Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
Onam 2023: ഓണനാളുകള്‍ വരവായി; സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലം, വിശേഷദിനങ്ങള്‍
മലയാളികളുടെ ആഘോഷത്തിമിര്‍പ്പിന് ആരംഭമിട്ട് വീണ്ടുമൊരു ഓണക്കാലം കൂടി വന്നണയുന്നു. മലയാളികളുടെ ദേശീയോത്സവമാണ് ഓണം. എല്ലാ വര്‍ഷവും അത്യാഹ്ളാദപൂര്‍വ്വം മലയാളികള്‍ ഓണം ആഘോഷിക്കുന്നു. മഹാബലി ചക്രവര്‍ത്തിയുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ഇത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഉത്സവം കൂടിയാണ്. എല്ലാ വര്‍ഷവും തന്റെ പ്രജകളെ കാണാന്‍ മഹാബലി എത്തുന്നുവെന്നാണ് വിശ്വാസം. അദ്ദേഹത്തെ വരവേല്‍ക്കുന്നതിനായി ഓണക്കാലത്ത് മലയാളികള്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തുന്നു.
വിളവെടുപ്പുത്സവങ്ങളിലൊന്നാണ് ഓണം. കൊല്ലവര്‍ഷം എന്ന മലയാളവര്‍ഷത്തിന്റെ ആരംഭം കൂടിയാണ് ഈ ഉത്സവം. ഗ്രിഗോറിയന്‍ കലണ്ടറില്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വരുന്ന ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. 2023 വര്‍ഷത്തില്‍ ഓണത്തിന്റെ ദിനങ്ങള്‍ ഏതൊക്കെയാണെന്നും ചില ഓണവിശേങ്ങളും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

2023ല്‍ എപ്പോഴാണ് ഓണം
പത്തു ദിവസം നീണ്ടുനില്‍ക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ഓണം. 2023-ല്‍ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 20 ഞായറാഴ്ച അത്തം ദിനം മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 29നാണ് തിരുവോണം. തിരുവേണത്തിന്റെ ശുഭമുഹൂര്‍ത്തം രാവിലെ 02:43 അങ ന് ആരംഭിച്ച് ഓഗസ്റ്റ് 29 ന് രാത്രി 11:50 ന് അവസാനിക്കും.
2023 ഓണത്തിന്റെ 10 ദിവസങ്ങള്‍
അത്തം നാളില്‍ ആരംഭിച്ച് ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം തുടങ്ങി 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഓണം.
അത്തം - ഞായറാഴ്ച, 20 ഓഗസ്റ്റ്
ചിത്തിര - തിങ്കള്‍, 21 ഓഗസ്റ്റ്
ചോതി - ചൊവ്വാഴ്ച, 22 ഓഗസ്റ്റ്
വിശാഖം - ബുധനാഴ്ച, 23 ഓഗസ്റ്റ്
അനിഴം - വ്യാഴാഴ്ച, 24 ഓഗസ്റ്റ്
തൃക്കേട്ട - വെള്ളിയാഴ്ച, 25 ഓഗസ്റ്റ്
മൂലം - ശനിയാഴ്ച, 26 ഓഗസ്റ്റ്
പൂരാടം - ഞായര്‍, 27 ഓഗസ്റ്റ്
ഉത്രാടം - തിങ്കള്‍, 28 ഓഗസ്റ്റ്
ഉത്രാടം/ഒന്നാം ഓണം - തിങ്കള്‍, 28 ഓഗസ്റ്റ്
തിരുവോണം - ചൊവ്വാഴ്ച, 29 ഓഗസ്റ്റ്
അവിട്ടം - ബുധനാഴ്ച, 30 ഓഗസ്റ്റ്
ചതയം - വ്യാഴം, 31 ഓഗസ്റ്റ്

