Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ജൂണില്‍ ബുധന്‍ ശക്തന്‍: അഷ്ടൈശ്വര്യവും അനുകൂലഫലവും: സമ്പൂര്‍ണ മാസഫലം
ന്യൂമറോളജി എന്നത് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു പ്രവചന ശാസ്ത്രമാണ്. എങ്ങനെ ഒരു വ്യക്തിയുടെ ജന്മസംഖ്യ ന്യൂമറോളജി പ്രകാരം മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു വ്യക്തി ജനിച്ചത് ഏപ്രില്‍ 23-നാണ് എന്നുണ്ടെങ്കില്‍ അവരുടെ ജന്മസംഖ്യയായി കണക്കാക്കുന്നത് 5 ആണ്. അതായത് 2+3=5 എന്നാണ് ഇത് കണക്കാക്കുന്നത്. ഇന് 11 ആണെങ്കില്‍ ഇവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇത്തരത്തിലാണ് ഒരു വ്യക്തിയുടെ ജന്മസംഖ്യ തീരുമാനിക്കപ്പെടുന്നത്.
പല വിധത്തിലുള്ള മാറ്റങ്ങള്‍ ജന്മസംഖ്യ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവാം, പ്രതികൂല ഫലങ്ങള്‍ ഉണ്ടാവാം. പുതിയ മാസമായ ജൂണിലേക്ക് കടക്കുമ്പോള്‍ അത് ഓരോ ജന്മസംഖ്യയില്‍ വരുന്നവര്‍ക്കും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ബുധനാണ് ഈ മാസത്തെ ഗ്രഹം. സദാ അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്ന ഈ ഗ്രഹത്തിന്റെ മാറ്റങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഈമാസം അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നതാണ് സത്യം. അതെല്ലാം ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും എന്ന് തന്നെയാണ്. ബുധന്റെ അനുകൂല ഭാവം നിങ്ങളില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ ജോലിയില്‍ തേടി വരുന്നുണ്ട്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയമാണ്. ഒരിക്കലും ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. എങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം.
നമ്പര്‍ 3
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മാസം മുഴുവന്‍ ഊര്‍ജ്ജം നിലനില്‍ക്കും എന്നതാണ്. പുരോഗതി നിങ്ങളെ തേടി വരുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്ന സമയമാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും ഇല്ലാചാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. എന്തിനും ഏതിനും നിങ്ങള്‍ക്ക് പല കോണില്‍ നിന്നും സഹായം ലഭിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് വളര്‍ച്ചയുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് നിരവധി അവസരങ്ങള്‍ ബുധന്റെ അനുഗ്രഹം നിമിത്തം കരിയറില്‍ ലഭിക്കുന്നു. അവയെല്ലാം തന്നെ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നവയും ആയിരിക്കും. പോസിറ്റീവ് ആയ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏത് കാര്യത്തിനും ഒരു തുടര്‍ച്ചയെന്ന പോലെ എപ്പോഴും എല്ലാ കാര്യവും തുടര്‍ന്ന് കൊണ്ടിരിക്കും. സാമ്പത്തിക സ്ഥിരതയും അതിലൂടെ വളര്‍ച്ചയും ഉണ്ടാവുന്നു. സാമൂഹികമായി നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇങ്ങോട്ട് തേടി വരുന്നു.
നമ്പര്‍ 5
നമ്പര്‍ 5 ആണ് നിങ്ങളുടതേ എന്നുണ്ടെങ്കില്‍ ജൂണില്‍ ബുധന്‍ ഇവര്‍ക്ക് അനുഗ്രഹ ഭാവത്തില്‍ നില്‍ക്കുന്ന സമയമാണ്. പലപ്പോഴും ജീവിതം അല്‍പം സാഹസികത നിറഞ്ഞതു കൂടിയായിരിക്കും എന്ന കാര്യം മനസ്സിലാക്കണം. സാമ്പത്തികമായി പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നിരവധി അവസരങ്ങള്‍ ഇവരെ തേടി വരുന്നു. ഇവയൊന്നും പാഴാക്കി കളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പല കോണില്‍ നിന്നും വെല്ലുവിളികള്‍ ഉയര്‍ന്ന് വരും. അവയെല്ലാം തന്നെ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടാവും എന്നതാണ്. എങ്കിലും ബുധന്റെ സ്ഥാനം നിങ്ങളെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പക്ഷേ അവയെല്ലാം കൃത്യസമയത്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ എപ്പോഴും വ്യായാമമോ യോഗയോ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
നമ്പര്‍ 7
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 7 ആണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു എന്നതാണ്. പുതിയ അവസരങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബന്ധങ്ങളില്‍ ചെറിയ വിള്ളലുകള്‍ സംഭവിക്കാം. എങ്കിലും അല്‍പം ശ്രദ്ധിക്കണം. തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും നിങ്ങളുടെ ഊര്‍ജ്ജം നിങ്ങളെ മുന്നോട്ട് നയിക്കുന്നു. ചെയ്യുന്ന ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 8
നിങ്ങളുടെ നമ്പര്‍ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഏത് കാര്യത്തിനും തീരുമാനം എടുക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട് എന്നതാണ്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ദു:ഖിക്കേണ്ടി വരില്ല. ലക്ഷ്യം നേടുന്നതിലേക്കുള്ള നിങ്ങളുടെ യാത്ര വിജയം കാണുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടവും അനുകൂല വളര്‍ച്ചയും ബുധന്റെ അനുഗ്രഹത്താല്‍ ഉണ്ടാവുന്നു. എല്ലാവരേയും ഭരിക്കാന്‍ ഇഷ്ടപ്പെടുന്നവരായതിനാല്‍ അതിനുള്ള അവസരവും ജൂണ്‍ നിങ്ങള്‍ക്ക് നല്‍കുന്നു.
നമ്പര്‍ 9
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് കരിയറില്‍ അസാമാന്യമായ വളര്‍ച്ചയുണ്ടാവും എന്നത് തന്നെയാണ്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. സ്വകാര്യമായുള്ള നിങ്ങളുടെ വളര്‍ച്ചയും ഇതിലൂടെ മുന്നോട്ട് എത്തുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ അതെല്ലാം ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അവ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications










