Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ന്യൂമറോളജി വാരഫലം: നവഗ്രഹങ്ങള്‍ ഒരുമിച്ചനുഗ്രഹിക്കും അത്യപൂര്‍വ്വ ജന്മസംഖ്യ: പരമേശ്വരസാന്നിധ്യവും
ന്യൂമറോളജി എന്നത് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു പ്രവചന ഫലം തന്നെയാണ്. ഏപ്രില്‍ മാസത്തിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചില സംഖ്യ ജന്മസംഖ്യയുള്ളവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എന്നാല്‍ ചിലര്‍ക്കാകട്ടെ അത് പ്രതികൂലമായി മാറുന്നു. ഏതൊക്കെ സംഖ്യയില്‍ ജനിച്ചവരിലാണ് അനുകൂല മാറ്റങ്ങള്‍ എന്നും ആരൊക്കെയാണ പ്രതികൂലഫലങ്ങളിലേക്ക് എത്തുന്നവര്‍ എന്നും നമുക്ക് നോക്കാം.

നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്നതിന്റെ നേരിട്ടുള്ള സൂചനകള്‍ പ്രപഞ്ചം നല്‍കുന്ന വഴിയാണ് എപ്പോഴും സംഖ്യകള്‍. ഇതുപയോഗിച്ച് പലപ്പോഴും നടക്കാന്‍ പോവുന്ന കാര്യങ്ങളും എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്താണ് പ്രത്യേകതകള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഈ ആഴ്ചയില്‍ അതായത് ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള സംഖ്യകളില്‍ ഉള്ളവര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് വായിക്കാം.
നമ്പര്‍ 1
നിങ്ങളുടെ ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രപ്രകാരം ഒന്നാണ് നമ്പര്‍ എങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്. ഇത് കൂടാതെ ഇവര്‍ കാത്തിരിക്കുന്ന ആവശ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സമയമാണ്. വിദേശയാത്രക്കുള്ള യോഗം കാണുന്നു. പരമേശ്വരന്റെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. കരിയറിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
നമ്പര്‍ 2
ഈ ആഴ്ചയില്‍ നമ്പര്‍ 2 വരുന്നവര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ ആഴ്ചയുടെ തുടക്കത്തില്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുന്നു. അമിതമായി ആഹ്ലാദിക്കുന്നത് ചെറിയ രീതിയില്‍ സങ്കടങ്ങളിലേക്ക് വഴി വെക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. എങ്കിലും ചില അവസരങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിലേക്കും ഇത് നയിക്കാം. മനസ്സിനെ വിഷമിപ്പിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ തുറന്ന് സംസാരിക്കണം.
നമ്പര്‍ 3
ജന്മസംഖ്യ 3 ആയിട്ടുള്ളവരെങ്കില്‍ ഇവര്‍ ഏത് കാര്യത്തിനും ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. മാത്രമല്ല അനാവശ്യ സന്ദര്‍ഭങ്ങൡലെ പ്രതികരണം പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് കാര്യവും പുനര്‍ചിന്തനം നടത്തുന്നതിനും അതിലൂടെ മാത്രം പ്രതികരിക്കുന്നതിനും ശ്രദ്ധിക്കണം. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. മാനസിക സമ്മര്‍ദ്ദം നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. തിങ്കാളാഴ്ച വ്രതമെടുക്കുന്നത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മാത്രം പ്രതികരിക്കണം എന്നതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രൊഫഷണല്‍ കാര്യങ്ങളില്‍ കൂടുതല്‍ സമയവും ജാഗ്രതയും പുലര്‍ത്തേണ്ടതാണ്. ഉപദേശങ്ങള്‍ സ്വീകരിക്കണം. ആരേയും അമിതമായി വിശ്വസിക്കരുത്. ഇത് നിങ്ങള്‍ക്ക് തന്നെ പ്രശ്‌നമായി മാറുന്നു. കൂടുതല്‍ സ്വാതന്ത്ര്യവും ചിന്തയും ആവശ്യമായി വരുന്നു.
നമ്പര്‍ 5
സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ ബന്ധങ്ങള്‍ അനുകൂലഫലം നല്‍കുന്ന സമയമാണ്. ചുറ്റുമുള്ള ആളുകളുടെ ഇഷ്ടാനിഷ്ടങ്ങളേയും ബഹുമാനിക്കേണ്ടതാണ്. ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ പലപ്പോഴും നിരാശരാക്കിയേക്കാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ബിസിനസില്‍ വിജയമുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ആഴ്ചയാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ച ചെറിയ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് കര്‍മ്മരംഗത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു അഭിപ്രായവ്യത്യാസങ്ങളും ശത്രുതയും സംഘര്‍ഷങ്ങളും എല്ലാം നിലനില്‍ക്കുന്ന ആഴ്ചയായിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കോടതിയും കേസും നിങ്ങളില്‍ ചെറിയ മാനസിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു. പാര്‍വ്വതി സമേതനായ ഭഗവാനെ നിരന്തരം പ്രാര്‍ത്ഥിക്കണം.

നമ്പര്‍ 7
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ദൈവാധീനവും സന്തോഷവും സമാധാനവും ഈ ആഴ്ച ഉണ്ടാവുന്നു എന്നതാണ്. അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. വിദ്യാഭ്യാസ രംഗത്തും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളുടെ കരിയറില്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും മോചനം നല്‍കുന്നു. സാമ്പത്തിക നിക്ഷേപങ്ങളും നല്ലതാണ്.
നമ്പര്‍ 8
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവും എന്നാണ്. ചിലവുകള്‍ വര്‍ദ്ധിക്കുകയും പല വിധത്തിലുള്ള തീരുമാനങ്ങളില്‍ വ്യക്തത വരുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ല എന്നതാണ്. പക്ഷേ പണം ചിലവാക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധയോടെ വേണം എന്നതാണ് സത്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അല്ലെങ്കില്‍ നിങ്ങളില്‍ സാമ്പത്തികമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.

നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മറ്റുള്ളവരെ വിശ്വസിക്കുന്നതിനും അവരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിനും അനുകൂലമായ ആഴ്ചയാണ് എന്നതാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സാധിക്കുന്നു. എന്താണ് ജീവിത്തതില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ആഴ്ചയാണ് ഈ വരുന്ന ആഴ്ച. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഇതെല്ലാം ജീവിതം സന്തോഷത്തിന്റേതാക്കി മാറ്റുന്നു.



Click it and Unblock the Notifications












