Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
2024ല്‍ നോസ്ട്രഡാമസിന്റെ പ്രവചനം ഫലിച്ചു; ഇനി നടക്കാന്‍ പോകുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ജീവിച്ചിരുന്ന പ്രസിദ്ധനായ ഫ്രഞ്ച് പ്രവാചകനായിരുന്നു നോസ്ട്രഡാമസ്. ഭാവി പ്രവചനത്തിന് പേരുകേട്ട അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും സത്യമായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ലണ്ടനിലെ തീപിടുത്തവും ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ വളര്‍ച്ചയും എലിസബത്ത് രാജ്ഞിയുടെ മരണവും നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു. തന്റെ മരണം പോലും മുന്‍കൂട്ടി പ്രവചിച്ച ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കല്‍ നോസ്ട്രഡാമസ്. 465 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ എഴുപത് ശതമാനവും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
'ക്വാട്രൈന്സ്' എന്നു വിളിക്കുന്ന നാലു വരി വാക്യങ്ങളില്‍ രചിച്ച 'ലെസ് പ്രൊഫൈറ്റീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പ്രവചനങ്ങള്‍ എഴുതിവച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പലതും നടന്നുകഴിഞ്ഞുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്. 2024നെക്കുറിച്ച് വളരെയധികം ഭീതി പരത്തുന്ന പ്രവചനങ്ങള്‍ തന്നെയാണ് നോസ്ട്രഡാമസ് നടത്തിയിരിക്കുന്നത്. അത്ഭുതകരമെന്ന് പറയട്ടെ 2024ലേക്കായി അദ്ദേഹം നടത്തിയ പ്രവചനങ്ങളിലൊന്ന് പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സംഭവിച്ചിരിക്കുന്നു.

സത്യമായ പ്രവചനം
2024ലേക്കായി നോസ്ട്രഡാമസ് ഒരു വലിയ പാരിസ്ഥിതിക ദുരന്തം പ്രവചിച്ചിരുന്നു. 1555ലെ തന്റെ 'ലെസ് പ്രോഫറ്റീസ്' എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതിയത് 'വരണ്ട ഭൂമി കൂടുതല്‍ വരണ്ടുപോകും, വലിയ വെള്ളപ്പൊക്കമുണ്ടാകും' എന്നാണ്. 2024-ല്‍ 'പെസ്റ്റിഫെറസ് തരംഗത്തിലൂടെ വളരെ വലിയ ക്ഷാമം' ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പെസ്റ്റിഫെറസ് വേവ്' മാരകമായ ഭൂകമ്പമായി കണക്കാക്കപ്പെടുന്നു. ഈ വരികള്‍ വിരല്‍ ചൂണ്ടുന്നത് 2024 പുതുവത്സര ദിനത്തില്‍ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പത്തിലേക്കാണെന്ന് നോസ്ട്രഡാമസ് പ്രവചനങ്ങളെ വിലയിരുത്തുന്നവര്‍ പറയുന്നു. ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ പ്രധാന ദ്വീപായ ഹോണ്ഷുവിനെ സാരമായി ബാധിച്ചു.
ഭൂകമ്പത്തെ തുടര്‍ന്ന് ഒരു മീറ്റര്‍ ഉയരമുള്ള സുനാമി തിരമാലകള്‍ ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിക്കുകയുണ്ടായി. രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ഇപ്പോള്‍ ആളുകള്‍ അതിനെ നോസ്ട്രഡാമസിന്റെ പ്രവചനവുമായി ബന്ധിപ്പിക്കുന്നു.
2024നെക്കുറിച്ച് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍
ചാള്‍സ് രാജാവിന്റെ മാറ്റം
നോസ്ട്രഡാമസിന്റെ പുസ്തകത്തില്‍ ദ്വീപുകളിലെ രാജാവിനെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതില്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ യുകെ ഒരു ദ്വീപായി കണക്കാക്കപ്പെടുന്നു. രാജാവിന് പകരം കഴിഞ്ഞ വര്‍ഷം അധികാരം ഏറ്റെടുത്ത ചാള്‍സ് രാജാവിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ, 2022ല്‍ എലിസബത്ത് രാജ്ഞിയുടെ മരണം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.
റോമില്‍ പുതിയ പോപ്പ്
ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവി മാര്‍പാപ്പയുടേതാണ്. നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പോപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം ഒരു പുതിയ മാര്‍പ്പാപ്പ വരും. എങ്കിലും ഇത് ദുര്ലനായ ഒരു പോപ്പായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.
ചൈനയുടെ തളര്‍ച്ച
അമേരിക്കയോട് പോലും മത്സരിക്കുന്ന തരത്തില്‍ ചൈന ഇന്ന് വളര്‍ന്നിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഒരു യുദ്ധമായി മാറുമെന്ന ഭീഷണിയിലായിരിക്കും ഇനിയങ്ങോട്ട്. 2024-ലെ നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെയാണ്, 'ചുവന്ന ശത്രു ഭയത്താല്‍ മഞ്ഞയാകും, മഹാസമുദ്രത്തില്‍ ഭയമുണ്ടാകും.' ചുവന്ന ശത്രു ചൈനയാണെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതേസമയം, മഹാസമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്.
കൊടുങ്കാറ്റും വെള്ളപ്പൊക്കവും
2024-ലെ കടുത്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നോസ്ട്രഡാമസ് സംസാരിക്കുന്നു. അദ്ദേഹം എഴുതി, 'ഉണങ്ങിയ നിലം കൂടുതല്‍ വരണ്ടുപോകും, വലിയ വെള്ളപ്പൊക്കമുണ്ടാകും.' നോസ്ട്രഡാമസിന്റെ ഈ പ്രവചനം ഭയാനകമായ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമേരിക്കയില്‍ ആഭ്യന്തരയുദ്ധം
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ചും നോസ്ട്രഡാമസ് സംസാരിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇപ്പോള്‍ അമേരിക്കയില്‍ വിവാദങ്ങളും കഠിനമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത ഉയരുന്നത്. 2021 ജനുവരി ആറിന് നടന്ന അക്രമമാണ് ഇതിന് ഏറ്റവും വലിയ കാരണം. തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ പ്രവേശിച്ചിരുന്നു.
ഇന്ത്യയില്‍ പുതിയ കണ്ടുപിടുത്തം
2024-നെ കുറിച്ച് നോസ്ട്രഡാമസ് പറയുന്നത് ഇന്ത്യയില്‍ വലിയൊരു കണ്ടെത്തല്‍ നടക്കാന്‍ പോകുന്നു എന്നാണ്. അതില്‍ ഭാവിയില്‍ സംഭവിക്കുന്ന സംഭവങ്ങള്‍ മനുഷ്യന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.



Click it and Unblock the Notifications