Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദൈവാനുഗ്രഹം കൂടെയുണ്ടെന്ന് ഉറപ്പിക്കും ജന്മസംഖ്യ: വാരഫലം ഇപ്രകാരം
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്നത് വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ്. ജ്യോതിഷത്തിന്റെ മറ്റൊരു വിഭാഗമാണ് സംഖ്യാശാസ്ത്രം. ഒരാളുടെ ജനനത്തീയ്യതിയും അല്ലെങ്കില്‍ ജന്മസംഖ്യകളും ഉപയോഗിച്ച് അവരുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും കുറിച്ച് സൂചിപ്പിക്കുന്നിക്കുന്നു. ഇതിനെയാണ് സംഖ്യാശാസ്ത്രം എന്ന് പറയുന്നത്. ഒന്ന് മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ജന്മസംഖ്യയെക്കുറിച്ച് പറയുന്നത്.
ഓരോ മാസത്തിലും 1-31 വരെയുള്ള തീയ്യതികള്‍ ഉണ്ടെങ്കിലും ജന്മസംഖ്യാശാസ്ത്രപ്രകാരം കണക്കാക്കുന്നത് 1- 9 വരെയുള്ള സംഖ്യകളെക്കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും നിങ്ങളുടെ ഓരോ ദിവസത്തെക്കുറിച്ച് മനസ്സിലാക്കുകയോ ചെയ്യുന്നതിന് വേണ്ടി ഈ ലേഖനം നമുക്ക് വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ വരുന്ന ആഴ്ചയില്‍ വലിയ പ്രതീക്ഷകള്‍ വെക്കേണ്ടതില്ല. കാരണം അത് പലപ്പോഴും നിങ്ങളെ കൂടുതല്‍ നിരാശനാക്കുന്നു. സാമ്പത്തിക രംഗത്ത് വരുന്ന ആഴ്ച അനുകൂലമായിരിക്കില്ല. പലപ്പോഴും ആശയക്കുഴപ്പം നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ജോലിയില്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാതെ വരും. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണം ധാരാളം ചിലവാക്കേണ്ടി വരുന്നു.
നമ്പര്‍ 2
ഈ ആഴ്ച, നിങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടായിരിക്കും. ഏത് കാര്യത്തിലും ദൈവാനുഗ്രഹം നിങ്ങളോടൊപ്പം തന്നെ ഉണ്ടായിരിക്കും. ഇത് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ആശയവിനിമയത്തിന് പ്രത്യേക കഴിവുകള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ദൈവാധീനം കൊണ്ട് വരുന്ന സമയം കൂടിയാണ്.
നമ്പര്‍ 3
പുതിയ ആഴ്ചയില്‍ നിങ്ങള്‍ക്ക് വ്യത്യസ്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച വിജയം കൈവരിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ജോലിയും കുടുംബവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ ആഴ്ച മുഴുവന്‍ നിലനില്ക്കും. ജോലിയില്‍ സന്തോഷം നിലനില്ക്കുന്നു.
നമ്പര്‍ 4
ഈ പുതിയ ആഴ്ചയില്‍, നിങ്ങള്‍ക്ക് അഭിമാനവും സുരക്ഷിതത്വവും ആത്മവിശ്വാസവും വര്ദ്ധിക്കകുന്നു. നിങ്ങള്‍ പ്രതീക്ഷിച്ച മേഖലകളില്‍ വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതാവും. പല ആളുകളിലും പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഓരോ കാര്യങ്ങളിലും പുരോഗതി ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. വരുന്ന ആഴ്ചയില്‍ നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കും.
നമ്പര്‍ 5
ജോലിക്കാണ് ഇവര്‍ ഈ ആഴ്ചയില്‍ പ്രാധാന്യം നല്‍കുന്നത്. ജീവിതം സന്തോഷത്തിന്റേതാവുന്നു. എങ്കിലും ജോലിയില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. ചില അവസരങ്ങളില്‍ ദേഷ്യം വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പല പരിശ്രമങ്ങളും പാഴാവുന്നു. എല്ലാ സാഹചര്യങ്ങളിലൂടെയും കടന്നുപോകാന്‍ നിങ്ങളുടെ അതീവ ശ്രദ്ധ അത്യാവശ്യമാണ്.
നമ്പര്‍ 6
ഈ ആഴ്ച, നിങ്ങള്‍ സാമ്പത്തിക നേട്ടം ധാരാളം ഉണ്ടാവുന്നു. പല കോണില്‍ നിന്നും വലിയ തുക നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ജോലിയിലെ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത്, നിങ്ങള്‍ പുതിയ കാര്യങ്ങള്‍ എപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നു. ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
നമ്പര്‍ 7
നിങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ലഭിക്കുന്ന ഒരു ആഴ്ചയാണ്. പല രീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള പ്രതിസന്ധിളെ തരണം ചെയ്യാന്‍ സാധിക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. വസ്തു വാങ്ങിക്കുന്നതിന് വേണ്ടി അനുകൂല സമയമാണ്. ദൈവാധീനം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. സന്തോഷവും സമാധാനവും ശാന്തിയും ഈ സമയം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു.
നമ്പര്‍ 8
ഈ ആഴ്ച നിങ്ങള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജോലിയെപ്പറ്റി മാത്രമാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ചിന്തകള്‍ കാടുകയറി പോവുന്നതിനുള്ള സാധ്യതയുണ്ട്. പല പ്രധാന കാര്യങ്ങളും നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വായനക്ക് പ്രാധാന്യം നല്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജോലിയിലെ മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്.
നമ്പര്‍ 9
ഈ ആഴ്ച നിങ്ങളുടെ അച്ചടക്കം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അനിശ്ചിതത്വ നിലനില്ക്കുന്നു. പലപ്പോഴും എടുക്കുന്ന തീരുമാനം അല്പം ശ്രദ്ധിച്ച് വേണം. പല കാര്യങ്ങളിലും രണ്ട് പ്രാവശ്യം ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്. ജോലിയില്‍ ബ്രേക്ക് എടുക്കുകയും വീണ്ടും ചിന്തിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ദൈവാനുഗ്രഹം ഇവരുടെ കൂടെ തന്നെ ഉണ്ടായിരിക്കും. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.



Click it and Unblock the Notifications
