Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
Paris Olympics 2024: പാരീസ് ഒരുങ്ങിക്കഴിഞ്ഞു, ഇത്തവണ ഇന്ത്യന്‍ രുചികളും ശ്രദ്ധേയം
ഒളിമ്പിക്സ് മത്സരങ്ങള്‍ക്കായി ഫ്രാന്‍സിന്റെ തലസ്ഥാന നഗരമായ പാരീസ് ഒരുങ്ങിക്കഴിഞ്ഞു. ജൂലൈ 26-നാണ് ഒളിമ്പിക്സിന് തുടക്കം കുറിക്കുന്നത്. ഓരോ നാല് വര്‍ഷം കൂടുമ്പോഴും ആണ് ഈ കായിക മാമാങ്കം നടക്കുന്നത്. 124 വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തിനിടയില്‍ ആദ്യമായി ഒളിമ്പിക്സ് മാറ്റി വെക്കേണ്ടി വന്നത് 2020-ലാണ്. കൊവിഡ് ഭീഷണി കാരണം ടോക്കിയോയില്‍ നടന്ന ഒളിമ്പ്ക്സ് മത്സരങ്ങളാണ് 2021-ലേക്ക് മാറ്റി വെച്ചത്.
എന്നാല്‍ ഈ വര്‍ഷത്തെ ഒളിമ്പിക്സിന് ഔദ്യോഗികമായി തിരി തെളിയുമ്പോള്‍ ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് പ്രത്യേക പരിഗണന കൂടിയുണ്ട് ഭക്ഷണ കാര്യത്തില്‍ എന്നതില്‍ സംശയം വേണ്ട. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ് മത്സരത്തിന് ഔദ്യോഗിക ഉത്ഘാടനം നടക്കുന്നത്. ഈ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയ വിഭവങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിപുലമായ മെനു
വിപുലമായ മെനുവാണ് ഇത്തവണ പാരീസ് ഒളിമ്പിക്സിന്റെ മറ്റൊരു ആകര്‍ഷണം. വലിയൊരു മാറ്റമാണ് ഭക്ഷണ കാര്യത്തില്‍ കാറ്ററിംഗ് അതോറിറ്റിയായ സോഡെക്സോ ലൈവ എടുത്തിരിക്കുന്നത്. വിപുലമായ മെനുവോടു കൂടി ഫ്രഞ്ച്, ഏഷ്യന്‍, ആഫ്രിക്കന്‍, കരീബിയന്‍, വേള്‍ഡ് ക്യുസിന്‍ എന്നിങ്ങനെ വിവിധ രുചികളാണ് ഇത്തവണ ഒളിമ്പിക്സിന്റെ മാറ്റ് കൂട്ടുന്നത്. ജൂലൈ 12 മുതല്‍ തന്നെ 3500 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ എല്ലാം ക്രമീകരിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്കുള്ള മെനു
ഇന്ത്യക്കാര്‍ക്കുള്ള മെനു എപ്രകാരം ആണ് എന്നതാണ് നമുക്കേവര്‍ക്കും അറിയേണ്ടത്. ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ബസുമത് റൈസ്,ദാല്‍, റോട്ടി, ആലുഗോബി, ഇന്ത്യന്‍ രീതിയിലുള്ള ചിക്കന്‍ കറി കൂടാതെ സൗത്ത് ഇന്ത്യന്‍ വിഭവങ്ങളും ഇത്തവണ ഒളിമ്പിക്സ് മേശയില്‍ നിറയും. 13 ദശലക്ഷത്തിലധികം ഭക്ഷണങ്ങളാണ് ഈ ദിനങ്ങളില്‍ വിളമ്പുന്നത്.
പരിമിതമായ വെജിറ്റേറിയന്‍ വിഭവങ്ങള്‍
പലപ്പോഴും ഇന്ത്യന്‍ അത്ലറ്റുകള് വിദേശത്ത് മത്സരിക്കുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പരിമിതമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമാണ് ഈ സമയം ലഭിക്കുന്നത്. എന്നാല്‍ ഗെയിംസ് വില്ലേജില്‍ കാര്യങ്ങളെല്ലാം തിരിച്ചാണ്. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വേണ്ടി പ്രത്യേക മെനു തന്നെയാണ് ഒളിമ്പിക്സ് ദിനങ്ങളില്‍ തയ്യാറാക്കിയിട്ടുള്ളത്.
വെജിറ്റേറിയന്‍ ശൃംഖല
ഒരു വെജിറ്റേറിയന്‍ ശൃംഖല തന്നെയാണ് ഒളിമ്പിക്സ് ദിനത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. അതിനുള്ള പ്രധാന കാരണം ഫ്രാന്‍സിലെ മാംസ ഉപഭോഗം കുറക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇത്തവണത്തെ ഒളിമ്പിക്സ് കൂടുതല്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. പാരിസ് ഒളിമ്പിക്സിലെ ഭക്ഷണ പാനീയങ്ങളുടെ ചുമതല ഫിലിപ്പ് വൂര്സിനാണ്. ഈ ഒളിമ്പിക്സില്‍ മാറ്റങ്ങള്‍ കൊണ്ട് വരുക എന്നത് കൊണ്ട് തന്നെ കൂടുതല്‍ വെജിറ്റേറിയന്‍ വിഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാണ് തീരുമാനവും. ഇന്ത്യയിലെ പല കായിക താരങ്ങളും വെജിറ്റേറിയന്‍ ഭക്ഷണം കൂടുതല്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അവരെ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തവണ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രാധാന്യം നല്‍കാം എന്ന് തീരുമാനിച്ചിരിക്കുന്നത്.



Click it and Unblock the Notifications
