Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ജന്മനാ അഷ്ടൈശ്വര്യങ്ങളോടെ ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിക്കുന്നവര്: ജന്മസംഖ്യ ഈ ശുഭദിനങ്ങള്‍
ന്യൂമറോളജി അതവാ സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്കറിയാം. ഇതില്‍ തന്നെ ജീവിതം മാറി മറിഞ്ഞ് വരുന്നവര്‍ നിരവധിയാണ്. ജ്യോതിഷത്തിന്റെ മറ്റൊരു ശാഖയാണ് ന്യൂമറോളജി എന്നതില്‍ സംശയം വേണ്ട. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പോവുന്നതുമായ നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ന്യൂമറോളജി സഹായിക്കുന്നു. സംഖ്യാശാസ്ത്രത്തിലൂടെ ഒരു വ്യക്തിയുടെ ഭാവി കണക്കാക്കുന്നതിന് സാധിക്കുന്നു. ഇവരില്‍ ലക്ഷ്മി സാന്നിധ്യമുണ്ടോ എന്ന് വരെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജനനം മുതല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും കുബേര സാന്നിധ്യവും ഉള്ള ചിലരുണ്ട്. സംഖ്യാശാസ്ത്രമനുസരിച്ച് 1,7 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു എന്നാണ് പറയുന്നത്. നിങ്ങളുടെ ജന്മസംഖ്യ 1 ആണെന്ന് എപ്രകാരം കണ്ടെത്താം എന്ന് നോക്കാം. ഏത് മാസവും 1, 10, 28, 19 തീയതികളില്‍ ജനിച്ചവര്‍ക്ക് 1 ആയിരിക്കും അവരുടെ ജന്മസംഖ്യ. എന്നാല്‍ നിങ്ങള്‍ 7- ആണ് ഭാഗ്യസംഖ്യയായി കണക്കാക്കുന്നത് എന്നുണ്ടെങ്കില്‍ 7, 16, 25 തീയതികളില്‍ ജനിച്ചവരായിരിക്കും. ഈ തീയതിയില്‍ ജനിച്ചവരുടെ ഭാഗ്യം എന്നത് ഉയരത്തിലായിരിക്കും.

ജന്മസംഖ്യ 1 എങ്കില്‍
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ 1, 10, 28, 19, ഈ തീയ്യതികളില്‍ ജനിച്ചവരായിരിക്കും. ഇവരോടൊപ്പം എപ്പോഴും ലക്ഷ്മി കുബേര സാന്നിധ്യം ഉണ്ടാവുന്നു. കൂടാതെ എപ്പോഴും ഏത് കാര്യത്തിനും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. .വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. കൂടാതെ രാഷ്ട്രീയം, സിവില്‍ സര്‍വീസ്, പ്രതിരോധ വകുപ്പ് എന്നീ മേഖലകളില്‍ ജോലി ലഭിക്കുന്നതിനും എല്ലാ മേഖലകളിലും പേരും പ്രശസ്തിയും നേടുന്നതിനും സാധിക്കുന്നു.
ഗുണങ്ങള്‍
ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ അഭിമാനികളായിരിക്കും. ആകര്‍ഷകമായ സ്വഭാവമായിരിക്കും. കൂടാതെ ഏത് കാര്യവും വളരെ മനോഹരമായി ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജോലി സമര്‍ത്ഥമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഇവരില്‍ എപ്പോഴും മികച്ചതായിരിക്കും. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും ധാരാളം പണം ചിലവഴിക്കുകയും ചെയ്യുന്നു. ഇവരുടെ ജീവിതം സന്തോഷത്തിന്റേതായി മാറും.

ജന്മസംഖ്യ 7 എങ്കില്‍
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അവര്‍ക്കും ലക്ഷ്മി സാന്നിധ്യവും കുബേരന്റെ അനുഗ്രഹവും ഉണ്ട് എന്നാണ് പറയുന്നത്. 7, 16, 25 തീയ്യതികളില്‍ ജനിച്ചവരെയാണ് 7 എന്ന ജന്മസംഖ്യയുമായി ചേര്‍ത്ത് നിര്‍ത്തുന്നത്. ഇവര്‍ ജനനം മുതല്‍ തന്നെ ഭാഗ്യമുള്ളവരാണ്. ഇവര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആഢംബരത്തിന്റേയും ആയി മാറുന്നു. ഒരു തരത്തിലും ജീവിതത്തില്‍ തോല്‍ക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം.

ഗുണങ്ങള്‍
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇവര്‍ക്ക് ആത്മവിശ്വാസം കൂടുതലും ജീവിതത്തില്‍ ശക്തമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. ബിസിനസിലും രാഷ്ട്രീയത്തിലും ഒരുപോലെ തന്നെ പ്രശസ്തി നേടുന്നു. സന്തോഷവും സമൃദ്ധിയും നിങ്ങളെ മെച്ചപ്പെടുത്തുന്നു. കുടുംബത്തില്‍ വിവാഹവും ആഘോഷങ്ങളും എപ്പോഴും ഉണ്ടാവുന്നു. പിതാവിന്റെ ധനഭാഗ്യത്തിന് ഇവര്‍ കാരണക്കാരാവുന്നു. ലക്ഷ്മി ദേവിയുടേയും കുബേരന്റേയും അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു.



Click it and Unblock the Notifications