Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നോസ്ട്രഡാമസ് പ്രവചനം സത്യമായി..! ബ്രിട്ടനിലെ രാജാവ് അപകടത്തില്‍; 2024ലെ മറ്റ് പ്രവചനങ്ങള്‍
Nostradamus Predictions 2024: നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പ്രസിദ്ധനായ ഫ്രഞ്ച് ഭാവി പ്രവാചകനായിരുന്നു നോസ്ട്രഡാമസ്. ഭാവി പ്രവചനത്തിന് പേരുകേട്ട അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും സത്യമായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്. 465 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ എഴുപത് ശതമാനവും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2024നെക്കുറിച്ച് വളരെയധികം ഭീതി പരത്തുന്ന പ്രവചനങ്ങള്‍ തന്നെയാണ് നോസ്ട്രഡാമസ് നടത്തിയിരിക്കുന്നത്. അത്ഭുതകരമെന്ന് പറയട്ടെ അതില്‍ ആദ്യത്തേത് 2024ന്റെ തുടക്കത്തില്‍ തന്നെ സംഭവിച്ചുകഴിഞ്ഞു. രണ്ടാമത്തേത് യാഥാര്‍ത്ഥ്യമാകുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ബ്രിട്ടനില്‍ നിന്ന് പുറത്തുവരുന്നത്. ചാള്‍സ് രാജാവിന്റെ സ്ഥാനമാറ്റമാണ് 2024ലേക്കായി നോസ്ട്രഡാമസ് പ്രവചിച്ചിരുന്നത്.

ചാള്‍സ് രാജാവിന്റെ മാറ്റം, നോസ്ട്രഡാമസിന്റെ പ്രവചനം
വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ഇപ്പോള്‍ ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. 75 കാരനായ ചാള്‍സ് രാജാവിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിനെക്കുറിച്ച് നോസ്ട്രഡാമസ് ഒരു കാര്യം പറഞ്ഞിരുന്നു. 2024ല്‍ ചാള്‍സ് രാജാവ് മാറുമെന്നായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നോസ്ട്രഡാമസിന്റെ പ്രവചനം സത്യമായി എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.
പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രവാചകനായ നോസ്ട്രഡാമസിന്റെ പ്രവചനമാണിത്. രാജാവ് സ്ഥാനമൊഴിയുമെന്നും രാജകുമാരന്‍ സിംഹാസനം ഏറ്റെടുക്കുമെന്നും നോസ്ട്രഡാമസ് തന്റെ ഒരു പ്രവചനത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 'ക്വാട്രൈന്‍സ്' എന്നു വിളിക്കുന്ന നാലു വരി വാക്യങ്ങളില്‍ രചിച്ച 'ലെസ് പ്രൊഫൈറ്റീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പ്രവചനങ്ങള്‍ എഴുതിവച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പലതും നടന്നുകഴിഞ്ഞുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്.
തന്റെ പ്രവചനത്തില്‍ നോസ്ട്രഡാമസ് എഴുതി, 'ദ്വീപുകളിലെ രാജാവ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യപ്പെടും, അവന്റെ സ്ഥാനത്ത് അപ്രതീക്ഷിതമായി ഒരു പുതിയ രാജാവ് വരും.' ബ്രിട്ടീഷ് രാജകുടുംബത്തെക്കുറിച്ച് ഫ്രഞ്ച് പ്രവാചകന്‍ നോസ്ട്രഡാമസ് നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്, അവയില്‍ പലതും സത്യമായിട്ടുമുണ്ട്. 2022ല്‍ എലിസബത്ത് രാജ്ഞിയുടെ മരണവും ഇതില്‍ ഉള്‍പ്പെടുന്നു. എലിസബത്ത് രാജ്ഞി 2022-ല്‍ ഏകദേശം 96-ആം വയസ്സില്‍ മരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചതായി പറയുന്നു.
ചാള്‍സ് രാജാവ് ചികിത്സയ്ക്ക് വിധേയനാകുമെന്നും പൊതു ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുമെന്നും അഭ്യൂഹങ്ങളുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തില്‍, വില്യം രാജകുമാരന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. കേറ്റ് രാജകുമാരി ഇപ്പോഴും വയറിലെ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്നേയുള്ളൂ. കാലം കടന്നുപോകുമ്പോള്‍, നോസ്ട്രഡാമസിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രവചനങ്ങള്‍ സത്യമാകുന്നത് ലോകം ശ്വാസമടക്കിപ്പിടിച്ച് വീക്ഷിക്കുകയാണ്.
