Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നവഗ്രഹങ്ങള്‍ അനുഗ്രഹ ഭാവത്തില്‍ നില്ക്കുന്ന ആഴ്ച: ജീവിതം തന്നെ മാറിമറിയും
ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് പല വിധത്തില്‍ അനുകൂല പ്രതികൂലമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ചില ആളുകള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ചിലരില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായും ശാരീരികമായും കുടുബപരമായും കരിയര്പരമായും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ന്യുമറോളജി പ്രകാരം ജീവിതത്തില്‍ ഉണ്ടാവുന്നു.

ചില ജന്മദിനങ്ങളില് അല്ലെങ്കില്‍ ജന്മസംഖ്യ അനുകൂലമായി വരുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിത വിജയം നല്കുന്ന ചില ജന്മസംഖ്യകള്‍ ഉണ്ട്. അവര്‍ക്ക് ഈ ആഴ്ച ഏതൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
നമ്പര്‍ 1

നമ്പര്‍ 1 ഉള്ള ആളുകള്‍ക്ക് ഈ ആഴ്ച വളരെ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ കഠിനാധ്വാനത്തിനും ഊര്‍ജ്ജത്തിനും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. ബിസിനസുകാര്‍ക്ക് ജീവിതത്തില്‍ അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ചെലവേറിയതായിരിക്കും. എങ്കിലും ബജറ്റ് സന്തുലിതമാക്കുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. പല വിധത്തിലും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ് എന്നതാണ് സത്യം. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാവുന്നു.
നമ്പര്‍ 2

നമ്പര്‍ 2 ആണെങ്കില്‍ ഇവര്‍ക്ക് പ്രതികൂല സാഹചര്യം ഈ ആഴ്ചയില്‍ നേരിടേണ്ടി വരുന്നു. സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ സാധ്യതയുണ്ടാവുന്നു. ഏത് കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുവെങ്കിലും അതിന് മുന്‍പ് കൂടുതല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ പ്രശ്നങ്ങളെല്ലാം തന്നെ കൃത്യമായി പരിഹരിക്കുന്നതിന് സാധിക്കുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു.
നമ്പര്‍ 3

നമ്പര്‍ 3 ആണെങ്കില്‍ നിങ്ങള്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ഈ സമയത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഉദ്യോഗസ്ഥരും നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും. ബിസിനസുകാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. നിരവധി പ്രശ്നങ്ങള്‍ കൂടുതല്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. ആഴ്ചയുടെ അവസാനം പലപ്പോഴും നിങ്ങള്‍ക്ക് നീണ്ട യാത്ര നടത്തേണ്ടി വരുന്നു. പങ്കാളിയുടെ ഇടപെടലുകള്‍ നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരു പുതിയ വരുമാനം ലഭിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളുടെ വയറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.
നമ്പര്‍ 4

നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയില്‍ നിങ്ങള്‍ തളര്‍ന്നേക്കാം. എങ്കിലും അതിന്റെ ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പഴയ കടം തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവര്‍ നിങ്ങളെ അവഗണിക്കുന്ന അവസ്ഥയുണ്ടാവുമെങ്കിലും അതില്‍ നിന്നെല്ലാം മോചനം നേടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം.
നമ്പര്‍ 5

നമ്പര്‍ 5 ആണെങ്കില്‍ ഈ ആഴ്ച വളരെ മികച്ചതായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് പുതിയ പ്ലാന്‍ പ്രവര്‍ത്തിക്കുന്നതിനും നടപ്പിലാക്കുന്നതിനും സാധിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കഠിനാധ്വാനം നിങ്ങളെ കൂടുതല്‍ വിജയത്തിലേക്ക് എത്തുന്നു. പല വിധത്തിലുള്ള സൗകര്യങ്ങള്‍ നിങ്ങളെ മാറ്റത്തിലേക്ക് എത്തിക്കുന്നു. സാമ്പത്തിക വശം ശക്തമായി നിലനില്ക്കുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു.
നമ്പര്‍ 6

നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ട് പോവുന്നതിന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏത് കാര്യവും വിവേകത്തോടെ പ്രവര്‍ത്തിക്കുന്നതിന് സാധിക്കുന്നു. കഴിയുന്നത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കില്‍ അതിലൂടെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം മികച്ച രീതിയിലേക്ക് മാറുന്നതിന് സാധിക്കുന്നു.
നമ്പര്‍ 7

നമ്പര്‍ 7 ആണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പലവിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സമയം കാണുന്നു. ഇത് കൂടാതെ ജോലിക്കൊപ്പം ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നാണ്. ഏത് കാര്യം ചെയ്യുമ്പോളും ജാഗ്രത പുലര്‍ത്തേണ്ടതാണ്. പങ്കാളിയുമായുള്ള വഴക്കുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശരാശരിയായിരിക്കും നിങ്ങളുടെ ആരോഗ്യം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
നമ്പര്‍ 8

നമ്പര്‍ 8 എന്നത് നിങ്ങളുടെ ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കരുത്. തൊഴില്‍ രഹിതരും അവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. നെഗറ്റീവ് ചിന്തകള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ സംസാരിക്കുന്ന വാക്കുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
നമ്പര്‍ 9

നിങ്ങളുടെ ജോലിയുടെ ഭാഗമായി അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. ജോലി ചെയ്താല്‍ നിങ്ങള്‍ക്ക് വിദേശ യാത്രക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതു മാത്രമല്ല ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേയും ആയി മാറുന്നു. ഈ സമയത്ത് പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ആരോഗ്യം സമ്മിശ്രമായിരിക്കും.



Click it and Unblock the Notifications

