Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മാസം ഏതുമായിക്കോട്ടെ, ജനനം ഈ തീയ്യതികളിലെങ്കില് ലക്ഷ്മി ദേവി കൈവിടില്ല; വിജയിക്കുക തന്നെ ചെയ്യും
Numerology: സംഖ്യാ ശാസ്ത്രമനുസരിച്ച് ചില തീയ്യതികളില്‍ ജനിച്ചവര്‍ക്ക് ഓരോ പ്രത്യേകതകള്‍ പറയുന്നുണ്ട്. അത്തരത്തില്‍ ലക്ഷ്മി ദേവിയുടെ പ്രീതി ലഭിക്കുന്ന ചില സംഖ്യകളെക്കുറിച്ചും സംഖ്യാ ശാസ്ത്രത്തില്‍ പറയുന്നു. നിങ്ങള്‍ താഴെ പറയുന്ന തീയ്യതികളില്‍ ഒന്നിലാണ് ജനിച്ചതെങ്കില്‍, ജീവിതത്തില്‍ ഉറപ്പായും വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.

മാസം ഏതായിരുന്നാലും, തീയ്യതിലാണ് കാര്യം. താഴെ പറയുന്ന തീയ്യതിയില്‍ ജനിച്ചവര്‍ സാമ്പത്തികപരമായും നേട്ടങ്ങള്‍ കൈവരിക്കുന്നതാണ്. ഈ അപൂര്‍വ്വ സൗഭാഗ്യം ജന്മനാ നേടുന്നത് ഏത് സംഖയയില് ജനിച്ചവരാണെന്ന് നോക്കാം.
6-ാം തീയ്യതി
നിങ്ങളുടെ ജനനതീയ്യതി 6 ആണോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. ലക്ഷഅമി ദേവി ഒരിക്കലും നിങ്ങളെ വിട്ടുപോകുന്നതല്ല. കാരണം, ആറാം തീയ്യതി ജനിച്ചവരുടെ മൂല സംഖ്യയായി വരുന്നത് ആറു തന്നെയാണ്. മൂലസംഖ്യ ആറ് ഭരിക്കുന്നത് ശുക്രനാണ്. ഒരു വ്യക്തിയില്‍ ശുക്രന് തെളിഞ്ഞാല്‍ നേട്ടങ്ങളും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ടവരായി നിങ്ങള്‍ മാറുന്നതാണ്. എത്ര പ്രയാസങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നാലും നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് വന്നു ചേരുന്നതാണ്. സൗഭാഗ്യത്തേരില് പറന്നുയരാന്‍ ഇവര്‍ക്ക് ജീവിതത്തില്‍ യോഗം ലഭിക്കുന്നതാണ്. സ്വഭാവം കൊണ്ട് സല്പേര് നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വം ആയിരിക്കും ഇവരുടേത്. കുടുംബക്കാര്‍ക്ക് ഇഷ്മുള്ള വ്യക്തിയായിരിക്കും. ജോലിയില്‍ മികവ് കാണിക്കും. തൊഴില്‍ രംഗത്തും ശോഭിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടായിരിക്കും.
15-ാം തീയ്യതി
15-ാം തീയ്യതി ജനിച്ച വ്യക്തികളുടെയും മൂലസംഖ്യയായി വരുന്നത് ആറാണ്. ശുക്രന് തന്നെയാണ് 15-ാം തീയ്യതിയുടെയും അധിപനായി വരുന്നത്. അതിനാല്‍, ശുക്രദശ ഇവരില്‍ ഉണ്ടാകുന്നതായിരിക്കും. നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. പണം കയ്യാളാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കഠിനമായി പരിശ്രമിക്കുന്നതിന്റെ ഫലങ്ങള്‍ സമ്പത്തിന്റെ രൂപത്തില്‍ കയ്യിലേയ്ക്ക് എത്തിച്ചേരുന്നതാണ്. ലക്ഷ്മി കൃപാകടാക്ഷം ഇവരില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നതാണ്. ദാനശീലരായിരിക്കും. പരസഹായം ചെയ്യാന്‍ ഇഷ്ടമുള്ളവരായിരിക്കും. ആത്മസംതൃപ്തി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കും. ബിസിനസ്സില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
24-ാം തീയ്യതി
ജനനം 24-ാം തീയ്യതിയിലെങ്കില് മൂലസംഖ്യയായി വരുന്നത് ആറാണ്. ശുക്രന് തന്നെയാണ് ഈ സംഖ്യയുടെയും അധിപനായി വരുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. പ്രണയത്തില്‍ വിജയിക്കും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കും. ആത്മാര്‍ത്ഥത നിറഞ്ഞ വ്യകതികളായിരിക്കും ഇവര്‍. അതിനാല്‍, തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പോലും പണം ശരിയായ വിധത്തില്‍ ക്രമീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പഴ്സ് ഒരിക്കലും കാലിയാകാത്തവരായിരിക്കും. പണം എല്ലായ്പ്പോഴും കയ്യില്‍ ഉണ്ടായിരിക്കും. സര്‍ഗാത്മക കഴിവുള്ളവരായിരിക്കും. അതിനാല്‍, പ്രശസ്തിയും നേട്ടങ്ങളും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കല, സംഗീതം, ഫാഷന്‍ എന്നീ മേഖലകളില്‍ ശോഭിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആരാധകര്‍ അനവധി ഉണ്ടായിരിക്കും. നേട്ടങ്ങള്‍ ഇവരെ തേടി എത്തും. നല്ലൊരു പങ്കാളിയെ സ്വന്തമാക്കാനും സാധിക്കും.



Click it and Unblock the Notifications
