Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഒരു രൂപ സമ്പാദിച്ച് തുടക്കം, ഫലം കൈനിറയെ പണം: കോടീശ്വരയോഗമുള്പ്പടെ ധനയോഗം ഇവര്ക്ക്
Numerology: സംഖ്യാശാസ്ത്രം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു ശാസ്ത്രമാണ്. പലപ്പോഴും നമ്മുടെ ജനനത്തീയ്യതിയെ അടിസ്ഥാനപ്പെടുത്തി ജീവിതത്തില് ഉണ്ടാവുന്ന മാറ്റത്തെക്കുറിച്ചാണ് ഇതില് പ്രതിപാദിക്കുന്നത്. ഇത് വഴി ഒരു വ്യക്തിയുടെ ജീവിതത്തേയും ഭാവിയേയും സ്വഭാവത്തേയും ഭാഗ്യത്തേയും എല്ലാം മനസ്സിലാക്കാന് സാധിക്കുന്നു. 1-9 വരെയുള്ള സംഖ്യകളാണ് ജനനത്തീയ്യതി മനസ്സിലാക്കുന്നതിന് വേണ്ടി സംഖ്യാശാസ്ത്രപ്രകാരം ഉപയോഗിക്കുന്നത്.
ഈ സംഖ്യകളുടെ അടിസ്ഥാനത്തില് വരുന്ന ചില ജന്മദിനങ്ങള്ക്ക് പ്രത്യേകതകള് ഏറെയാണ്. അതില് തന്നെ പലപ്പോഴും ജീവിതത്തില് സമ്പാദ്യം നേടിയെടുക്കുന്നതിനും ജീവിതത്തില് മുന്നേറുന്നതിനും കോടീശ്വരന്മാരാവുന്നതിനും യോഗം കാണുന്നു. ഏത് തീയ്യതിയില് ജനിച്ചവര്ക്കാണ് സമ്പന്നരാവുന്നതിനുള്ള യോഗം കാത്തിരിക്കുന്നത് എന്ന് നമുക്ക് സംഖ്യാശാസ്ത്രത്തിലൂടെ മനസ്സിലാക്കാം.

ജനനത്തീയതി 4
ഈ തീയതിയില് ജനിക്കുന്നവര്ക്ക് ജീവിതത്തില് പണം സമ്പാദിക്കുന്നതിനുള്ള ത്വര വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല അതിനുള്ള കഴിവും ഇവര്ക്കുണ്ട് എന്നതാണ് സത്യം. അത് കൂടാതെ സാമ്പത്തികമായി കൃത്യമായി പദ്ധതികള് ആസൂത്രം ചെയ്യുന്നതിന് ഇവര്ക്ക് സാധ്യതയുണ്ട്. പണം എപ്രകാരം എവിടെ ലാഭിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി ഇവര്ക്ക് മനസ്സിലാവുന്നു. സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്ക്ക് സമ്പന്നരാവുന്നതിനുള്ള യോഗം ഉണ്ടെന്നാണ് ഈ സംഖ്യ സൂചിപ്പിക്കുന്നതും.
ജനനത്തീയതി 8
ഈ തീയതിയില് ജനിച്ച ആളുകള് സമ്പത്തിലേക്ക് ആകര്ഷിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. ഇവര് പണം ഉപയോഗിക്കുന്നതില് അതീവ ശ്രദ്ധാലുക്കളായിരിക്കും. അനാവശ്യ ചിലവുകള് എല്ലാം തന്നെ ഇവര് ഒഴിവാക്കും. എന്ന് മാത്രമല്ല ഇവര് ഒരിക്കലും പണം കടം ചോദിക്കുകയും ഇല്ല. ഉള്ളത് എത്രയാണോ അതില് സംതൃപ്തരായി ജീവിക്കുന്നവരായിരിക്കും. ബഹുമാനത്തോടെയാണ് അവര് പണത്തിനെ കൈകാര്യം ചെയ്യുന്നതും. സാമ്പത്തിക വിജയം എപ്രകാരം കൈകാര്യം ചെയ്യാം എന്നതാണ് ഇവര് ചിന്തിക്കുന്ന പ്രധാനപ്പെട്ട കാര്യവും. സാമ്പത്തികമായി ഇവര് ഭാഗ്യവാന്മാരാണ് എന്ന കാര്യത്തില് സംശയം വേണ്ട.

ജനനത്തീയതി 13
നിങ്ങളുടെ ജനനത്തീയതി 13 ആണെങ്കില്, നിങ്ങള് ഒരു കോടീശ്വരനാകുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. കാരണം ഇവര്ക്ക് സമ്പത്തിനെ കൃത്യമായി വിശകലനം ചെയ്യുന്നതിന് സാധിക്കുന്നു. ഇതിന് കാരണം ഇവര് 1+3 എന്ന സംഖ്യ ചേര്ക്കുമ്പോള് 4 കിട്ടുന്നതുമാണ്. പലപ്പോഴും നിക്ഷേപത്തിന്റെ കാര്യത്തില് ഇവര് ഭാഗ്യവാന്മാരായിരിക്കും. കൂടാതെ മറ്റുള്ളവര്ക്ക് പണം നല്കുന്നതിനും അതുമായി ബന്ധപ്പെട്ട് ജീവിതത്തില് മുന്നോട്ട് പോവുന്നതിനും ഇവര്ക്ക് സാധിക്കും. അതിന്റെ ഫലമായി എളുപ്പത്തില് പണം സമ്പാദിക്കുന്നതിനും ഇവര്ക്ക് യോഗം കാണുന്നു.
ജനനത്തീയതി 17
ഈ തീയതിയില് ജനിച്ചവര് പൊതുവെ സാമ്പത്തിക കാര്യങ്ങളില് അതീവ ജാഗ്രത പുലര്ത്തുന്നവരാണ് എന്നതാണ് സത്യം. സാമ്പത്തികമായി കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നും എന്തൊക്കെ കാര്യങ്ങള് ചെയ്യണം എന്നതിനെക്കുറിച്ചും ഇവര്ക്ക് കൃത്യമായ ബോധമുണ്ടായിരിക്കും. ലക്ഷ്യങ്ങള് നേടിയെടുക്കുന്ന കാര്യത്തില് ഇവര് മുന്നില് തന്നെയായിരിക്കും എന്നതാണ് പ്രധാന കാര്യം. ശ്രദ്ധാപൂര്വ്വമാണ് ഇവര് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്. അത് മാത്രമല്ല ജനനത്തീയ്യതി 17 ആണെങ്കില് ഇവരുടെ ജീവിതം തന്നെ സമ്പത്തിന് മുകളിലായിരിക്കും എന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
ജനനത്തീയതി 22
22-ാം തീയതി ജനിച്ച ആളുകള്ക്ക് എപ്രകാരം പണം വിനിയോഗിക്കണം സമ്പാദിക്കണം എന്ന കാര്യം അറിയാം. ഇത് നിങ്ങളുടെ ജീവിതത്തില് കൂടുതല് സന്തോഷകരമായ സാമ്പത്തിക മാറ്റങ്ങള്ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ഒരു കാരണവശാലും ഇവര് അഞ്ച് പൈസ പോലും അനാവശ്യമായി ചിലവാക്കുകയില്ല. അത് മാത്രമല്ല വരുമാനം വര്ദ്ധിപ്പിക്കുന്നതിനും ഇവര് മികച്ച് നില്ക്കുന്നു. എളുപ്പത്തില് പണം സമ്പാദിക്കുന്ന കാര്യത്തില് ഇവര് മുന്നിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും.
ജനനത്തീയതി 27
നിങ്ങളുടെ ജനനത്തീയ്യതി 27 ആണെങ്കില് അവര്ക്കും സമ്പത്തിന്റെ കാര്യത്തില് ഒരു തിരിഞ്ഞ് നോട്ടത്തിന്റെ ആവശ്യം വരുന്നില്ല. പലപ്പോഴും ജോലിയുടെ കാര്യത്തില് കൂടുതല് ശ്രദ്ധ കൊടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ആര്ക്കും ഒരിക്കലും ജീവിതത്തില് തോറ്റുപോവേണ്ടി വരില്ല എന്നതും പ്രധാനപ്പെട്ട ഒരു കാര്യമം തന്നെയാണ്. ജീവിതത്തില് സമ്പന്നരാവുന്നതിനുള്ള ഭാഗ്യം. സമ്പന്നതയുടെ മടിത്തട്ടില് ജീവിക്കാന് യോഗമുള്ളവരാണ് ഇവര് എന്നതില് സംശയം വേണ്ട.



Click it and Unblock the Notifications
