Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
വരാനിരിക്കും വന്‍ദുരന്തം ഒരുപോലെ പ്രവചിച്ച് നോസ്ട്രാഡമസും ബാബ വാംഗയും: ഭയക്കണോ 2025-നെ?
2025-നെ വരവേല്‍ക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ 2025-ല്‍ ലോകത്ത് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാല്‍ അവ നമ്മളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള പ്രവചനങ്ങളാണെങ്കിലോ? പുത്തന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരത്തിലുള്ള ചില പ്രവചനങ്ങള്‍ നടന്നിട്ടുണ്ട് അതും പണ്ട് കാലത്ത് തന്നെ. ഭാവി പ്രവചിക്കുന്നവര്‍ പലപ്പോഴും ആദ്യം ചിന്തിക്കുന്നതും ഓര്‍ക്കുന്നതുമായ രണ്ട് പേരുകളാണ് നോസ്ട്രാഡമസും ബാബ വാംഗയും.
ലോകം കണ്ട ഏറ്റവും മികച്ച ഭാവി പ്രവാചകരാണ് ഇവരെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവരുടെ അനുയായികള്‍ അവകാശപ്പെടുന്നത് പോലെ ഇവര്‍ പ്രവചിച്ചതില്‍ 80% കാര്യങ്ങളും സംഭവിച്ച് കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം സത്യമായി വന്നു എന്നും കാലം തെളിയിച്ചിട്ടുണ്ടെന്നും പറയുന്നു. അതുകൊണ്ട് തന്നെ 2025-ല്‍ എന്തൊക്കെ സംഭവങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത് എന്ന് നോസ്ട്രോഡമസിന്റെ പ്രവചനത്തില്‍ നമുക്ക് നോക്കാം.

ആരാണ് നോസ്ട്രാഡമസ്?
അഞ്ഞുറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ജ്യോതിഷിയാണ് നോസ്ട്രാഡമസ്. ഇദ്ദേഹം ലെസ് പ്രോഫറ്റീസ് എന്ന പുസ്തകം തന്റെ പ്രവചനങ്ങളെക്കുറിച്ച് രചിച്ചിട്ടുണ്ട്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭാവി പ്രവചിക്കാനുള്ള അവരുടെ കഴിവിനെ ലോകമെങ്ങം നിരവധി ആരാധകരെ നേടിക്കൊടുത്തു. അതുകൊണ്ട് തന്നെ ഇവരെല്ലാം ചരിത്രത്തില്‍ ഇടം നേടിയ വ്യക്തികളായി മാറി. 942 പ്രവചനങ്ങളാണ് ഇദ്ദേഹം ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം, ഹിരോഷിമ, നാഗസാക്കി അണുബോംബ് സ്ഫോടനങ്ങള്‍, ലണ്ടനിലെ മഹാ അഗ്നിബാധ എന്നിവയെല്ലാം ഇദ്ദേഹം പ്രവചിച്ചിരുന്നു എന്നാണ് അനുയായികള്‍ അവകാശപ്പെടുന്നത്.
2025-ലെ പ്രവചനങ്ങള്‍
ഇത് കൂടാതെ പുതുവര്‍ഷത്തില്‍ അതായത് 2025-നെ സംബന്ധിച്ചും ചില പ്രവചനങ്ങള്‍ ഇദ്ദഹം നടത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. യൂറോപ്പിലെ യുദ്ധം തന്നെയാണ് ബാബ വാംഗയും നോസ്ട്രാഡമസും പ്രവചിച്ചിരിക്കുന്ന ഒരുപോലെയുള്ള ഒരു ക്രായം. ഇത് യൂറോപ്പിലെ ജനസംഖ്യയെ കുറക്കുമെന്നും പിന്നീട് തിരിച്ച് വരാനാവാത്ത വിധം നാശത്തിലേക്ക് എത്തുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 2025-ല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്ന് ബാബ വാംഗയും പ്രവചനം നടത്തിയിട്ടുണ്ട്.
റഷ്യ ഉക്രൈയ്ന് യുദ്ധം
ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന റഷ്യ - ഉക്രയ്ന് യുദ്ധത്തെക്കുറിച്ചും നോസ്ട്രാഡമസ് തന്റെ പുസ്തകത്തില്‍ സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ യുദ്ധം നിര്‍ത്തുന്നതിന് വേണ്ടി ഫ്രാന്‍സില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ ഇടപെടുന്നത് വഴി മാറ്റങ്ങള്‍ സംഭവിക്കും എന്നും അദ്ദേഹം പറയുന്നു. അത് കൂടാതെ അന്യഗ്രഹ ജീവികള്‍ ആക്രമിക്കുമെന്നും നാവികയുദ്ധത്തിന് തുടക്കമാവും എന്നും ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്. കൂടാതെ ചുവന്ന എതിരാളിയാണ് ഇത്തരം യുദ്ധത്തിന് തുടക്കം കുറിക്കുക എന്നും അത് ചൈനയാവുന്നതിനുള്ള സാധ്യതയും ഇദ്ദേഹം തന്റെ പ്രവചനത്തില്‍ പറയുന്നു.
ഛിന്നഗ്രഹത്തിന്റെ ഉത്ഭവം
മനുഷ്യ രാശിക്ക് ഭീഷണിയുയര്‍ത്തുന്ന തരത്തില്‍ മുന്നോടിയായി ഒരു ഛിന്നഗ്രഹം വരുമെന്നും അദ്ദേഹം തന്റെ പരാമര്‍ശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് നമ്മളെ തുടച്ച് നീക്കിയില്ലെങ്കില്‍ 'അക്വാട്ടിക് സാമ്രാജ്യ'ത്തിന്റെ മേലധികാരികളായിരിക്കാം എന്നും അദ്ദേഹ പറയുന്നു. പുതിയൊരു നേതാവ് ഉയര്‍ന്നുവരുന്നതോടെ പ്രധാന നഗരങ്ങളില്‍ പലതും വെള്ളപ്പൊക്കത്തില്‍ ഇല്ലാതാവും എന്നും നൊസ്ട്രാഡമസ് പറയുന്നു. ഇത് കൂടാതെ ശാസ്ത്രജ്ഞര്‍ക്ക് ലാബുകളില്‍ മനുഷ്യന്റെ അവയവങ്ങള്‍ വളര്‍ത്താന്‍ കഴിയുെമന്നും ഇത് മനുഷ്യായുസ്സ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കും എന്നും ഇദ്ദേഹം തന്റെ പ്രവചനങ്ങളില്‍ പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications