ജന്മസംഖ്യ പ്രകാരം ഈ ഒരാഴ്ചയില്‍ (മെയ് 14- 20 വരെ) സര്‍വ്വസൗഭാഗ്യം ഇവര്‍ക്കൊപ്പമെന്ന് അനുഭവം പറയും

സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് കൊണ്ടുള്ള പല കാര്യങ്ങളും ഉണ്ടാവാറുമുണ്ട്. ഒരാളുടെ ജന്മസംഖ്യ അനുസരിച്ച് ഭാവിയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും അറിയാന്‍ സാധിക്കുന്നു. സംഖ്യാശാസ്ത്രം എപ്രകാരമാണ് നമ്മുടെ ഭാവി നിര്‍ണയിക്കുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. ജന്മസംഖ്യകള്‍ അനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യ നിര്‍ഭാഗ്യത്തെക്കുറിച്ച് നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അവര്‍ക്ക് ഈ ആഴ്ചയില്‍ ആരോഗ്യവും ഊര്‍ജ്ജവും വര്‍ദ്ധിക്കുകയും പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു. വളരെയധികം ക്ഷമയോടെ ഇരിക്കേണ്ടതാണ്. പലപ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. ജോലി സ്ഥലത്ത് വൈകാരികമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

numerology

നമ്പര്‍ 2
നമ്പര്‍ 2 ആണെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അപ്രതീക്ഷിതമായ സൗഭാഗ്യം നിങ്ങളെ തേടി എത്തുന്നു. കോപം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദേഷ്യം നിയന്ത്രിക്കുക. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ബിസിനസ് നടത്തുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവാം. ആശയവിനിമയ കാര്യങ്ങള്‍ക്ക് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കുക.

നമ്പര്‍ 3
നമ്പര്‍ 3 ആണെങ്കില്‍ ഊര്‍ജ്ജ്വസ്വലരായ സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയം. ജോലിയില്‍ യഥാര്‍ത്ഥ നേതാവായി നിങ്ങള്‍ അംഗികരിക്കപ്പെടുന്നു. ആളുകള്‍ പലപ്പോഴും നിങ്ങളെ ശ്രദ്ധിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതാണ്. പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുന്നവര്‍ ആയിരിക്കും. സ്‌നേഹം എപ്പോഴും നിലനില്‍ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

നമ്പര്‍ 4
നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുന്നു. നിങ്ങള്‍ ഊര്‍ജ്ജസ്വലരായി നിലനില്‍ക്കുന്ന സമയമാണ്. ജീവിതത്തില്‍ അനുകൂലമായ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. ജോലിയോടുള്ള സമര്‍പ്പണം നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്നു. ഈ ആഴ്ച സ്‌നേഹത്തില്‍ ഭാഗ്യവും സംതൃപ്തിയും നിലനിര്‍ത്തുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.

numerology prediciton

നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ആരോഗ്യപരമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പുതിയ ആഴ്ചയില്‍ അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. പുതിയ തൊഴില്‍ അവസരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുകയും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. പഴയ ചിന്തകള്‍ ഉപേക്ഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 6 ആണെങ്കില്‍ ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. പല രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ സാഹചര്യം ആയിരിക്കും. തൊഴില്‍ രംഗത്ത് പ്രമോഷനും ശമ്പളവര്‍ദ്ധനവും ഉണ്ടാവുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാവുന്നതാണ്.

നമ്പര്‍ 7
വരുന്ന ആഴ്ചയില്‍, നിങ്ങള്‍ക്ക് മൂഡ് സ്വിംഗ് അനുഭവപ്പെടുകയും മിക്ക സമയത്തും സ്വഭാവത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഓക്കാനം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ജോലിസ്ഥലത്ത് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ എടുക്കേണ്ടതാണ്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയമാണ്.

prediction

നമ്പര്‍ 8
ഈ ആഴ്ച, ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ജോലിസ്ഥലത്ത്, കാര്യങ്ങള്‍ അല്‍പം പ്രയാസത്തിലേക്കാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ശുഭാപ്തിവിശ്വാസം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കുന്നു.

നമ്പര്‍ 9
വരും ആഴ്ചയില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യുന്നു. വരുന്ന ആഴ്ചയില്‍, ജോലിയില്‍, നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍പരമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലി സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

Story first published: Saturday, May 13, 2023, 12:54 [IST]
X
Desktop Bottom Promotion