Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
എത്ര വൈകിയാലും പണത്തിന് മുകളില് കിടന്നുറങ്ങാം: പക്ഷേ ജന്മസംഖ്യ ഇതായിരിക്കണം
ജന്മസംഖ്യയെ അടിസ്ഥാനമാക്കി പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ജീവിതത്തില് സമ്പത്തും വിജയവും എല്ലാം ഇതിന്റെ ഫലമായി നിങ്ങളെ തേടി എത്തുന്നുണ്ട്. അനുകൂല ഭാവങ്ങള് പോലെ തന്നെ പ്രതികൂല ഫലങ്ങളും നിരവധിയാണ്. വിധി, കര്മ്മം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പലപ്പോഴും ജീവിതത്തില് മാറ്റങ്ങളുണ്ടാവുന്നത്. ഇതെല്ലാം സംഖ്യാശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ്.
എന്നാല് ജന്മസംഖ്യ പ്രകാരം ജീവിതത്തില് സാമ്പത്തിക നേട്ടങ്ങള് മാത്രമുണ്ടാവുന്ന ചിലരുണ്ട്. ജന്മസംഖ്യയുടെ അടിസ്ഥാനത്തില് ഇവ വിവരിക്കുമ്പോള് ശ്രദ്ധിക്കേണ്ടതും ശ്രദ്ധിക്കേണ്ടവരും ധാരാളമുണ്ട്. നിങ്ങളുടെ ജന്മസംഖ്യ എപ്രകാരം കണ്ടെത്താം എന്നതാണ് ആദ്യത്തെ കാര്യം. ഉദാഹരണത്തിന്, 23 മെയ ആണ് ജനനം എന്നുണ്ടെങ്കില് നിങ്ങളുടെ ജന്മസംഖ്യ എന്ന് പറയുന്നത് 2 + 3 = 5 ആണ്.

നമ്പര് 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില് ഇവര്ക്ക് പലപ്പോഴും സാമ്പത്തിക നേട്ടങ്ങള് വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. 1, 10, 19, 28, എന്നീ തീയ്യതികളില് ജനിച്ചവരുടെ നമ്പര് ആണ് 1 ആയി കണക്കാക്കുന്നത്. സാമ്പത്തിക നേട്ടം ഇവരില് ഉണ്ടാവും എന്ന കാര്യത്തില് സംശയം വേണ്ട.
നമ്പര് 2
ഒരു മാസത്തിലും 2, 11, 20, 29 തീയതികളില് ജനിക്കുന്നവരുടെ ജന്മസംഖ്യ എന്ന് പറയുന്നത് നമ്പര് 2 ആണ്. ഇവര്ക്ക് ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക നേട്ടം ഇവരെ ഇങ്ങോട്ട് തേടി വരുന്നു. എന്നാല് വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില് ഫലങ്ങള് ദോഷമായിരിക്കും.
നമ്പര് 3
3, 12, 21, 30 എന്നിങ്ങനെയുള്ള തീയതികളിലാണ് നിങ്ങള് ജനിക്കുന്നതെങ്കില് നിങ്ങളുടെ ജന്മസംഖ്യ 3 ആണ്. ഇവരെ തേടി ലോട്ടറി ഭാഗ്യം ഉണ്ടാവുന്നു. എങ്കിലും ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില് അത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത അധികം ദൂരെയല്ല എന്നതാണ് സത്യം.
നമ്പര് 4
ഏതൊരു മാസത്തിലും 4, 13, 22, 31 തീയതികളില് ജനിക്കുന്ന ഒരു വ്യക്തിയുടെ നമ്പര് 4 ആയിരിക്കും. ഇവര്ക്ക് ലക്ഷ്മീ ദേവി ജീവിതത്തില് അനുഗ്രഹിക്കുന്നു. സാമ്പത്തിക സ്ഥിരത ഇവര്ക്കുണ്ടാവുന്നു. യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവരെ തേടി എത്തുന്നില്ല എന്നതാണ് സത്യം.
നമ്പര് 5
ഏതൊരു മാസത്തിലും 5, 14, 23 തീയതികളില് ജനിക്കുന്നവരാണ് എന്നുണ്ടെങ്കില് ഇവരുടെ ജനനസംഖ്യ എന്ന് പറയുന്നത് 5 ആണ. ഇവര്ക്ക് സാമ്പത്തിക നഷ്ടങ്ങള് വര്ദ്ധിക്കാം. ജീവിതം തന്നെ പലപ്പോഴും ഒരു ചോദ്യചിഹ്നമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.
നമ്പര് 6
6, 15, 24 തീയതികളില് ജനനത്തീയതി ഉള്ളവരാണെങ്കില് അവരുടെ ജന്മസംഖ്യ എന്നത് 6 ആയിരിക്കും. ഇവര്ക്ക് സാമ്പത്തിക നേട്ടങ്ങള് വളരെ കൂടുതലായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില് ഒതുക്കാന് സാധിക്കുന്നു. ജീവിതം തന്നെ അനുകൂലമായ പല മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു.
നമ്പര് 7
നിങ്ങള് 7, 16, 25 തീയതികളിലാണ് ജനിക്കുന്നതെങ്കില്, നിങ്ങളുടെ ജനന നമ്പര് 7 ആണ്. ഇവര് പെര്ഫക്ഷനിസ്റ്റുകള് ആയിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥ പലപ്പോഴും ഉണ്ടാവുന്നു. എല്ലാ അര്ത്ഥത്തിലും ജീവിതത്തില് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജീവിതത്തില് സാമ്പത്തിക ഗുണങ്ങള് ഉണ്ടാവുന്നു.
നമ്പര് 8
നിങ്ങളുടെ ജനനം 8, 17, 26 തീയതികളില് ആണെങ്കില് നിങ്ങളുടെ നമ്പര് 8 ണ്. ശനിയുടെ സംഖ്യയായാണ് എട്ട് കണക്കാക്കുന്നത്. ശനി ദോഷ സ്ഥാനത്താണെങ്കില് അതുണ്ടാക്കുന്ന മോശം ഫലങ്ങള് ഒരിക്കലും നിസ്സാരമല്ല എന്നതാണ് സത്യം. സാമ്പത്തിക ഇടപാടുകള് നടത്തുമ്പോള് ശ്രദ്ധ വേണം.
നമ്പര് 9
നിങ്ങളുടെ ജനനത്തീയതി 9, 18, അല്ലെങ്കില് 27 ആണെങ്കില്, നിങ്ങള് ജനന നമ്പര് 9 ആണെന്നതാണ് സത്യം. ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക വിജയം നിങ്ങളെ തേടി എത്തുന്നു എന്നതും സത്യമാണ്. എല്ലാ അര്ത്ഥത്തിലും ജീവിതം മാറി മറിയുന്നു.



Click it and Unblock the Notifications
