Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
25 വയസ്സ് കഴിഞ്ഞാല്‍ ഇവരില്‍ രാജയോഗം: ആയുസ്സൊഴികെ എല്ലാം മാറ്റിമറിക്കാം ഭാവിയില്‍
സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം പലരും നല്കുന്നു. എന്നാല്‍ ഓരോ മാറ്റങ്ങളും ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രപ്രകാരം പല കാര്യങ്ങളും നമുക്ക് മുന്‍കൂട്ട് മനസ്സിലാക്കാന്‍ സാധിക്കും. ജനിച്ച നക്ഷത്രമല്ല ഇവിടെ കണക്കാക്കുന്നത്, ജനിച്ച തീയ്യതിയാണ് സംഖ്യാശാസ്ത്രത്തില്‍ കൂടുതല്‍ പ്രസക്തി. ജന്മസംഖ്യ എപ്പോഴും നമ്മള് ജനിച്ച തീയ്യതിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്‍ വിധിസംഖ്യ എന്ന് പറയുന്നത് ജനിച്ച മാസം, വര്‍ഷം, തീയ്യതി എന്നിവയെല്ലാം കണക്കാക്കി ഒറ്റസംഖ്യയാക്കി മാറ്റുന്നതാണ്.
വിധിസംഖ്യയും, ജന്മസംഖ്യയും ഒരുപോലെ പ്രധാനപ്പെട്ടതാണ് ന്യൂമറോളജിയില്‍. ജന്മസംഖ്യ പ്രകാരം 3 സംഖ്യകളില്‍ ജനിച്ചവര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നു. അത് ആരൊക്കെയെന്നും ജീവിതത്തില്‍ വിജയിക്കാന്‍ പോവുന്നത് ആരൊക്കെയെന്നുമാണ് ഈ ലേഖനം. ജന്മസംഖ്യ പ്രകാരം 1-31 വരെയുള്ള അക്കങ്ങളില്‍ മികച്ച മാറ്റങ്ങള്‍ 25 വയസ്സിനും 40 വയസ്സിനും ഇടയില്‍ അനുഭവിക്കാന്‍ യോഗമുള്ള ചിലരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജന്മസംഖ്യ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ സംഖ്യാശാസ്ത്രപ്രകാരം ഇവര്‍ വളരെയധികം ഭാഗ്യം ചെയ്തവരാണ്. പൊതുവേ 5 എന്ന സംഖ്യയെ വളരെയധികം പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സംഖ്യയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് അതിന്റെ എല്ലാ പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെയെല്ലാം ഫലം ജീവിതത്തില്‍ 25 വയസ്സിന് ശേഷം ലഭിക്കുന്നു. ഇത് ഇവരെ സാമൂഹ്യപരമായും സാമ്പത്തികപരമായും നേട്ടങ്ങളിലേക്ക് എത്തിക്കും. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
വെല്ലുവിളികളെ സ്വീകരിക്കുന്നു
ഏത് വലിയ വെല്ലുവിളികളേയും ഇവര്‍ സ്വീകരിക്കുന്നു. ഒരിക്കലും ഒരു കാര്യത്തേയും ഭയക്കുന്നവരായിരിക്കുകയില്ല ഇവര്‍. എന്ന് മാത്രമല്ല എല്ലാ മാറ്റങ്ങളിലും പോസിറ്റീവിറ്റി നിറയ്ക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഇവര്‍ ജീവിതത്തില്‍ ശ്രമിക്കും. അതിന്റെ ഫലമായി ഇവരുടെ ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് 25 വയസ്സിന് ശേഷം സാധിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് പിന്നീട് കാര്യങ്ങള്‍ എത്തുന്നത്.
ജന്മസംഖ്യ 14
നിങ്ങളുടെ ജന്മസംഖ്യ 14 ആണെങ്കില്‍ ഇവര്‍ക്ക് എല്ലാ വിധത്തിലുള്ള വിജയവും ജീവിതത്തില്‍ കരസ്ഥമാക്കാന്‍ അധികം കാത്തിരിക്കേണ്ടി വരുന്നില്ല എന്നതാണ്. അത് മാത്രമല്ല 14 എന്ന് പറയുന്ന സംഖ്യയും 5-ന്റെ അടിസ്ഥാനമായി വരുന്നതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ 5- എന്ന സംഖ്യയുടെ എല്ലാ ഗുണഫലങ്ങളും ഇവര്‍ക്കും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയാണ് ഇവരെ കാത്തിരിക്കുന്നത്. സന്തോഷകരമായ കുടുംബ ജീവിതം ഇവരെ കാത്തിരിക്കുന്നു. എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിനാല്‍ ഇവര്‍ പരാജയത്തില്‍ പതറുകയില്ല. 25 വയസ്സിന് ശേഷം ഇവരുടെ ജീവിതം മികച്ചതും പിടിച്ചാല്‍ കിട്ടാത്തതുമായിരിക്കും.
ജന്മസംഖ്യ 23
ജന്മസംഖ്യ 23 ആണെങ്കിലും ഇവരുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. 25 വയസ്സിന് ശേഷം ഇവരുടെ ശുക്രനുദിച്ചു എന്ന് തന്നെ പറയാം. അത്രയധികം മാറ്റങ്ങളാണ് ജീവിതത്തില്‍ ഇവരെ കാത്തിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ സൗഭാഗ്യം ഇവരെ കാത്തിരിക്കുന്നു. ബുധനാണ് 5 എന്ന സംഖ്യയെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ എല്ലാ നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നു. ഒരിക്കലും മറയ്ക്കാനാവാത്ത തരത്തിലുള്ള സൗഭാഗ്യങ്ങള്‍ ജീവിതത്തില്‍ 25ന് ശേഷം ഇവര്‍ക്ക് ലഭിക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് ഈ പ്രായത്തിനപ്പുറം കാത്തിരിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങളെ തേടി എത്തുകയില്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications