Latest Updates
-
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും!
പുതുവര്‍ഷ രാവില്‍ പ്രസിദ്ധം ലോകമെമ്പാടുമുള്ള ഈ വിചിത്രമായ ആചാരങ്ങള്‍
പുതുവത്സര ആഘോഷത്തിമിര്‍പ്പിലാണ് ലോകമെങ്ങും. ഇന്ന് അര്‍ദ്ധ രാത്രിയോടെ ഒരു പുത്തന്‍ വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. 2024 പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ 31ന് പുതുവര്‍ഷരാവ് ആഘോഷിക്കാനായി എല്ലാവരും ഒത്തുകൂടുന്നു. ക്ലോക്കില്‍ അര്‍ദ്ധരാത്രി 12 അടിക്കുന്നതോടെ പാര്‍ട്ടികളും പടക്കങ്ങളുമായി ലോകമെമ്പാടും ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. എന്നാല്‍ ലോകമെമ്പാടും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മറ്റ് ചില പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. അവയില്‍ പലതും വിചിത്രവും അതിശയകരവുമാണ്. പുതുവര്‍ഷ രാവില്‍ ലോകമെമ്പാടുമുള്ള വിചിത്രമായ പാരമ്പര്യങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
ഡെന്മാര്ക്ക് - പാത്രങ്ങള്‍ തകര്‍ക്കുന്നു
പാത്രങ്ങള്‍ തകര്‍ക്കുന്നത് സാധാരണയായി നശീകരണ പ്രവര്‍ത്തിയായി കണക്കാക്കപ്പെടുമ്പോള്‍, ഡാനിഷ് ജനതയ്ക്ക് അതൊരു ആചാരമാണ്. പുതുവത്സരാഘോഷത്തില്‍ ഡെന്മാര്ക്കിലെ ആളുകള്‍ അവരുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും വാതില്‍പ്പടിയില്‍ പാത്രങ്ങള്‍ പൊട്ടിച്ചിടുന്നത് ഒരു പാരമ്പര്യമാണ്. വലിയ കഷ്ണം പൊട്ടുന്നതിലൂടെ പുതുവര്‍ഷത്തില്‍ കൂടുതല്‍ ഭാഗ്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇക്വഡോര്‍ - പ്രതിമകളെ കത്തിക്കുന്നു
ഇക്വഡോറിലെ ആളുകള്‍ പുതുവത്സരാഘോഷത്തില്‍ അര്‍ദ്ധരാത്രിയില്‍ പഴയ വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന പ്രതിമകള്‍ കത്തിക്കുന്നു. കഥാപാത്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങള്‍ വരെ പ്രതിമകള്‍ പല രൂപങ്ങളിലാക്കി ഇവര്‍ പുതുവര്‍ഷ രാത്രിയില്‍ കത്തിക്കുന്നു.
സ്പെയിന് - 12 മുന്തിരി കഴിക്കുന്നു
ഡിസംബര്‍ 31 അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് 12 സെക്കന്‍ഡിനുള്ളില്‍ 12 മുന്തിരി കഴിക്കുന്ന അസാധാരണ പാരമ്പര്യമാണ് സ്പാനിഷ് ജനതയ്ക്കുള്ളത്. ഓരോ മുന്തിരിയും ഒരോ മാസത്തിന് തുല്യമാണ്. 12 സെക്കന്‍ഡിനുള്ളില്‍ 12 മുന്തിരി കഴിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ലൊരു വര്‍ഷമായിരിക്കും മുന്നിലുള്ളത്.
തെക്കേ അമേരിക്ക - നിറമുള്ള അടിവസ്ത്രം ധരിക്കുന്നു
ലാറ്റിന്‍ അമേരിക്കയിലുടനീളം, പുതുവത്സരാഘോഷത്തില്‍ ധരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം വളരെ പ്രധാനമാണ്. പെറു, ചിലി, ഇക്വഡോര്‍, മെക്സിക്കോ എന്നിവിടങ്ങളില്‍ മഞ്ഞ അടിവസ്ത്രം ധരിക്കുന്നതിലൂടെ പുതുവത്സരത്തില്ഡ നല്ല ഭാഗ്യം കൈവരുത്തുമെന്നാണ്. സ്നേഹം ആഗ്രഹിക്കുന്ന ഒരാള്‍ ചുവപ്പ് ധരിക്കണം, അതേസമയം ആരെങ്കിലും സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ പച്ച അടിവസ്ത്രം ധരിക്കണം.
ചെക്ക് റിപ്പബ്ലിക് - ആപ്പിള്‍ മുറിക്കുന്നു
ചെക്ക് റിപ്പബ്ലിക്കില്‍, ആളുകള്‍ പുതുവര്‍ഷത്തില്‍ അവരുടെ വിധി അറിയാന്‍ ഒരു ആപ്പിള്‍ പകുതിയായി മുറിക്കുന്നു. ആപ്പിളിന്റെ വിത്തുകള്‍ കുരിശിന്റെ രൂപത്തില്‍ മുറിഞ്ഞാല്‍ മോശം കാര്യങ്ങള്‍ വരുന്നുവെന്നും നക്ഷത്ര ആകൃതിയില്‍ മുറിഞ്ഞാല്‍ ഭാഗ്യം വരുമെന്നും ഇവര്‍ വിശ്വസിക്കുന്നു.
ദക്ഷിണാഫ്രിക്ക - ഫര്‍ണിച്ചറുകള്‍ എറിയുന്നു
പുതുവര്‍ഷ ആചാരത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ ആളുകള്‍ വീടുകളില്‍ നിന്ന് പഴയ ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചെറിയുന്നു.
സ്വിറ്റ്സര്‍ലന്‍ഡ് - ഐസ്ക്രീമുകള്‍ തറയിലിടുന്നു
സ്വിസ് ജനത പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത് ഐസ്ക്രീമുകള്‍ തറയില്‍ കളഞ്ഞാണ്.
ഇറ്റലി - പഴയ വസ്തുക്കള്‍ പുറത്തെറിയുന്നു
ഇറ്റലിയില്‍ ആളുകള്‍ വിശ്വസിക്കുന്നത് പുതുവര്‍ഷം പുതുതായി ആരംഭിക്കണമെന്നാണ്. അതിനാല്‍, പുതുവത്സരാഘോഷത്തില്‍ പഴയ വസ്തുക്കള്‍ ജനാലകളില്‍ നിന്ന് വലിച്ചെറിയുന്നത് ഇറ്റലിയില്‍ പതിവാണ്. തെക്കന്‍ ജനതയുടെ സ്വഭാവ സവിശേഷതകളോടെ അവര്‍ ഈ ആചാരം തുടരുന്നു. പഴയ ഇരുമ്പു വസ്തുക്കള്‍, കസേരകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ജനലിലൂടെ പുറത്തിടുന്നു.
സ്കോട്ട്ലന്‍ഡ് - ബന്ധുവീട് സന്ദര്‍ശിക്കുന്നു
പുതുവത്സര രാത്രിയില്‍ ബന്ധുക്കളുടെയോ അയല്‍ക്കാരുടെയോ സുഹൃത്തുക്കളുടെയോ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നത് സ്കോട്ട്ലന്‍ഡിലെ പതിവാണ്. അര്‍ദ്ധരാത്രിക്ക് ശേഷം സന്ദര്‍ശനം നടത്തുകയും ചില സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഉപ്പ്, കല്‍ക്കരി, ഷോര്‍ട്ട് ബ്രെഡ്, വിസ്കി, ബ്ലാക്ക് ബണ്‍ പോലുള്ള പ്രതീകാത്മക സമ്മാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടാര്‍ വീപ്പകള്‍ക്ക് തീയിട്ട് തെരുവുകളില്‍ ഉരുട്ടിക്കൊണ്ട് പുതുവത്സരത്തെ ക്ഷണിക്കുന്നതും ഇവിടെ പതിവാണ്.
ചൈന - ബുദ്ധനെ കുളിപ്പിക്കുന്നു
ചൈനയില്‍ പുതുവത്സര ദിനത്തില്‍ ബുദ്ധനെ കുളിപ്പിക്കുന്ന പാരമ്പര്യം നിലനില്ക്കുന്നു. ആ ദിവസം ക്ഷേത്രങ്ങളിലെയും മൊണാസ്റ്ററികളിലെയും ബുദ്ധപ്രതിമകള്‍ പര്‍വത ഉറവകളില്‍ നിന്ന് വരുന്ന തെളിനീരില്‍ കഴുകുന്നു. ന്യൂഇയര്‍ ആശംസ നേരുന്നവരുടെ മേല്‍ അവര്‍ ഈ വെള്ളം തളിക്കുന്നു.
ബള്‍ഗേറിയ - ലൈറ്റുകള്‍ അണയ്ക്കുന്നു
ബള്‍ഗേറിയയില്‍ അതിഥികളും ബന്ധുക്കളും പുതുവത്സരത്തിനായി തീന്മേശയില് ഒത്തുകൂടുകയും എല്ലാ വീടുകളിലും മൂന്ന് മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്യുന്നു. അതിഥികള്‍ ഇരുട്ടിലാകുന്ന സമയത്തെ ന്യൂ ഇയര്‍ ചുംബനങ്ങളുടെ മിനിറ്റ് എന്ന് വിളിക്കുന്നു.
ജര്‍മ്മനി - സമ്മാനങ്ങള്‍ നല്കുന്ന സാന്താക്ലോസ്
ജര്‍മ്മനിയില്‍ പുതുവത്സരത്തില്‍ കഴുതപ്പുറത്ത് സാന്താക്ലോസ് എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് കുട്ടികള്‍ സമ്മാനങ്ങള്‍ക്കായി മേശപ്പുറത്ത് ഒരു പ്ലേറ്റ് കരുതും. സാന്താക്ലോസ് അതില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. സാന്താക്ലോസിന്റെ കഴുതയ്ക്കായി പുല്ലും ഇവര്‍ കാത്തുവയ്ക്കുന്നു.
ഹംഗറി - ഉറക്കെ ശബ്ദമുണ്ടാക്കുന്നു
ഹംഗറിയില്‍, പുതുവത്സരം പിറക്കുമ്പോള്‍ ആളുകള്‍ കൊമ്പുകള്‍, വിസിലുകള്‍ എന്നിവ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്നു. വീടുകളില്‍ നിന്ന് ദുരാത്മാക്കളെ ഓടിക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹംഗേറിയക്കാര്‍ പുതുവത്സരത്തിലെ വിഭവങ്ങളില്‍ മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ബീന്‍സും കടലയും ആത്മാവിന്റെയും ശരീരത്തിന്റെയും കരുത്ത് നിലനിര്‍ത്തുന്നു, ആപ്പിള്‍ സൗന്ദര്യവും സ്നേഹവും നല്കുന്നു, പരിപ്പ് ദോഷമകറ്റുന്നു, വെളുത്തുള്ളി അസുഖങ്ങള്‍, തേന്‍ ജീവിതം മധുരമാക്കുന്നു എന്നിങ്ങനെ വിശ്വസിക്കുന്നു.
ജപ്പാന് - 108 മണി മുഴക്കുന്നു
ജപ്പാനില്‍ പുതുവര്‍ഷത്തിന്റെ വരവ് 108 മണികളടിച്ച് ആഘോഷിക്കുന്നു. വിശ്വാസമനുസരിച്ച് ഓരോ മണിയും മനുഷ്യന്റെ ഒരോ ദുഷ്പ്രവൃത്തിയെ കൊല്ലുന്നതായി കണക്കാക്കുന്നു. ജാപ്പനീസ് കുട്ടികള്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പുതുവത്സരം ആഘോഷിക്കുന്നു. ഇത് പുതുവര്‍ഷത്തില്‍ ആരോഗ്യവും ഭാഗ്യവും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications