Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഓഗസ്റ്റ് സമ്പൂര്‍ണഫലം: പോയമാസത്തേക്കാള്‍ അഭിവൃദ്ധി നേടുന്നവര്‍
ഓഗസ്റ്റ് മാസത്തിലേക്ക് കടക്കുന്നതിന് മുന്‍പ് മാസഫലത്തെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകള്‍ അനുസരിച്ച് നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഓഗസ്റ്റ് മാസത്തിലെ സമ്പൂര്‍ണ ഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ജ്യോതിഷപ്രകാരം നിങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെങ്കിലും സംഖ്യാശാസ്ത്രപ്രകാരം കരിയറിലും സാമ്പത്തിക സ്ഥിതിയിലും കുടുംബത്തിലും ഉള്‍പ്പടെ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഓഗസ്റ്റ് മാസം എന്ന് പറയുന്നത് പുതിയ തുടക്കങ്ങളുടെ സമയമായിരിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു സമയമായിരിക്കും. സ്വന്തമായി എല്ലാ മേഖലയിലും വളരാന്‍ സാധിക്കുന്നു. കൂടാതെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും കഴിവുകളില്‍ വിശ്വസിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 2
ജന്മസംഖ്യ നിങ്ങളുടേത് 2 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ഐക്യത്തോടെയും സഹകരണത്തോടേയും ഏത് കാര്യവും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ സമീപനത്തില്‍ തന്നെ വളരെയധികം മാറ്റങ്ങള്‍ വരുന്ന സമയമാണ്. പല കാര്യങ്ങളിലും അനുകൂലമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. ആശയവിനിമയത്തില്‍ നിങ്ങള്‍ മുന്നില്‍ തന്നെയായിരിക്കും. പല കാര്യങ്ങളിലും നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ മികച്ച പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു.
നമ്പര്‍ 3
ജന്മസംഖ്യ നിങ്ങളുടേത് മൂന്ന് ആണെങ്കില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എങ്കിലും കലാപരമായ മാറ്റങ്ങള്‍ക്കുള്ള അംഗീകാരം നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളിലും പര്യവേഷണം ചെയ്യുന്നതിന് സാധിക്കുന്നു. ശബ്ദം ഉയര്‍ത്തേണ്ട പല സാഹചര്യങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. വിനോദത്തിനും ധാരാളം സമയം കണ്ടെത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്നു.

നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജോലിയില്‍ സ്ഥിരതയുണ്ടാവും എന്നതാണ്. എങ്കിലും ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പല കാര്യങ്ങളിലും വിജയം നേടുന്നതിന് സാധിക്കുന്നു. സ്വയം പരിചരണത്തിന് ഉള്ള മാറ്റങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്നു. ജോലിയിലും വിശ്രമത്തിലും സമതുലിതമായ സമീപനം നിങ്ങളെ തേടി എത്തുന്നു.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ സാഹസികതയുടേയും മാറ്റത്തിന്റേയും മാസമായി കണക്കാക്കുന്നു. പുതിയ സാമ്പത്തിക സാഹചര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുതിയ അനുഭവങ്ങള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അവസരങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. പല വിധത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. പരിമിതികളില്‍ നിന്ന് മോചനം നേടാനും വ്യക്തിഗത മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ്.
നമ്പര്‍ 6
2023 ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ ജന്മസംഖ്യ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിക്ക് മികച്ച അന്തരീക്ഷം ഉണ്ടാവുന്നു. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അവസ്ഥയാണ് ഉള്ളത്. കുടുംബത്തിന് സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് ഈ സമയം. ജോലിയില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഓഗസ്റ്റ് മാസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശാന്തമായ സമാധാനപരമായ അന്തരീക്ഷമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വ്യക്തിപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി അനുകൂല സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. വ്യക്തിപരമായി നിങ്ങളോട് പലര്‍ക്കും ഈ മാസം ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്ന സമയമാണ്.
നമ്പര്‍ 8
2023 ഓഗസ്റ്റ് സമൃദ്ധിയുടെയും ശക്തിയുടെയും നേട്ടത്തിന്റെയും സമയമാണ് ജന്മസംഖ്യ 8 ഉള്ളവര്‍ക്ക്. ഇവര്‍ക്ക് സാമ്പത്തിക പുരോഗതിയും നേട്ടങ്ങളും ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള കഠിനാധ്വാനവും എല്ലാം പൂര്‍ത്തീകരിക്കുന്നു. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായിരിക്കും. തൊഴിലില്‍ നിങ്ങളുടെ മാറ്റങ്ങള്‍ അനുകൂലമായ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദീര്‍ഘകാല വിജയവും സമാധാനവും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്.

നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് ക്ഷമയും സമാധാനവും അല്‍പം കൂടുതല്‍ ലഭിക്കുന്ന മാസമാണ് ഓഗസ്റ്റ്. ഈ മാസത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. യാത്രകള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അതില്‍ ആനന്ദം കണ്ടെത്തുന്നതിനും സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.



Click it and Unblock the Notifications












