Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ജന്മസംഖ്യയില് ഒളിഞ്ഞിരിക്കും സര്വ്വസൗഭാഗ്യം: എവിടേയും ഒന്നാമത്, നിങ്ങളുണ്ടോ?
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള് ജീവിതത്തില് സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ശക്തി, സ്വഭാവങ്ങള്, ഭാവി, കരിയര്, സാമ്പത്തികം എന്നിവയെല്ലാം ന്യൂമറോളജി പ്രകാരം മനസ്സിലാക്കാന് സാധിക്കുന്നു. ജീവിതത്തിലെ അനുകൂല പ്രതികൂല മാറ്റങ്ങള് എല്ലാം തന്നെ ന്യൂമറോളജി പ്രകാരം നമുക്ക് മനസ്സിലാക്കാന് സാധിക്കുന്നു. ജീവിതത്തിലെ ഉയര്ച്ച താഴ്ചകള് നേരത്തെ മനസ്സിലാക്കുന്നതിന് ജന്മസംഖ്യ പ്രകാരം നിങ്ങള്ക്ക് സാധിക്കുന്നു.
നിങ്ങളുടെ ജന്മസംഖ്യ 1 ആണോ? 1- 9 വരെയുള്ള സംഖ്യകളാണ് സംഖ്യാശാസ്ത്രപ്രകാരം കണക്കാക്കുന്നത്. ജന്മസംഖ്യ 1 ആണെങ്കില് അത് നിങ്ങളില് അനുകൂലമായതും പ്രതികൂലമായതുമായ നിരവധി മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പത്ത് മുതല് മുകളിലേക്കുള്ള സംഖ്യകള് പരസ്പരം കൂട്ടി നോക്കി കിട്ടുന്ന സംഖ്യ നോക്കിയാണ് ജന്മസംഖ്യ കണക്കാക്കുന്നത്. ഇത് പ്രകാരം ഒന്ന് ജന്മസംഖ്യയായി വരുന്നവര്ക്ക് എന്തൊക്കെ മാറ്റങ്ങള് ജീവിതത്തില് ഉണ്ടാവുന്നു എന്ന് നോക്കാം.

ഒന്ന് ജന്മസംഖ്യയായി കണക്കാക്കാം
എപ്രകാരം ജന്മസംഖ്യ 1 ആയി കണക്കാക്കാം ഏതൊക്കെ നമ്പറാണ് ഇതില് വരുന്നത് എന്ന് നോക്കാം. 1, 10,28, 19 എന്നീ തീയ്യതികളില് ജനിച്ചവരാണ് ഒന്ന് എന്ന ജന്മസംഖ്യയില് വരുന്നത്. ഇവരുടെ ജീവിതത്തില് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സുഖസൗകര്യങ്ങള് ആഢംബരങ്ങള് എന്നിവയെല്ലാം ഇവര്ക്ക് ഇങ്ങോട്ട് തേടി വരുന്നു. അതിന് വേണ്ടിയായിരിക്കും ഇവരുടെ ജീവിതംപോലും എന്നതാണ് സത്യം. ഒന്ന് എന്ന സംഖ്യയോട് നീതി പുലര്ത്തുന്ന തരത്തിലായിരിക്കും ഇവര് മുന്നോട്ട് വരുന്നതും.
സ്വാര്ത്ഥര്
സ്വാര്ത്ഥത എല്ലാവര്ക്കും ഉണ്ടാവുമെങ്കിലും ഒന്നാം നമ്പറുകാര്ക്ക് ഇത് അല്പം കൂടുതലാണ്. അതകൊണ്ട് തന്നെ ഇവരോടൊപ്പം ചേര്ന്ന് എന്തെങ്കിലും കാര്യത്തിന് ശ്രമിക്കുന്നവരാണെങ്കില് ഇവര് സ്വാര്ത്ഥരായിരിക്കും എന്നത് ഓര്ക്കേണ്ടതാണ്. ആരുടെ മുന്നിലും തല കുനിക്കുന്നതിനും ഇവര്ക്ക് താല്പ്പര്യമുണ്ടായിരിക്കില്ല. ഒരിക്കലും അഭിമാനം പണയം വെച്ച് ഇവര് പ്രവര്ത്തിക്കുകയില്ല. ഒന്നാമതാകാന് എന്തും ചെയ്യുന്നതിന് ഇവര് ശ്രമിക്കുന്നു.
വെട്ടിത്തുറന്ന് പറയുന്നവര്
എന്തും വെട്ടിത്തുറന്ന് പറയുന്നവരായിരിക്കും ഇവര്.. അതില് മറ്റൊരാളുടെ അപ്രീതിയോ ഇഷ്ടക്കേടോ ഇവര് ഒരിക്കലും കണക്കാക്കുന്നില്ല. അതിന് ശേഷം ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇവര് ചിന്തിക്കുന്നുമില്ല. പക്ഷേ ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ആലോചിച്ച് മാത്രമേ ചെയ്യുകയുള്ളൂ. ആത്മാര്ത്ഥതയും വിനയവും ഇവര്ക്ക് അല്പം കൂടുതലായി ഉള്ളവരായിരിക്കും. അത് മാത്രമല്ല എതിരാളികളോട് പുറമ എളിമ കാണിക്കുന്നവരായിരിക്കും ഇവര്.
സൗന്ദര്യത്തെ ആരാധിക്കുന്നവര്
സൗന്ദര്യത്തെ ആരാധിക്കുന്നവരായിരിക്കും ഇവര്. സൗന്ദര്യത്തിന് വേണ്ടി എത്ര പണം ചിലവാക്കാനും ശ്രമിക്കുന്നു. അനീതിക്കെതിരെ പ്രതികരിക്കുന്നു. കൂടാതെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നിരയില് എത്തുന്നു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെടുന്നവരും അതോടൊപ്പം തന്നെ ആരേയും കടന്നാക്രമിക്കാന് താല്പ്പര്യപ്പെടാത്തവരും ആയിരിക്കും. ഇവരെ ബുദ്ധിമുട്ടിച്ചാല് പലപ്പോഴും നിങ്ങള് വിചാരിക്കുന്നതിനേക്കാള് വേഗത്തില് ഇവര് പ്രതികരിക്കുന്നു.



Click it and Unblock the Notifications