2024ല്‍ സത്യമായ മറ്റൊരു പ്രവചനം
2024ലേക്കായി അദ്ദേഹം ഒരു വലിയ പാരിസ്ഥിതിക ദുരന്തവും പ്രവചിച്ചിരുന്നു. 1555ലെ തന്റെ 'ലെസ് പ്രോഫറ്റീസ്' എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത് 'വരണ്ട ഭൂമി കൂടുതല്‍ വരണ്ടുപോകും, വലിയ വെള്ളപ്പൊക്കമുണ്ടാകും' എന്നാണ്. 2024-ല്‍ 'പെസ്റ്റിഫെറസ് തരംഗത്തിലൂടെ വളരെ വലിയ ക്ഷാമം' ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പെസ്റ്റിഫെറസ് വേവ്' മാരകമായ ഭൂകമ്പമായി കണക്കാക്കപ്പെടുന്നു. ഈ വരികള്‍ 2024ന്റെ തുടക്കത്തില്‍ തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു.
പുതുവത്സര ദിനത്തില്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പമാണ് ഇതെന്ന് നോസ്ട്രഡാമസ് പ്രവചനങ്ങളെ വിലയിരുത്തുന്നവര്‍ പറയുന്നു. ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ പ്രധാന ദ്വീപായ ഹോണ്‍ഷുവിനെ സാരമായി ബാധിച്ചിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ഒരു മീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകള്‍ ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിക്കുകയുണ്ടായി. രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു.
നോസ്ട്രഡാമസിന്റെ 2024ലെ മറ്റ് പ്രവചനങ്ങള്‍
റോമില്‍ പുതിയ പോപ്പ്
ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവി മാര്‍പാപ്പയുടേതാണ്. നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പോപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം ഒരു പുതിയ മാര്‍പ്പാപ്പ വരും. എങ്കിലും ഇത് ദുര്‍ലനായ ഒരു പോപ്പായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.
ചൈനയുടെ തളര്‍ച്ച
അമേരിക്കയോട് പോലും മത്സരിക്കുന്ന തരത്തില്‍ ചൈന ഇന്ന് വളര്‍ന്നിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഒരു യുദ്ധമായി മാറുമെന്ന ഭീഷണിയിലായിരിക്കും ഇനിയങ്ങോട്ട്. 2024-ലെ നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെയാണ്, 'ചുവന്ന ശത്രു ഭയത്താല്‍ മഞ്ഞയാകും, മഹാസമുദ്രത്തില്‍ ഭയമുണ്ടാകും.' ചുവന്ന ശത്രു ചൈനയാണെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതേസമയം, മഹാസമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്.
കൊടുങ്കാറ്റും വെള്ളപ്പൊക്കവും
2024-ലെ കടുത്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നോസ്ട്രഡാമസ് സംസാരിക്കുന്നു. അദ്ദേഹം എഴുതി, 'ഉണങ്ങിയ നിലം കൂടുതല്‍ വരണ്ടുപോകും, വലിയ വെള്ളപ്പൊക്കമുണ്ടാകും.' നോസ്ട്രഡാമസിന്റെ ഈ പ്രവചനം ഭയാനകമായ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമേരിക്കയില്‍ ആഭ്യന്തരയുദ്ധം
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ചും നോസ്ട്രഡാമസ് സംസാരിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇപ്പോള്‍ അമേരിക്കയില്‍ വിവാദങ്ങളും കഠിനമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത ഉയരുന്നത്. 2021 ജനുവരി ആറിന് നടന്ന അക്രമമാണ് ഇതിന് ഏറ്റവും വലിയ കാരണം. തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ പ്രവേശിച്ചിരുന്നു.
ഇന്ത്യയില്‍ പുതിയ കണ്ടുപിടുത്തം
2024-നെ കുറിച്ച് നോസ്ട്രഡാമസ് പറയുന്നത് ഇന്ത്യയില്‍ വലിയൊരു കണ്ടെത്തല്‍ നടക്കാന്‍ പോകുന്നു എന്നാണ്. അതില്‍ ഭാവിയില്‍ സംഭവിക്കുന്ന സംഭവങ്ങള്‍ മനുഷ്യന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.



Click it and Unblock the Notifications