Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
അഷ്ടൈശ്വര്യത്തോടെ ജൂണ്‍ 30 ദിനങ്ങള്‍: ജന്മദിന പ്രകാരം ഭാഗ്യസംഖ്യകള്‍ ഇതെല്ലാം
ജന്മസംഖ്യ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ സംഭവിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും അതിന് സാധിക്കാതെ വരുന്നത് നിങ്ങളുടെ ചില ജന്മദോഷങ്ങള്‍ കൊണ്ട് കൂടിയാണ്. നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ അനുകൂല പ്രതികൂല ഫലങ്ങള്‍ നിരവധിയാണ്.
ജൂണ്‍ മാസത്തില്‍ സമ്പൂര്‍ണ ന്യൂമറോളജി ഫലത്തെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം മാത്രം കൊണ്ട് വരുന്ന ചില സംഖ്യകള്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും, ഇതിന്റെ ഫലങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. ജൂണ്‍ മാസത്തില്‍ നിങ്ങളെ തേടി വരുന്ന ഭാഗ്യം ഈ ജന്മസംഖ്യയില് ജനിച്ചവര്‍ക്കാണ്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നതാണ്. നിങ്ങള്‍ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം തന്നെയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം എന്നത് മാത്രമാണ്. വിനോദത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

ജന്മസംഖ്യ 2
ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് ജൂണ്‍ മാസത്തില്‍ കൂടുതല്‍ പ്രതീക്ഷകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. 2,11, 20 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യയാണ് 2 ആയി വരുന്നത്. ഏത് കാര്യത്തേയും ആധികാരികമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. കരിയറിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹം കഴിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം പങ്കാളിയെ കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്.
ജന്മസംഖ്യ 4
ജ്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസം ജോലിയില്‍ മികച്ച അവസരങ്ങള്‍ നല്കുന്നു. 4, 13, 22, എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് അവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇത് കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതും സത്യമാണ്. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിട്ടയായ സമീപനം സ്വീകരിക്കുന്നതിലൂടെ ജീവിതം വിജയത്തിലേക്ക് എത്തുന്നു. ആശങ്കകള്‍ എല്ലാം അകലുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. 8, 17, അല്ലെങ്കില്‍ 26 തീയതികളിലാണ് ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് ജന്മസംഖ്യ 8 ആയിരിക്കും. ജൂണ്‍ മാസത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു എന്നതില്‍ സംശയം വേണ്ട. ജോലിയുടെ മേഖലയില്‍ അനുഭവ സമ്പത്ത് നിങ്ങളെ തേടി എത്തുന്നു. പരിചയ സമ്പന്നരായ വ്യക്തികളെ കണ്ടു മുട്ടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും. അതെല്ലാം വിജയത്തിലേത്ത് എത്തുകയും ചെയ്യുന്നു. ഏത് മാര്‍ഗ്ഗത്തിലും വിജയം കരസ്ഥമാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications