Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ന്യൂ ഇയറില്‍ മുന്തിരിയോട് എന്താണിത്ര കമ്പം, കോണ്ടത്തിന്റെ ഫ്ളേവറില്‍ മുന്നിലേത്, അമ്പരിപ്പിക്കും കണക്കുകള്‍
പതിവുപോലെ ആവേശവും ആഘോഷവും ഒട്ടും കുറയാതെ 2025-നെ വരവേറ്റിരിക്കുകയാണ് ലോകം. 2024നോട് വിട പറയുന്നതും 2025നെ വരവേല്‍ക്കുന്നതും മാലോകര്‍ തകൃതിയായി ആഘോഷിച്ചപ്പോള്‍ നമ്മള് ഇന്ത്യക്കാരും ഒപ്പത്തിനൊപ്പം നിന്നു. പുതുവര്‍ഷത്തോട് ചിയേഴ്സ് പറയാന്‍ ചില്ലറ കാശൊന്നുമല്ല ഇന്ത്യക്കാര്‍ പൊടിച്ചത്. ഓണ്‍ലൈന്‍ വില്‍പ്പന തകൃതിയായി മുന്നേറുന്ന കാലത്ത് ഇന്‍സ്റ്റന്റ് ഡെലിവറിയില്‍ (ഓര്‍ഡര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാധനം ഡെലിവര്‍ ചെയ്യുന്ന രീതി) രാജ്യം പുതിയ റെക്കോര്‍ഡിട്ടു. ഇന്‍സ്റ്റമാര്‍ട്ടും ബ്ലിങ്കിറ്റും ബിഗ് ബാസ്കറ്റും അടക്കം ഫാസ്റ്റ് ഡെലിവറി ആപ്പുകളുടെ സേവനം ഇന്ത്യക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ച രാത്രിയായി മാറി പുതുവര്‍ഷ രാവ്.

താരങ്ങളായി ഓണ്‍ലൈന്‍ ആപ്പുകള്‍
കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളാണ് ഇന്ത്യക്കാരുടെ പുതുവര്‍ഷ ആഘോഷത്തിന് മാറ്റേകിയത്. അതിവേഗ ഡെലിവറി ആപ്പുകള്‍ കച്ചമുറുക്കി നിന്നപ്പോള്‍ പാതിരാത്രി ആളുകള്‍ ചറപറേ ഓര്‍ഡറുകള്‍ നല്കി. മുന്തിരിയും കോണ്ടവും മുതല്‍ ചിപ്പ്സും ഹാന്ഡ്കഫ്സും വരെ പുതുവര്‍ഷ പാര്‍ട്ടിക്കായി ആളുകള്‍ ഓര്‍ഡര്‍ ചെയ്തുവെന്നാണ് ഡെലിവറി ആപ്പുകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ പുതുവര്‍ഷ രാത്രിയില്‍ പുറത്ത് പോയി ഭക്ഷണം കഴിച്ചവരും കുറവല്ല.
ചിപ്പ്സ്, കോക്ക്, നംകീന്‍ തുടങ്ങിയ സാധനങ്ങളാണ് ബ്ലിങ്കിറ്റ് ആപ്പ് വഴി ഏറ്റവുമധികം വിറ്റുപോയത്. 2.3 ലക്ഷം ആലൂ ബുജിയ പാക്കറ്റുകളും 6,834 ഐസ് ക്യൂബ് പാക്കറ്റുകളും ഡിസംബര്‍ 21ന് രാത്രി 8 മണി വരെ ഡെലിവര്‍ ചെയ്തതായി ബ്ലിങ്കിറ്റ് സഹസ്ഥാപകനായ അല്‍ബിന്ദര്‍ ഡിന്ഡ്സ മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സിലൂടെ (ട്വിറ്റര്‍) വെളിപ്പെടുത്തി. ആപ്പ് വഴി ആകെ ഡെലിവര്‍ ചെയ്ത കോണ്ടത്തില്‍ 29 ശതമാനവും ചോക്കളേറ്റ് ഫ്ളേവറും 31 ശതമാനം സ്ട്രോബെറി ഫ്ളേവറും 19 ശതമാനം ബബിള്‍ഗം ഫ്ളേവറും ആയിരുന്നുവെന്നും ഒരു ഉപയോക്താവിന്റെ ആവശ്യാര്‍ത്ഥം അദ്ദേഹം വെളിപ്പെടുത്തി.
മുന്തിരിയോട് എന്താണിത്ര കമ്പം
പുതുവര്‍ഷ ആഘോഷവും മുന്തിരിയും തമ്മില്‍ എന്താണിത്ര ബന്ധമെന്ന് തോന്നിപ്പിക്കും ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ കണക്ക് നോക്കിയാല്‍. പുതുവര്‍ഷ രാത്രിയില്‍ ഉപഭോക്താക്കള്‍ ഇത്രയധികം മുന്തിരി വാങ്ങിച്ചതില്‍ ബ്ലിങ്കിറ്റ് സ്ഥാപകനും അതിശയം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31-ന് രാവിലെ മുതല്‍ ആപ്പില്‍ ഏറ്റവുമധികം ഓര്‍ഡറുകള്‍ വന്ന ഒരു വസ്തു മുന്തിരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് ഒരു രസകരമായ മറുപടിയും വന്നിട്ടുണ്ട്. പുതുവര്‍ഷ രാത്രിയില്‍ 12 മുന്തിരി കഴിച്ച് ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നത് പണ്ടുകാലത്തെ ഒരു വിശ്വാസമായിരുന്നുവെന്നും മോഡേണ്‍ ഫാമിലി എന്ന സിറ്റ്കോമില്‍ ഗ്ലോറിയ എന്ന കഥാപാത്രം ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമാണ് ബ്ലിങ്കിറ്റ് സ്ഥാപകന്റെ സംശയത്തിന് ഒരു ഉപയോക്താവ് മറുപടി കുറിച്ചിരിക്കുന്നത്.
ഇന്‍സ്റ്റമാര്‍ട്ടില്‍ താരം ചിപ്പ്സ്
സ്വിഗ്ഗിയുടെ സാധന ഡെലിവറി ആപ്പായ ഇന്‍സ്റ്റമാര്‍ട്ടില്‍ പുതുവര്‍ഷ ദിവസം ഏറ്റവുമധികം ഓര്‍ഡര്‍ വന്നത് ചിപ്പ്സിനാണ്. വൈകുന്നേരം 7.30 ന് മിനിറ്റില്‍ 853 പാക്കറ്റ് ചിപ്പ്സ് വിറ്റു. അതുകൂടാതെ കണ്ണുകെട്ടുന്നതിനുള്ള തുണിയും ഹാന്ഡ്കഫുകളും കണക്കില്ലാതെ വിറ്റഴിഞ്ഞു. രാത്രി 7.41ന് മിനിറ്റില്‍ 119 കിലോഗ്രാം ഐസ് വിറ്റുപോയതായി സ്വിറ്റി ഇന്സ്റ്റമാര്ച്ച് സഹസ്ഥാപകന്‍ ഫാനി കിഷന് എക്സില്‍ കുറിച്ചു.
മറ്റൊരു ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ ഇന്‍സ്റ്റമാര്‍ട്ടില്‍ നോണ്‍-ആല്‍ക്കഹോളിക് പാനീയങ്ങളുടെ ഓര്‍ഡറില്‍ 552 ശതമാനം കുതിപ്പാണ് ഉണ്ടായത്. ഡിസ്പോസിബിള്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്ക് 325 ശതമാനം കൂടുതല്‍ ഓര്‍ഡറുകള്‍ വന്നു. സോഡയും മോക്ടെയിലുകളും ഏറ്റവുമധികം വിറ്റുപോയ സാധനങ്ങളിലൊന്നാണ്.



Click it and Unblock the Notifications
