Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കഴിഞ്ഞ മാസത്തിന്റെ തുടര്‍ച്ചയോ ഒക്ടോബര്‍: എങ്കിലും കരകയറുന്നവര്‍ ഇവരാണ്, സമ്പൂര്‍ണഫലം
ഒക്ടോബര്‍ മാസത്തിന് തുടക്കമിടുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍. വരുന്ന 31 ദിനങ്ങള്‍ എപ്രകാരമാണ് എന്നതാണ് പലരും ചിന്തിക്കുന്നതും അറിയാന്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു, എന്തൊക്കെയാണ് വരുന്ന 31 ദിനങ്ങളും ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
നമ്മുടെ ജീവിതം എപ്പോഴും മികച്ച് നില്‍ക്കണം എന്നത് തന്നെയാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം ഒക്ടോബര്‍ മാസത്തെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസം ഭാഗ്യം തേടി എത്തുന്നു. കൂടാതെ മാനസികാരോഗ്യവും മികച്ചതായിരിക്കും. ഏത് കാര്യത്തേയും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ ബന്ധങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസത്തില്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ പങ്കാളിയുടെ ആരോഗ്യം മികച്ചതായിരിക്കും. അപ്രതീക്ഷിത ഭാഗ്യ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും. സാമ്പത്തികമായി അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നു.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവും എന്നതാണ്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും. പ്രതീക്ഷകളെല്ലാം തന്നെ പൂവണിയും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വരെ ഉയര്‍ത്തുന്നു.
നമ്പര്‍ 5
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ ഇവരുടൈ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ കാര്യങ്ങളെല്ലാം തന്നെ പലതും അനുകൂലമായി വരുകയും ചെയ്യുന്നു. ബന്ധങ്ങളെല്ലാം മികച്ച അവസ്ഥയിലേക്ക് എത്തുന്നു. ആരോഗ്യം പക്ഷേ അല്പം ശ്രദ്ധിക്കണം.
നമ്പര്‍ 6
ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഈ വരുന്ന 31 ദിവസവും ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. പക്ഷേ അത് കൈകാര്യം ചെയ്യുമ്പോള്‍ നിങ്ങളുടെ തലവേദന വര്‍ദ്ധിക്കുന്നു.

നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് പലപ്പോഴും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നു. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ജീവിതം മികച്ചതാണെങ്കിലും കുടുംബത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല. കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം.
നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് മികച്ച ഫലങ്ങള്‍ കൊണ്ട ്വരുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് ദാമ്പത്യം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന മാസമാണ് ഒക്ടോബര്‍ മാസം. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications
