Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
Olympics 2024: ഭാരപരിശോധനയില്‍ അയോഗ്യത, വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രാജ്യം
Olympics 2024: അനീതിക്കെതിരെ പോരാടിയ വീരവനിത വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോഗ്രാം ഗുസതി ഫൈനലില്‍ നിന്ന് അയോഗ്യയായി. ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 'വനിതകളുടെ ഗുസ്തി 50 കിലോഗ്രാം സ്വര്‍ണ മെഡല്‍ മത്സരത്തില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് ഇന്ത്യന്‍ സംഘം പങ്കു വെക്കുന്നുതും. രാത്രി മുഴുവന്‍ പരിശ്രമിച്ചിട്ടും 100 ഗ്രാം ഭാരമാണ് അധികമായി കണക്കാക്കിയത്. വിനേഷിന്റെ സ്വകാര്യതയെ മാനിക്കണം എന്നും ഇന്ത്യന്‍ ടീം അഭ്യര്‍ത്ഥിച്ചു'.
ന്യൂഡല്‍ഹിയില്‍ ജന്തര്‍മന്തറില്‍ നടന്ന പ്രക്ഷോഭത്തില്‍ പോരാടിയ ധീരവനിതയാണ് വിനേഷ് ഫോഗട്ട് എന്നത് നമുക്കെല്ലാം അറിയാം. പാരീസ് ഒളിമ്പിക്സിലെ മെഡല്‍ പ്രതീക്ഷയാണ് ഇവര്‍. പല പ്രതിസന്ധികള്‍ക്ക് മുന്നിലും തളരാതെ ധീരമായി പോരാടിയ വിനേഷ് ഫോഗട്ട് 50 കിലോഗ്രാം ഗുസ്തിയില്‍ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാന് ലോപസിനെയാണ് മലര്‍ത്തിയടിച്ച് അവസാന റൗണ്ടിലേക്ക് എത്തിയത്.

ആദ്യത്തെ ഇന്ത്യക്കാരി
ഗുസ്തിയില്‍ ഫൈനലില്‍ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായിരുന്നു വിനേഷ് ഫോഗട്ട്. ഉറപ്പിച്ച വെള്ളി മെഡല്‍ പ്രതീക്ഷയില്‍ നിന്ന് സ്വര്‍ണത്തിലേക്കുള്ള കുതിച്ച് ചാട്ടത്തിനിടെയായിരുന്നു ഇത്തരം ഒരു അപ്രതീക്ഷിത തിരിച്ചടി. ക്യൂബന്‍ താരത്തിനെതിരേയായിരുന്നു പോരാട്ടം. അതില്‍ 5-0 എന്ന സ്കോറില്‍ നിന്ന വിനേഷ് ഫോഗട്ട് സ്വര്‍ണ മെഡലിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു. മത്സരം തന്റെ വരുതിയിലാക്കിയാണ് അടുത്ത റൗണ്ടിലേക്ക് വിനേഷ് ഫോഗട്ട് യോഗ്യത നേടിയിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നതായിരുന്നു ഇപ്പോഴത്തെ പ്രഖ്യാപനം.
താരത്തിന്റെ ഒറ്റപ്പെടലും വേദനയും
ഒരു വര്‍ഷം മുന്‍പുണ്ടായ ആരോപണത്തെ ചോദ്യം ചെയ്യുന്നതിന് ഒറ്റക്ക് തെരുവില്‍ പോരാടിയ വീര വനിതയായിരുന്നു വിനേഷ് ഫോഗട്ട് എന്നത് നമ്മളെല്ലാവരും കണ്ടതാണ്. അധികാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുള്ള ഒരു വെല്ലുവിളി തന്നെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതിഷേധം. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ പോരാടിയ വിനേഷ് ഫോഗട്ടിനെ ഇപ്പോള്‍ 100 ഗ്രാം ഭാരത്തിന്റെ പേരില്‍ പുറത്താക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കായിക പ്രേമികള്‍ രാജ്യമെമ്പാടും നടത്തുന്നത്.
ഒന്നിന് പുറകെ ഒന്നായി
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് സെമിഫൈനലില്‍ ക്യൂബന്‍ താരത്തെ വിനേഷ് ഫോഗട്ട് മലര്‍ത്തിയടിച്ചത്. നിലവിലെ സ്വര്‍ണ മെഡല്‍ വിജയിയായ ജപ്പാന് താരത്തെ കീഴടക്കി ഫൈനലില്‍ ഇടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് വിനേഷ് ഫോഗട്ട് എന്നത് ചരിത്രമാണ്. ഇന്ന് രാത്രിയായിരുന്നു ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ഇതില്‍ അമേരിക്കയുടെ സാറാ ആന്‍ ഹില്ഡര്ബ്രാന്റ്ിനെയായിരുന്നു വിനേഷ് പരാജയപ്പെടുത്തേണ്ടിയിരുന്നത്.
നേട്ടങ്ങള്‍ ഇങ്ങനെ
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമായി നിരവധി സ്വര്‍ണ മെഡലുകളാണ് വിനേഷ് വാരിക്കൂട്ടിയത്. എട്ട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡലുകളും പല ഒളിമ്പിക്സില്‍ നിന്നായി പല നേട്ടങ്ങളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക്സ് ഗുസ്തി ചരിത്രത്തിലെ അട്ടിമറികളില്‍ ഒന്നാണ് ഇതെന്നാണ് രാജ്യമെമ്പാടുമുള്ള കായിക പ്രേമികള്‍ അഭിപ്രായപ്പെടുന്നത്.



Click it and Unblock the Notifications