ഓണാഘോഷത്തിന്റെ ചരിത്രം
ദേവന്മാരെ തോല്‍പ്പിച്ച് മൂന്ന് ലോകങ്ങളും കൈയടക്കിയ അസുരരാജാവ് മഹാബലിയുടെ ഇതിഹാസവുമായി ബന്ധപ്പെട്ടതാണ് ഓണത്തിന്റെ ചരിത്രം. നീതിയോടെ കേരള രാജ്യം ഭരിച്ചിരുന്ന ശക്തനും ജ്ഞാനിയും നീതിമാനും അങ്ങേയറ്റം ഉദാരനുമായ രാജാവായിരുന്നു മഹാബലി. തന്റെ പ്രജകളുടെ ഹൃദയം കീഴടക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. അസുരരാജാവായിരുന്നിട്ടും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു മഹാബലി.
മഹാബലി രാജാവ് ഭരിച്ചിരുന്ന കാലത്താണ് കേരളം അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയും പ്രശസ്തിയും ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദരവും കണ്ടപ്പോള്‍ ദേവന്മാര്ക്ക് അദ്ദേഹത്തിനോട് അങ്ങേയറ്റം അസൂയ തോന്നി.
മഹാബലി തമ്പുരാന്
മഹാബലിയുടെ പ്രശസ്തി കണ്ട് ഭയന്ന ദേവന്മാര് ദേവമാതാവായ അദിതിയോട് സങ്കടം പറഞ്ഞു. സഹായമഭ്യര്‍ത്ഥിച്ച അദിതിയോട് 'മഹാബലിയുടെ സദ്ഗുണങ്ങള്‍ കുറഞ്ഞ്, അഹങ്കാരം വര്‍ദ്ധിക്കുന്ന കാലമാകട്ടെ' എന്ന് മഹാവിഷ്ണു അറിയിച്ചു. അപ്രകാരം, ഒരുകാലത്ത് സൃഷ്ടാവിനേക്കാള്‍ ഉയര്‍ന്നവനാണ് താന്‍ എന്നൊരു തോന്നല്‍ മഹാബലിക്കുണ്ടായി. ഈ അവസരത്തില്‍, മഹാവിഷ്ണു അദിതിയുടെയും കശ്യപന്റെയും മകനായി ജനിച്ചു.

വാമനാവതാരം കൈക്കൊണ്ട മഹാവിഷ്ണു
ഒരു നാള് മഹാബലി 'വിശ്വജിത്ത്' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു യാഗശാലയിലെത്തി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്കി. ആകാശംമുട്ടെ വളര്‍ന്ന വാമനന് തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യ ചുവടില്‍ പാതാളവും രണ്ടാം ചുവടില്‍ ഭൂമിയും അളന്നെടുത്ത് മൂന്നാം ചുവടിന് സ്ഥലം കാണാതായപ്പോള്‍ വാമനന് മുന്നില്‍ മഹാബലി ശിരസ് താഴ്ത്തിക്കൊടുത്തു.
മഹാബലിയെ പാതാളത്തിലയക്കുന്നു
മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. അദ്ദേഹത്തിന്റെ ദാനശീലതയിലും സത്യസന്ധതയിലും ആകൃഷ്ടനായി മഹാവിഷ്ണു മഹാബലിയെ മോക്ഷപ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന് മഹാബലിക്കു നല്കി.
അങ്ങനെ ഓരോ വര്‍ഷവും മഹാബലി തന്റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുന്ന ആഘോഷമാണ് ഓണം. ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്നാണ് വിശ്വാസം.
പൂക്കളം
10 ദിവസത്തെ ഓണാഘോഷങ്ങളുടെ ഭാഗമാണ് പൂക്കളം. പൂക്കളമില്ലാതെ ഓണാഘോഷങ്ങള്‍ അപൂര്‍ണ്ണമാകുമെന്നാണ് വിശ്വാസം. പൂക്കളത്തില്‍ രണ്ട് വാക്കുകള്‍ അടങ്ങിയിരിക്കുന്നു - 'പൂ' എന്നാല്‍ പൂക്കള്‍ എന്നും 'കോലം' എന്നാല്‍ അലങ്കാര മാതൃക അല്ലെങ്കില്‍ രംഗോലി. ഇത് ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. മവേലിയുടെ വരവിനെ സ്വാഗതം ചെയ്യാനാണ് പൂക്കളമൊരുക്കുന്നത് എന്നാണ് വിശ്വാസം.



Click it and Unblock the Notifications
