Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ജൂണ്‍ 30 ദിവസവും ഈ ജന്മസംഖ്യകളിലുള്ളവര് കരുതലോടെ ഇരിക്കണം
ന്യൂമറോളജി പ്രകാരം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് പലപ്പോഴും ന്യൂമറോളജിയും ഒരു വലിയ പങ്ക് വഹിക്കുന്നു. ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളും മാറ്റങ്ങളും നല്കുന്ന ജന്മസംഖ്യകളെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ഭാഗ്യം പോലെ തന്നെ നിര്‍ഭാഗ്യവും കൊണ്ട് വരുന്ന ചില ജന്മസംഖ്യകളും ഉണ്ട്.
സംഖ്യാശാസ്ത്രം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. ഇതില്‍ ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ നിര്‍ഭാഗ്യകരമായ ചില ജന്മസംഖ്യകള്‍ ഉണ്ട്. സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് നിര്‍ഭാഗ്യകരമായ ഫലങ്ങള്‍ ഏതൊക്കെ രാശിക്കാരില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

ജന്മസംഖ്യ കണക്കാക്കുന്നത്
ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ ജന്മസംഖ്യ എപ്രകാരം കണക്കാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു വ്യക്തി ജനിച്ചത് ഏപ്രില്‍ 23-നാണ് എന്നുണ്ടെങ്കില്‍ അവരുടെ ജന്മസംഖ്യയായി കണക്കാക്കുന്നത് 5 ആണ്. അതായത് 2+3=5 എന്നാണ് ഇത് കണക്കാക്കുന്നത്. ഇന്‍ 11 ആണെങ്കില്‍ ഇവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇത്തരത്തിലാണ് ഒരു വ്യക്തിയുടെ ജന്മസംഖ്യ തീരുമാനിക്കപ്പെടുന്നത്. ഇപ്രകാരം നമുക്ക് ജന്മസംഖ്യ മനസ്സിലാക്കാം.
നമ്പര്‍ 3
ജന്മസംഖ്യ പ്രകാരം നമ്പര്‍ 3 ആണ് നിങ്ങളുടേത് എങ്കില്‍ വ്യാഴം ആണ് ഇവരെ പ്രതിനിധീകരിക്കുന്നത്. ഇത് ഗുണകരമായ ഫലങ്ങള്‍ നല്‍കുമെങ്കിലും പലപ്പോഴും എല്ലാവര്ക്കും ഗുണപ്രദമായ ഫലങ്ങള്‍ നല്‍കണം എന്നില്ല. ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്ന സംഖ്യകള്‍ എന്ന് പറയുന്നത് എപ്പോഴും നമ്പര്‍ 3 തന്നെയാണ്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു. സന്തോഷത്തെ ഇല്ലാതാക്കുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ഈ സംഖ്യകളില്‍ ഉള്പ്പെടുന്നവരെങ്കില് ഇവരില്‍ ജൂണ്‍ മാസം മുഴുവന്‍ കുടുംബപ്രശ്നങ്ങള്‍, കരിയറിലെ തടസ്സങ്ങള്‍, ചിലപ്പോള്‍ അപകടങ്ങള്‍ എന്നിവയെ അഭിമുഖീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ പകുതിയാവുന്നതോടെ പ്രതിസന്ധികള്‍ക്ക് ചെറിയയ അയവ് വരുന്നു. ഇത്തരം കാര്യങ്ങള്‍ ചെറിയ ആശ്വാസം നല്‍കുന്നതാണ്.
നമ്പര്‍ 5
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നിഗൂഢമായ പല കാര്യങ്ങളും സംഭവിക്കുന്നു എന്നത് തന്നെയാണ്. പലപ്പോഴും രാഹുവിന്റെ സാന്നിധ്യം ഈ സംഖ്യകളില്‍ ഉള്ളവരില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ കരുതിയിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപ്രതീക്ഷിത തകര്ച്ചകള് നിങ്ങളെ പ്രശ്നത്തിലാക്കുന്നു. ജന്മസംഖ്യ അനുസരിച്ച് നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ അത് അല്പം ശ്രദ്ധയോടെ കരുതലോടെ ജൂണ്‍ മാസം പൂര്‍ത്തിയാക്കണം എന്നാണ് സൂചിപ്പിക്കുന്നത്.

ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. വിജയത്തിന്റെ നെല്ലിപ്പടി ഇവരെ കാത്തിരിക്കുന്ന സമയം ഉടന്‍ തന്നെ വരുന്നു. വിജയം കൈപ്പിടിയില്‍ വരുമെങ്കിലും അതിന് ജൂണ്‍ മാസം പൂര്‍ത്തിയാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അതിന് അനുകൂലമായ സമയമായിരിക്കില്ല എന്നതാണ് സത്യം. ഇത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നമ്പര്‍ 8
നമ്പര്‍ 8 ആണ് എന്നുണ്ടെങ്കില്‍ അവരിലും അല്പം ശ്രദ്ധ വേണം എന്നതാണ് പ്രധാന കാര്യം. ശനിയുടെ സംഖ്യയായാണ് 8 കണക്കാക്കുന്നത്. ശനി ശക്തനെങ്കില്‍ അത് അനുകൂല ഭാവത്തില്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. എന്നാല്‍ ശനിയുടെ ദോഷസമയത്താണ് എന്നുണ്ടെങ്കില്‍ വളരെയധികം പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കുന്നു. വലിയ പ്രശ്നങ്ങള്‍ ജൂണ്‍ മാസത്തില്‍ ഇവരെ കാത്തിരിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങളെ തേടി നിരവധി പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള അപകടങ്ങള്‍ നിങ്ങളെ തേടി വരുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications