Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
സമയമില്ല എന്ന പരാതി മറക്കാം; സമയത്തെ വരുതിയില്‍ കൊണ്ടുവരാനുള്ള മികച്ച വഴികള്‍
അമൂല്യമെന്ന വാക്ക് പല വസ്തുക്കള്‍ക്കൊപ്പവും വിശേഷണമായി നമ്മള്‍ ചേര്‍ക്കാറുണ്ടെങ്കിലും സമയത്തിനോളം അമൂല്യമായ മറ്റൊന്ന് ഈ ലോകത്ത് ഉണ്ടാകില്ല. സമയത്തിന്റെ വില തിരിച്ചറിഞ്ഞിട്ടുള്ളവര്‍ മാത്രമാണ് ഈ ലോകത്ത് വിജയം നേടിയിട്ടുള്ള. കടന്നുപോകുന്ന ഓരോ നിമിഷവും ഒരിക്കലും തിരിച്ചുകിട്ടാത്തതായി മാറിക്കഴിഞ്ഞുവെന്ന ബോധ്യം മനുഷ്യനെ കൂടുതല്‍ ജാഗ്രതയുള്ളവനാക്കും.

സമയം ഒരു കിട്ടാക്കനിയാണെങ്കിലും ഒരു ദിവസം തന്നെ നമ്മള്‍ എത്രതവണ സമയമില്ല എന്ന വാക്ക് ഉപയോഗിക്കാറുണ്ട് എന്ന് ചിന്തിച്ചുനോക്കൂ. ഒന്നിനും സമയം കിട്ടുന്നില്ല, തീരെ സമയമില്ല, ഒന്ന് ഉറങ്ങാന്‍ പോലും സമയമില്ല തുടങ്ങിയ പരാതികള്‍ പറയാത്തവരും കേള്‍ക്കാത്തവരും കുറവായിരിക്കും. ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍ ഉണ്ടെന്നിരിക്കെ ആ ദിവസം നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും തികയുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്.
സമയ ദാരിദ്ര്യം
കാര്യങ്ങള്‍ക്കായി സമയം തികയുന്നില്ല എന്ന തോന്നല്‍ ഈ ലോകത്ത് ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒന്നാണ്. എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ ചെയ്താലും 24 മണിക്കൂറില്‍ അല്ലെങ്കില്‍ ഉറങ്ങുന്ന സമയമൊഴിച്ച് ബാക്കി സമയങ്ങളില്‍ കാര്യങ്ങള്‍ ചെയ്തുതീരാത്ത അവസ്ഥ സമയദാരിദ്ര്യം എന്നാണ് അറിയപ്പെടുന്നത്.
സമയദാരിദ്ര്യം ഒന്നോ രണ്ടോ ആളുകളുടെ മാത്രം പ്രശ്‌നമല്ല. ലോകത്ത് വലിയൊരു വിഭാഗം ആളുകള്‍ സമയദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഒരാള്‍ ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ല എന്ന ഗുരുതരമായ തോന്നലാണ് സമയ ദാരിദ്ര്യമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. വളരെ സാധാരണമായ, എന്നാല്‍ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒരു ആശങ്കയാണിത്. ഇത് സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ കുറഞ്ഞത് 80 ശതമാനം ആളുകളും സമയദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്ന് പറയുമെന്ന് ഉറപ്പാണ്. കാലം കഴിയുന്തോറും ഈ പരാതി പറയുന്നവരുടെ എണ്ണം കൂടിക്കൂടി വരാനേ സാധ്യതയുള്ളൂ.
സമയദാരിദ്ര്യത്തിന്റെ പരിണിതഫലങ്ങള്‍
സമയദാരിദ്ര്യം ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിലും ജീവിതനിലവാരത്തിലും സംതൃപ്തിയിലും സന്തോഷത്തിലും ഉണ്ടാക്കുന്ന ഫലങ്ങള്‍ ചെറുതല്ല. യഥാര്‍ത്ഥത്തില്‍ വളരെ ശ്രദ്ധ വേണ്ടുന്ന ഒരു വിഷയമാണിത്. സമയദാരിദ്ര്യവും സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്‌ട്രെസ്സ് രക്തസമ്മര്‍ദ്ദം കൂടാനും അതിലൂടെ ഹൃദ്രോഗങ്ങള്‍ വരാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അമിതമായി ജോലി എടുക്കുന്നത് മൂലം ഹൃദ്രോഗമോ സ്‌ട്രോക്കോ വന്ന് ഒരോ വര്‍ഷവും ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്.
സമയദാരിദ്ര്യം മൂലം ഭക്ഷണശീലങ്ങള്‍ മാറും, മധുര പലഹാരങ്ങളോടും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളോടുമുള്ള ആഗ്രഹം വര്‍ധിക്കും ഇത് പിന്നീട് ഭാരം കൂടുന്നതിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കും.
