പുണ്യം
2 കൂട്ടം പായസം അടക്കം 25 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് അമ്മച്ചീടെ കൈപ്പുണ്യം റസ്റ്ററന്റിൽ ഒരുക്കിയിരിക്കുന്നത്. ഡൈൻ ഇൻ ആണെങ്കിൽ ഒരാൾക്ക് 400 രൂപ പ്ലസ്സ് ടാക്സ് ആണ് വില വരുന്നത്. പാഴ്സൽ ആണെങ്കിൽ 500 രൂപയാണ് ഇവരുടെ വില. കൂടാതെ, പാലട പായസം, പരിപ്പ് പ്രഠമൻ എന്നിവയും ഇവർ വിൽക്കുന്നുണ്ട്. 1 ലിറ്ററിന് 350 രൂപയാണ് വില. 14, 15, 16 തിയതികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണിവരെ ഓണസദ്യ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447647123, 9446379550, 9645577143 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അഡ്രസ്സ്: സർജാപൂർ റോഡ്, സ്നേഹദാൻ ഹോസ്പിറ്റലിന് സമീപം, എൻപിഎസ് സ്കൂൾ റോഡ്, അംബേദ്കർ നഗർ, മുഗളൂർ, ബെംഗളൂരു, 560035.
ബേക്കൽ റസ്റ്ററന്റ്
30 വിഭവങ്ങളടങ്ങിയ 600 രൂപയുടെ സദ്യാ കിറ്റും, 20 വിഭവങ്ങളടങ്ങിയ 400 രൂപയുടെ സദ്യ കിറ്റുമാണ് ഇവർ പ്രധാനമായും ഒരുക്കിയിട്ടുള്ളത്. ഇതിൽ രണ്ട് കൂട്ടം പായസവും ലഭ്യമായിരിക്കും. ഈ മാസം 13-ന് മുൻപ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും സദ്യ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8296185891, 725959147 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അഡ്രസ്സ്: 38, ഫസ്റ്റ് ഫ്ലോർ, ജെ ബി നഗർ മെയിൻ റോഡ്, ബെംഗളൂരൂ-75.
കേരള ഫുഡ് കോർട്ട്
വിനായക നഗറിലുള്ള കേരള ഫുഡ് കോർട്ടിൽ 22 വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ രണ്ട് കൂട്ടം പായസവും ഇവർ നൽകുന്നുണ്ട്. 5 പേരടങ്ങുന്ന ഫാമിലി പാക്കിന് 1500 രൂപയാണ് ഇവർ ഈടാക്കുന്നത്. ഒരു സദ്യയ്ക്ക് 350 രൂപയാണ് ഇവരുടെ വില. മുൻകൂട്ടി ബുക്ക് ചെയ്യാൻ താൽപര്യപ്പെടുന്നവർ 13-ന് മുൻപായി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8848557276 എന്നീ നമ്പറിൽ ബന്ധപ്പെടുക. അഡ്രസ്സ്: 5th ക്രോസ്സ്, സെയ്ദ് ബ്ലോക്ക്, വിനായക നഗർ, വിനായക ടെംപിളിന് എതിർ വശം, HAL ബാംഗ്ലൂർ.
കപ്പ ചക്ക കാന്താരി
കോരമംഗലയിലുള്ള കപ്പ ചക്ക കാന്താരി റസ്റ്ററന്റിൽ 4 കൂട്ടം പായസം അടക്കം 26 വിഭവങ്ങളോടുകൂടിയ ഒരു ഗംഭീര ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 1390 രൂപയാണ് ഇവർ ഈടാക്കുന്നത്. തിരുവോണനാളിൽ കോരമംഗല സെന്റ്. ജോൺസ് ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും ഓണസദ്യ നടത്തുക. കൂടുതൽ വിവരങ്ങൾക്ക്, 08025521010 എന്ന നമ്പറിൽ ബന്ധപ്പെടുക.
സംഘം മെസ്സ്
മൂന്ന് കൂട്ടം പായസം അടക്കം 25 വിഭവങ്ങളടങ്ങിയ സദ്യയാണ് സംഘം മെസ്സ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 450 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 08050351651 എന്ന നമ്പറിൽ ബന്ധപ്പെടുക. അഡ്രസ്സ്: NO. 7, 3rd ക്രോസ്സ്, ഓപ്പോസിറ്റ് സൻസാർ കളക്ഷൻസ്, കമ്മനഹള്ളി മെയിൻ റോഡ്, ബെംഗളൂരു- 560084.
ഷെഫ് പിള്ളയ്
വൈറ്റ്ഫീൽഡ്, ബ്രിഗേഡ് റോഡിലുള്ള ഷെഫ് പിള്ളയ് റസ്റ്ററന്റിൽ 24 വിഭവങ്ങളോടുകൂടിയ നല്ലൊരു ഓണസദ്യ ലഭ്യമാണ്. ഇതിൽ മൂന്ന് കൂട്ടം പായസവും ഉണ്ടായിരിക്കും. രണ്ട് പേർക്കുള്ള സദ്യാപാക്കേജിന് ടാക്സടക്കം 2520 രൂപയാണ് വില. ടെയ്ക്ക് എവേയും ഡൈനിംഗും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 08943150000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



Click it and Unblock the Notifications











