Latest Updates
-
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും
വന്‍ ദുരന്തങ്ങള്‍, പ്രമുഖരുടെ മരണം; നോസ്ട്രഡാമസ്, ബാബ വാംഗ പ്രവചനങ്ങള്‍ 2024
2024നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പുതുവര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ 2024 വര്‍ഷത്തില്‍ ജീവിതത്തിലും ലോകത്തുമെല്ലാം എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് എല്ലാവരും തന്നെ ചിന്തിക്കുന്നു. ഇതിലേക്കുള്ള ഒരു വെളിച്ചമാണ് ഭാവി പ്രവചനങ്ങള്‍. വരാന്‍ പോകുന്ന കാലത്ത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഈ ഭാവി പ്രവചനങ്ങളിലൂടെ ഓരോരുത്തര്‍ക്കും അറിഞ്ഞുവയ്ക്കാം. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭാവിപ്രവാചകരുടെ കാര്യത്തില്‍ എല്ലാവരുടെയും മനസില്‍ വരുന്ന പേരുകളാണ് നോസ്ട്രഡാമസും ബാബ വാംഗയും.
ലോകം കണ്ട ഏറ്റവും മികച്ച ഭാവി പ്രവാചകരാണ് ഇവര്‍. വളരെ പണ്ടുകാലം തന്നെ ഇവര്‍ ലോകത്തില്‍ ഓരോ വര്‍ഷത്തിലും എന്തൊക്കെ നടക്കുമെന്ന് പ്രവചിച്ച് വച്ചിട്ടുണ്ട്. അവയില്‍ പലതും സത്യമാണെന്നും കാലം തെളിയിച്ചിട്ടുണ്ട്. ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ 2024 വര്‍ഷത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ലോകത്ത് നടക്കുമെന്ന് നമുക്ക് നോക്കാം. ബാബ വാംഗയും നോസ്ട്രഡാമസും 2024ലേക്കായി പറഞ്ഞുവച്ച് ഭാവി പ്രവചനങ്ങള്‍ ഇതാ.

2024നെക്കുറിച്ച് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍
ചാള്‍സ് രാജാവിന്റെ മാറ്റം
നോസ്ട്രഡാമസിന്റെ പുസ്തകത്തില്‍ ദ്വീപുകളിലെ രാജാവിനെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതില്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ യുകെ ഒരു ദ്വീപായി കണക്കാക്കപ്പെടുന്നു. രാജാവിന് പകരം കഴിഞ്ഞ വര്‍ഷം അധികാരം ഏറ്റെടുത്ത ചാള്‍സ് രാജാവിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നേരത്തെ, 2022ല്‍ എലിസബത്ത് രാജ്ഞിയുടെ മരണം നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു.
റോമില്‍ പുതിയ പോപ്പ്
ക്രിസ്തുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദവി മാര്‍പാപ്പയുടേതാണ്. നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പോപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപ്രശ്നങ്ങളാല്‍ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം ഒരു പുതിയ മാര്‍പ്പാപ്പ വരും. എങ്കിലും ഇത് ദുര്‍ലനായ ഒരു പോപ്പായിരിക്കുമെന്നും അദ്ദേഹത്തിന്റെ പ്രവചനം പറയുന്നു.
ചൈനയുടെ തളര്‍ച്ച
അമേരിക്കയോട് പോലും മത്സരിക്കുന്ന തരത്തില്‍ ചൈന ഇന്ന് വളര്‍ന്നിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഒരു യുദ്ധമായി മാറുമെന്ന ഭീഷണിയിലായിരിക്കും ഇനിയങ്ങോട്ട്. 2024-ലെ നോസ്ട്രഡാമസിന്റെ പ്രവചനം ഇങ്ങനെയാണ്, 'ചുവന്ന ശത്രു ഭയത്താല്‍ മഞ്ഞയാകും, മഹാസമുദ്രത്തില്‍ ഭയമുണ്ടാകും.' ചുവന്ന ശത്രു ചൈനയാണെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. അതേസമയം, മഹാസമുദ്രം ഇന്ത്യന്‍ മഹാസമുദ്രമാണ്.
