Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
അമേരിക്കയില്‍ കലാപം, മാര്‍പ്പാപ്പയുടെ വിയോഗം; 2024ല്‍ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ സത്യമാകുമോ?
Nostradamus Predictions 2024: ഭാവിയെക്കുറിച്ച് അറിയാന്‍ മനുഷ്യന് എപ്പോഴും താല്‍പ്പര്യമുണ്ട്. പ്രവചനങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം നോസ്ട്രഡാമസിന്റെ പേര് ഉയര്‍ന്നുവരുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഭാവി പ്രവചിച്ച് പ്രസിദ്ധനായ ഫ്രഞ്ച് പ്രവാചകനായിരുന്നു നോസ്ട്രഡാമസ്. ലണ്ടനിലെ തീപിടുത്തവും ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ അധികാരമേറ്റവും എലിസബത്ത് രാജ്ഞിയുടെ മരണവും നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു. ഒരു ഫ്രഞ്ച് ജ്യോതിഷിയും വൈദ്യനും പ്രശസ്ത ദര്‍ശകനുമായിരുന്നു 'നോസ്ട്രഡാമസ്' എന്നറിയപ്പെടുന്ന മിഷേല്‍ ഡി നോസ്‌ട്രെഡേം. തന്റെ മരണം പോലും മുന്‍കൂട്ടി പ്രവചിച്ച ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കല്‍ നോസ്ട്രഡാമസ്.
465 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ എഴുപത് ശതമാനവും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 'ക്വാട്രൈന്‍സ്' എന്നു വിളിക്കുന്ന നാലു വരി വാക്യങ്ങളില്‍ രചിച്ച 'ലെസ് പ്രൊഫൈറ്റീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പ്രവചനങ്ങള്‍ എഴുതിവച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പലതും നടന്നുകഴിഞ്ഞുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്.

2024നെക്കുറിച്ച് വളരെയധികം ഭീതി പരത്തുന്ന പ്രവചനങ്ങള്‍ തന്നെയാണ് നോസ്ട്രഡാമസ് നടത്തിയിരിക്കുന്നത്. 465 വര്‍ഷങ്ങള്‍ക്ക് പുറത്തിറക്കിയ ലെസ് ഫൊഫറ്റീസ് എന്ന പുസ്തകത്തിലാണ് ഫ്രഞ്ച് തത്വ ചിന്തകനും ജ്യോതിഷിയുമായ നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളില്‍ പലതും യാഥാര്‍ത്ഥ്യമായതോടെയാണ് ഇദ്ദേഹത്തിന്റെ പ്രവചനത്തിന്റെ പ്രാധാന്യം പൊതുസമൂഹം അംഗീകരിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഇന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. 2024 പുതുവര്‍ഷം പിറക്കുകയായി. 2024ല്‍ ലോകത്ത് എന്തൊക്കെ നടക്കുമെന്ന് നോസ്ട്രഡാമസ് മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ചാള്‍സ് രാജാവിനെ നീക്കം ചെയ്യും
നോസ്ട്രഡാമസിന്റെ പുസ്തകത്തില്‍ ദ്വീപുകളിലെ രാജാവിനെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതില്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ യുകെ ഒരു ദ്വീപായി കണക്കാക്കപ്പെടുന്നു. രാജാവിന് പകരം കഴിഞ്ഞ വര്‍ഷം അധികാരം ഏറ്റെടുത്ത ചാള്‍സ് രാജാവിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ, 2022ല്‍ എലിസബത്ത് രാജ്ഞിയുടെ മരണം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.
പുതിയ പോപ്പ്
ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവി മാര്‍പാപ്പയുടേതാണ്. നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പോപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം ഒരു പുതിയ മാര്‍പ്പാപ്പ വരും. എങ്കിലും ഇത് ദുര്‍ലനായ ഒരു പോപ്പായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.
ചൈനയുടെ തളര്‍ച്ച
അമേരിക്കയോട് പോലും മത്സരിക്കുന്ന തരത്തില്‍ ചൈന ഇന്ന് വളര്‍ന്നിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഒരു യുദ്ധമായി മാറുമെന്ന ഭീഷണിയിലായിരിക്കും ഇനിയങ്ങോട്ട്. 2024-ലെ നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെയാണ്, 'ചുവന്ന ശത്രു ഭയത്താല്‍ മഞ്ഞയാകും, മഹാസമുദ്രത്തില്‍ ഭയമുണ്ടാകും.' ചുവന്ന ശത്രു ചൈനയാണെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതേസമയം, മഹാസമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്.
ഭയാനകമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും
2024-ലെ കടുത്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നോസ്ട്രഡാമസ് സംസാരിക്കുന്നു. അദ്ദേഹം എഴുതി, 'ഉണങ്ങിയ നിലം കൂടുതല്‍ വരണ്ടുപോകും, വലിയ വെള്ളപ്പൊക്കമുണ്ടാകും.' നോസ്ട്രഡാമസിന്റെ ഈ പ്രവചനം ഭയാനകമായ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമേരിക്കയിലെ ആഭ്യന്തരയുദ്ധം
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ചും നോസ്ട്രഡാമസ് സംസാരിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇപ്പോള്‍ അമേരിക്കയില്‍ വിവാദങ്ങളും കഠിനമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത ഉയരുന്നത്. 2021 ജനുവരി ആറിന് നടന്ന അക്രമമാണ് ഇതിന് ഏറ്റവും വലിയ കാരണം. തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ പ്രവേശിച്ചിരുന്നു.
ഇന്ത്യയില്‍ പുതിയ കണ്ടുപിടുത്തം
2024-നെ കുറിച്ച് നോസ്ട്രഡാമസ് പറയുന്നത് ഇന്ത്യയില്‍ വലിയൊരു കണ്ടെത്തല്‍ നടക്കാന്‍ പോകുന്നു എന്നാണ്. അതില്‍ ഭാവിയില്‍ സംഭവിക്കുന്ന സംഭവങ്ങള്‍ മനുഷ്യന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
മുന്‍കാല പ്രവനങ്ങള്‍
നോസ്ട്രഡാമസ് നടത്തിയ മുന്‍കാല പ്രവചനങ്ങള്‍ വളരെയധികം അത്ഭുതപ്പെടുത്തുന്നവ തന്നെയായിരുന്നു എന്നാണ് പലരും പറയുന്നത്. ലോകത്ത് സംഭവിക്കാന്‍ പോവുന്ന ആയിരക്കണക്കിന് കാര്യങ്ങളെക്കുറിച്ച് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉദയം, രണ്ടാം ലോക മഹായുദ്ധം, ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം, ഫ്രഞ്ച് വിപ്ലവം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണു ബോംബ് ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചര്‍ സ്‌പെയ്‌സ് ഷട്ടില്‍ ദുരന്തം തുടങ്ങിയ പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെയാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹം തന്റെ സ്വന്തം മരണം പോലും പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു. 1566 ജൂലൈ 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് മരിച്ചത്. ദക്ഷിണ ഫ്രാന്‍സില്‍ ഇന്നും അദ്ദേഹത്തിന്റെ ശവക്കല്ലറയുണ്ട്.



Click it and Unblock the Notifications