സമയദാരിദ്ര്യം കൊണ്ടുള്ള മറ്റൊരു അപകടവശം, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ പോലും ഇക്കൂട്ടര്‍ ചികിത്സ തേടാന്‍ വൈകുമെന്നുള്ളതാണ്. സമയക്കുറവ് മൂലം അത് നീട്ടിക്കൊണ്ടുപോകുകയും കൃത്യസമയത്ത് രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതിലൂടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യും. സമയദാരിദ്ര്യം ബന്ധങ്ങളെ ദുര്‍ബലമാക്കുമെന്നത് അനുഭവത്തിലൂടെ തന്നെ പലര്‍ക്കും മനസ്സിലായിട്ടുണ്ടാകും. ഗുരുതരമായ സമയദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കിടയില്‍ ഡിവോഴ്‌സ്, വിഷാദരോഗം, ഉത്കണ്ഠ എന്നിവ വളരെ അധികമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ഉല്‍പ്പാദനക്ഷമതയില്ലാത്ത, അസംതൃപ്തരും അലസരുമായ തൊഴിലാളികള്‍ അങ്ങനെയാകാനുള്ള ഏറ്റവും വലിയ കാരണം സമയദാരിദ്ര്യമാണ്. സമയമില്ല എന്ന തോന്നല്‍ ചിന്തകളെ സ്വാധീനിക്കുകയും ഓര്‍മ്മക്കുറവും ഏകാഗ്രതക്കുറവും ഉണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമയക്കുറവ് മൂലം തിടക്കത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ജീവിതത്തില്‍ നിരവധി തിരിച്ചടികള്‍ക്ക് കാരണമാകാം.
ഒരു ദിവസത്തില്‍ സമയം കൂട്ടാന്‍ വഴികളുണ്ടോ
ഒരു ദിവസം അല്‍പ്പമെങ്കിലും സമയം കൂടുതല്‍ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതിന് ചില വഴികളുണ്ട്. 24 മണിക്കൂറില്‍ കൂടുതല്‍ സമയം എങ്ങനെയുണ്ടാകും എന്ന് ചിന്തിക്കുകയാണോ. അതിന് വഴികളില്ല. പക്ഷേ ഉള്ള സമയം വളരെ ഫലപ്രദമായി ഉപയോഗിച്ചാല്‍ സമയം തികയുന്നില്ല എന്ന പരാതി പിന്നീടുണ്ടാകില്ല. ഇതിന് ശാസ്ത്രം തന്നെ അംഗീകരിച്ച ചില വഴികളുണ്ട്. അവ എന്താണെന്ന് നോക്കാം.
പറ്റില്ലെന്ന് പറയാന്‍ പഠിക്കുക
എല്ലാ കാര്യങ്ങള്‍ക്കും yes എന്ന മറുപടി നല്‍കിയാലേ ഒരു നല്ല സുഹൃത്തോ മാതാപിതാവോ ഉദ്യോഗസ്ഥനോ ആകൂ എന്ന ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. അത് ചിലപ്പോള്‍ ജോലിയില്‍ അധികസമയം ഇരിക്കാനോ കുട്ടികള്‍ക്കൊപ്പം പുറത്തുപോകാനോ സുഹൃത്തിന് വേണ്ടി ഒരു സഹായം ചെയ്യാനോ ആയിരിക്കും. പക്ഷേ അവിടെ ചെയ്യാം അല്ലെങ്കില്‍ yes എന്ന ഉത്തരം പറയുന്നതിലൂടെ നിങ്ങളുടെ ഒരു ദിവസത്തെ സമയത്തില്‍ കുറച്ചുനേരം അതിനായി മാറ്റിവെക്കേണ്ടിവരുന്നു. അതിലൂടെ മറ്റുകാര്യങ്ങള്‍ക്ക് സമയം തികയാതെ വരുന്നു.
പറ്റില്ല, അഥവാ no എന്ന മറുപടി ഒരുപക്ഷേ ആളുകളെ പിണക്കിയേക്കാം. അവര്‍ എന്തുവിചാരിക്കുമെന്ന തോന്നലില്‍ നിങ്ങള്‍ ആ മറുപടി പറയാതിരുന്നേക്കാം. പക്ഷേ സമയത്തെ കൈകാര്യം ചെയ്യാന്‍ ആ മറുപടി പറയാന്‍ പഠിച്ചേ മതിയാകൂ.
സമയ ഓഡിറ്റ്
സമയത്തെ വരുതിക്ക് വരുത്താന്‍ ശ്രമിക്കുന്നതിന് മുമ്പായി ഒരു ദിവസം എങ്ങനെയെല്ലാമാണ് നിങ്ങള്‍ സമയം ചിലവഴിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുക. സമയ ഓഡിറ്റിംഗ് എന്ന് അതിനെ വിളിക്കാം. ഓരോ ചെറിയ കാര്യങ്ങള്‍ക്ക് വരെ ചിലവാകുന്ന സമയം കണക്കിലെടുക്കണം. ജോലിയുള്ള ദിവസം, ഒഴിവുദിവസം എന്നിങ്ങനെ രണ്ട് വിഭാഗമാക്കി സമയവിനിയോഗം കണക്കിലാക്കാം.
സമയ ഓഡിറ്റ് പൂര്‍ത്തിയാക്കിയാല്‍ എവിടെയൊക്കെ മാറ്റങ്ങള്‍ വരുത്തിയാല്‍ സമയം ലാഭിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാകും. ഉദാഹരണത്തില് പാചകത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ടെന്ന് മനസ്സിലാക്കിയാല്‍ അത് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ (ഒറ്റത്തവണ കുക്കിംഗ് പോലെ) കണ്ടുപിടിച്ച് സമയം ലാഭിക്കാനാകും.
മറ്റുള്ളവരുടെ കൂടി പങ്കാളിത്തം തേടുക
സമയം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴി മറ്റുള്ളവരുടെ സമയം വാങ്ങിക്കുകയാണ്. ജീവിതത്തില്‍ പ്രത്യേകിച്ച് ഗുണകരമാകുന്നില്ലെന്ന് തോന്നുന്ന ജോലികള്‍ മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാന്‍ സാധിക്കുമോ എന്ന് നോക്കുക. ഉദാഹരണത്തിന് വീട്ടുജോലികള്‍ ചെയ്യാന്‍ ഒരാളുടെ സഹായം തേടുക. ഇതിലൂടെ കുറേ സമയം ലാഭിക്കാന്‍ സാധിക്കുകയും അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുകയും ചെയ്യും.
അത് സാമ്പത്തികമായി നഷ്ടമുണ്ടാക്കില്ലേ എന്ന ചോദിച്ചാല്‍ ശരിയാണ്. സാമ്പത്തിക നഷ്ടമുണ്ടാക്കും. എന്നാല്‍ എന്തിന് വേണ്ടിയാണ് ഇവിടെ പണം ചിലവഴിക്കുന്നതെന്ന് ചിന്തിക്കുക. സമയത്തിന് വേണ്ടി പണം ചിലവഴിക്കുന്നത് നമ്മുടെ വ്യക്തിപരമായ ക്ഷേമത്തിന് ഗുണകരമാണെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.
ജോലിക്കാരെ വെക്കുന്നതിലൂടെ മാത്രമല്ല, വീട്ടുജോലികളും ഓഫീസ് ജോലികളും കൂടെയുള്ളവര്‍ക്ക് കൂടി പങ്കിട്ടുനല്‍കുന്നതും സമയം ലാഭിക്കുന്നതിനുള്ള മികച്ച വഴിയാണ്.
ചെയ്തകാര്യങ്ങള്‍ എഴുതിവെക്കുക
സമയം വെറുതെ പോയെന്ന നഷ്ടബോധം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വഴി നമ്മുടെ നേട്ടങ്ങള്‍ എഴുതിവെക്കലാണ്. ഒാരോ ദിവസവും നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിഞ്ഞു എന്ന തിരിച്ചറിവ് ആത്മസംതൃപ്തി നല്‍കും. ഓരോ ദിവസവും പുതിയ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കാനും ഈ ശീലത്തിലൂടെ സാധിക്കും. കാരണം ഇതിനകം തന്നെ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കൂടുതല്‍ ചെയ്യേണ്ടതില്ലെന്നും ചെയ്തകാര്യങ്ങള്‍ പിന്നീട് വായിക്കുന്നതിലൂടെ സാധിക്കും.
ഓരോ കാര്യത്തിനും നിശ്ചിതസമയം അനുവദിക്കുക
എന്തുകാര്യമാണെങ്കിലും അത് ചെയ്യാന്‍ കൃത്യമായ ഒരു സമയം അനുവദിക്കുക. ഉദാഹരണത്തിന് ദിവസവും അരമണിക്കൂര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ എന്ന് തീരുമാനിച്ചാല്‍ ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക. അതില്‍ കൂടുതല്‍ സമയം ആ ദൗത്യത്തിന് നല്‍കാതിരിക്കുക. ഇങ്ങനെ ഓരോ ദൈനംദിന ജോലികള്‍ക്കും അവയുടെ പ്രാധാന്യം അനുസരിച്ച് സമയം നീക്കിവെക്കുക. അത് കൃത്യമായി പാലിക്കുക. ഒരു സമയത്ത് അപ്പോള്‍ ചെയ്യാന്‍ നിശ്ചയിച്ച കാര്യത്തിന് വേണ്ടി മാത്രം ചിലവഴിക്കാനും ശ്രമിക്കുക.



Click it and Unblock the Notifications