കൊടുങ്കാറ്റും വെള്ളപ്പൊക്കവും
2024-ലെ കടുത്ത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നോസ്ട്രഡാമസ് സംസാരിക്കുന്നു. അദ്ദേഹം എഴുതി, 'ഉണങ്ങിയ നിലം കൂടുതല്‍ വരണ്ടുപോകും, വലിയ വെള്ളപ്പൊക്കമുണ്ടാകും.' നോസ്ട്രഡാമസിന്റെ ഈ പ്രവചനം ഭയാനകമായ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അമേരിക്കയില്‍ ആഭ്യന്തരയുദ്ധം
അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ചും നോസ്ട്രഡാമസ് സംസാരിക്കുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇപ്പോള്‍ അമേരിക്കയില്‍ വിവാദങ്ങളും കഠിനമായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ആഭ്യന്തരയുദ്ധത്തിനുള്ള സാധ്യത ഉയരുന്നത്. 2021 ജനുവരി ആറിന് നടന്ന അക്രമമാണ് ഇതിന് ഏറ്റവും വലിയ കാരണം. തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ പ്രവേശിച്ചിരുന്നു.
ഇന്ത്യയില്‍ പുതിയ കണ്ടുപിടുത്തം
2024-നെ കുറിച്ച് നോസ്ട്രഡാമസ് പറയുന്നത് ഇന്ത്യയില്‍ വലിയൊരു കണ്ടെത്തല്‍ നടക്കാന്‍ പോകുന്നു എന്നാണ്. അതില്‍ ഭാവിയില്‍ സംഭവിക്കുന്ന സംഭവങ്ങള്‍ മനുഷ്യന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
2024നെക്കുറിച്ച് ബാബ വാംഗയുടെ പ്രവചനം
റഷ്യന്‍ പ്രസിഡന്റിന് അപകടം
ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഒരു അപകടകരമായ വര്‍ഷമാണ്. പുടിന്റെ ജീവിന് ഭീഷണിയാകുന്ന വര്‍ഷമാണ് 2024 എന്ന് ബാബ വാംഗ പ്രവചിക്കുന്നു. സ്വന്തം രാജ്യത്ത് നിന്ന് ആരെങ്കിലും പുടിനെ ആക്രമിക്കാന്‍ തുനിഞ്ഞേക്കാം.
ആഗോള സാമ്പത്തിക പ്രതിസന്ധി
ബാബ വെംഗയുടെ പ്രവചനമനുസരിച്ച്, 2024 ല്‍ ഒരു വലിയ ആഗോള പ്രതിസന്ധി ഉണ്ടാകാം. അതില്‍ രാജ്യങ്ങളുടെ കടത്തിന്റെ അളവ് വര്‍ദ്ധിക്കും. ഭൂമിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമെന്ന് ബാബ വാംഗ പ്രവചിക്കുന്നു. 2024 വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. ഉയരുന്ന കടബാധ്യത, വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് സാമ്പത്തിക ശക്തിയുടെ മാറ്റം എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്‍ പ്രകൃതി ദുരന്തങ്ങള്‍
ബാബ വാംഗയുടെ പ്രവചനമനുസരിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായേക്കും. ഇത് സാധാരണയായി ഒരു നീണ്ട കാലയളവിളാണ് സംഭവിക്കാറ്. ഈ മാറ്റം ഉടന്‍ കണ്ടാല്‍, ഭയാനകമായ പ്രകൃതി ദുരന്തം ലോകത്തെ പിടിച്ച് ഉലയ്ക്കുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.
വലിയ സൈബര്‍ ആക്രമണം
ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2024 വര്‍ഷത്തില്‍ നിരവധി സൈബര്‍ ആക്രമണം ഉണ്ടായേക്കാം. പവര്‍ ഗ്രിഡുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവയെ ഹാക്കര്‍മാര്‍ ആക്രമിച്ചേക്കാം. അത് ലോകത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായേക്കും.
ആരോഗ്യരംഗത്തെ കുതിപ്പ്
ബാബ വാംഗയുടെ പ്രവചനമനുസരിച്ച്, 2024 മെഡിക്കല്‍ മേഖലയ്ക്ക് വളരെ നല്ലതായിരിക്കും. ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രരംഗത്ത് പുതിയ ചികിത്സാരീതികള്‍ കണ്ടെത്താനാകും.
രാജ്യങ്ങളില്‍ ജൈവായുധ പരീക്ഷണം
ബാബ വംഗ വിനാശകരമായ ആയുധങ്ങളെക്കുറിച്ച് ഒരു പ്രവചനം നടത്തിയിരുന്നു, അതില്‍ 2024 വര്‍ഷം ഒരു 'വലിയ രാജ്യം' ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ ആക്രമിക്കുകയോ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. യൂറോപ്പില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.



Click it and Unblock the Notifications











