Latest Updates
-
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം!
Olympics 2024: ഉത്ഘാടനം ചരിത്രമാവും, സ്റ്റേഡിയത്തിലല്ല സെന്‍ നദിയിലെ ഓളങ്ങളില്‍
Olympics 2024: പാരിസില്‍ ഈ വര്‍ഷം ഒളിമ്പിക്സിന് തിരി തെളിയുമ്പോള്‍ ഉത്ഘാടനത്തിനും ഒരു പ്രത്യേകതയുണ്ട് സ്റ്റേഡിയത്തിലല്ല സെന്‍ നദിയിലാണ് ഇത്തവണ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഒരു ഉത്ഘാടനം നടക്കുന്നത്. ചരിത്ര നിമിഷത്തിലേക്കാണ് പാരീസ് മിഴി തുറക്കുന്നത് എന്നതില്‍ സംശയം വേണ്ട. 10500 ഒളിമ്പിക് താരങ്ങളുമായി ചേര്‍ന്ന് നദിയില്‍ ആറു കിലോമീറ്ററില്‍ നൂറു ബോട്ടുകളിലായാണ് ഉത്ഘാടന മഹാമഹം നടക്കുന്നത്. ഒരു സ്റ്റേഡിയത്തിന് പുറത്ത് നടക്കുന്ന ആദ്യത്തെ ഉത്ഘാടന ചടങ്ങാണ് ഇതെന്ന് സ്വര്‍ണ ലിപികളില്‍ ചരിത്രത്തില്‍ കുറിച്ച് വെക്കാം.
പാരീസ് 2024 ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് ജൂലൈ 26 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് ആരംഭിക്കും. മൂന്ന് മണിക്കൂറുകളോളമാണ് ഉത്ഘാചന ചടങ്ങ് നടക്കുന്നത്. നദിയിലെ പരേഡ് തന്നെയാണ് ഈ ചടങ്ങിന്റെ മാറ്റ് കൂട്ടുന്നത്. സാധാരണ ഗതിയില്‍ ഉത്ഘാടന ചടങ്ങില്‍ അത്ലറ്റുകള് മാര്‍ച്ച് ചെയ്യുന്ന കാഴ്ചയാണ് നാം കാണാറുള്ളത്. എന്നാല്‍ പാരിസ് ഒളിമ്പിക്സില്‍ നിങ്ങള്‍ക്ക് കാണാന്‍ ആവുന്നത് നദിയിലെ വര്‍ണാഭമായ പരേഡാണ്.

ഒളിമ്പിക്സിന്റെ നൂറാം വാര്‍ഷികം
ഒളിമ്പിക്സിന്റെ നൂറാം വാര്‍ഷികം കൂടിയാണ് ഫ്രഞ്ച് ഒളിമ്പിക്സില്‍ അരങ്ങേറുന്നത്. അതുകൊണ്ട് തന്നെ ഈ ദിനങ്ങളെ അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിക്കുന്നതും. ലണ്ടനിലാണ് ഇതിന് മുന്‍പ് ഒളിമ്പിക്സ് വേദിയായിരുന്ന്. പരേഡ് ആരംഭിക്കുന്നത് ഇപ്രകാരമാണ്. ജാര്ഡിന് ഡെസ് പ്ലാന്റസിന് സമീപമുള്ള ഓസ്റ്റര്‍ലിറ്റ്സ് പാലമാണ് പരേഡിന്റെ ആരംഭം കുറിക്കുന്ന പോയിന്റ്.. പിന്നീട് സെയ്നിലൂടെ 6 കിലോമീറ്റര്‍ യാത്ര തുടര്‍ന്ന് നോട്ട്-ഡാം, ലൂവ്രെ പോലുള്ള ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളിലൂടെയും കടന്നുപോകും. യാത്ര അവസാനിക്കുന്നത് യേന പാലത്തില്‍ വെച്ചാണ്.
എത്ര കായികതാരങ്ങള്‍ പങ്കെടുക്കും?
പരേഡില്‍ ഏകദേശം 10,500 അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. 100 ബോട്ടുകള്‍ ഇവര്‍ക്ക് സഞ്ചരിക്കുന്നതിനായി ഉണ്ടായിരിക്കും. ഡെക്കുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് കായിക പ്രേമികള്‍ക്ക് നിങ്ങളുടെ ഇഷ്ടതാരങ്ങളെ അടുത്ത് കാണുന്നതിന് സാധിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു തുറന്ന വേദിയില്‍ വെച്ച് ഒളിമ്പിക്സ് ഉദ്ഘാടനം നടത്തുന്ന എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും.
സര്‍പ്രൈസുകള്‍ നിരവധി
നിരവധി സര്‍പ്രൈസുകളാണ് പാരിസ് ഒളിമ്പിക്സില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആരാണ് ഒളിമ്പിക്സ് ദീപശിഖ കൊളുത്തുന്നത് എന്ന് പോലും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ മൂന്ന് ഒളിമ്പിക്സ് സ്വര്‍ണം നേടിയ അത്ലറ്റ് മേരി ജോസ് പെരകിന്റേയും ഫുഡ്ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്റേയും പേരുകള്‍ ഇതിന് പിന്നിലുണ്ട്. നൂറോളം ലോകനേതാക്കള്‍ ഇതില്‍ പങ്കെടുക്കുന്നു. കൂടാതെ നിരവധി നൃത്ത - സംഗീത വിരുന്നുകള്‍ ഉത്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് കലയും സംസ്കാരവും ഇടകലര്‍ന്ന ഒരു മായാ ലോകം തന്നെയാണ് ഈ ഒളിമ്പിക്സില്‍ ഉണ്ടാവുന്നത്.
അത്ലറ്റുകള് എന്ത് ധരിക്കും?
ഉദ്ഘാടനച്ചടങ്ങില്‍ കലാകാരന്മാര് മാത്രമല്ല അവരുടെ വസ്ത്രധാരണത്തില്‍ വേറിട്ട് നില്‍ക്കുന്നത്. അത്ലറ്റുകള്‍ക്കും പ്രത്യേക വസ്ത്രങ്ങള്‍ ഉണ്ടായിരിക്കും. യുഎസ്എ ടീം ജീന്സുമായി പ്രെപ്പി ജാക്കറ്റുകള്‍ മിക്സ് ചെയ്ത് ധരിക്കും. എന്നാല്‍ അതേസമയം ഇറ്റാലിയന്‍ അത്ലറ്റുകള് കാഷ്വല്‍, കടും നീല വസ്ത്രത്തിലാണ് കാണപ്പെടുന്നത്. ആതിഥേയരായ ഫ്രാന്‍സ് ഒരു ആഡംബര ബ്രാന്‍ഡുമായി ചേര്‍ന്ന്, പാരീസ് 2024-ന് ചേരുന്ന തരത്തിലുള്ള ജാക്കറ്റുകളാണ് ധരിക്കുന്നത്. കാനഡ, ഗ്രേറ്റ് ബ്രിട്ടന്, സ്വീഡന് തുടങ്ങിയ മറ്റ് ടീമുകള്‍, അവരുടെ ദേശീയ പതാകകളുടെ നിറങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു.



Click it and Unblock the Notifications
