Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഭക്ഷണത്തിലൂടെ ഭാഗ്യം, അര്‍ദ്ധരാത്രിയിലെ ചുംബനം; പുതുവര്‍ഷത്തില്‍ നിലിനില്ക്കുന്ന വിശ്വാസങ്ങള്‍
2024 പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ലോകം. പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പുതുവര്‍ഷത്തിന്റെ ആദ്യ ദിനം എല്ലാവരും വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നു. ചിലര്‍ പാര്‍ട്ടി നടത്തുന്നു, ചിലര്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നിരവധി വിചിത്രമായ വിശ്വാസങ്ങളുണ്ട്. അവയെക്കുറിച്ച് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തെക്കുറിച്ച് നിലനില്‍ക്കുന്ന ചില രസകരമായ വിശ്വാസങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

പുതിയ വസ്ത്രങ്ങള്‍ ധരിക്കുക
വര്‍ഷത്തിലെ ആദ്യ ദിവസം നിങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍, വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് നിരവധി പുതിയ വസ്ത്രങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എത്ര മനോഹരമായ വിശ്വാസം, അല്ലേ? പല വിശ്വാസങ്ങളും അനുസരിച്ച് ആളുകള്‍ പുതുവര്‍ഷത്തില്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നു. കാരണം ചുവപ്പ് നിറം സന്തോഷത്തെയും ശോഭനമായ ഭാവിയെയും പ്രതീകപ്പെടുത്തുന്നുവെന്ന് കരുതപ്പെടുന്നു.
പടക്കം പൊട്ടിക്കുക
പുതുവത്സര ദിനത്തില്‍ ആഘോഷത്തിന്റെ ഭാഗമായി പലയിടത്തും പടക്കങ്ങള്‍ പൊട്ടിക്കുന്നു. വിശ്വാസമനുസരിച്ച്, പടക്കങ്ങള്‍ പൊട്ടിക്കുനനതിലൂടെയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിലൂടെയും ദുരാത്മാക്കളെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഭാഗ്യം നല്‍കും ഭക്ഷണം
പുതുവത്സര ദിനത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ വര്‍ഷം മുഴുവന്‍ ഭാഗ്യവും പണവും കൈവരുമെന്ന് വിശ്വസിക്കുന്നു. പച്ചക്കറികള്‍, ന്യൂഡില്‍സ്, മാതളനാരങ്ങ, മത്സ്യം, ഓറഞ്ച്, മുന്തിരി, ചോളം, പന്നിയിറച്ചി എന്നിവ കഴിക്കുന്നത് പല രാജ്യങ്ങളുടെയും പുതുവത്സര വിശ്വാസത്തിന്റെ ഭാഗമാണ്.
പുതുവര്‍ഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍
പുതുവര്‍ഷത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ അങ്ങേയറ്റം ഭാഗ്യമുള്ളവരാണെന്ന് കരുതുന്നു. മാത്രമല്ല, ജനുവരി 1ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആ കുടുംബത്തിന് ഭാഗ്യം വരുത്തുമെന്നും വിശ്വസിക്കപ്പെടുന്നു.
ദു:ഖിക്കാതിരിക്കുക
നിങ്ങള്‍ പുതുവത്സര ദിനത്തില്‍ കരഞ്ഞാല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവനും സങ്കടമുണ്ടാകുമെന്ന് പല വിശ്വാസങ്ങളും കരുതപ്പെടുന്നു. വര്‍ഷത്തിലെ ആദ്യ ദിവസം കരയുന്നത് ഒഴിവാക്കണം. ഈ ദിവസം ഒരാള്‍ എപ്പോഴും സന്തോഷത്തോടെയും നല്ല മനസ്സോടെയും തുടരണം.
പുതുവര്‍ഷത്തില്‍ 12 മുന്തിരി
ക്യൂബ, പോര്‍ച്ചുഗല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ പുതുവര്‍ഷത്തിന്റെ മുന്തിരി കഴിക്കുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. നല്ല ഭാഗ്യം ലഭിക്കാന്‍ വര്‍ഷത്തിലെ അവസാന ദിവസം പുതുവര്‍ഷം പിറക്കുന്ന സമയം 12 മുന്തിരി കഴിക്കണമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഓരോ മുന്തിരി കഴിക്കുമ്പോഴും ആളുകള്‍ ഓരോ ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നു. ഈ ആഗ്രഹങ്ങള്‍ മുന്തിരിയുടെ മധുരം അനുസരിച്ച് വരും വര്‍ഷം നടപ്പാകുമെന്നും അവര്‍ വിശ്വസിക്കുന്നു.
പാത്രം കഴുകരുത്, തുണി അലക്കരുത്
പുതുവര്‍ഷത്തില്‍ പാത്രങ്ങള്‍ കഴുകുകയും തുണി അലക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ആ വര്‍ഷം നിങ്ങളുടെ വീട്ടില്‍ ഒരു മരണം സംഭവിക്കാമെന്ന് പലയിടങ്ങളിലും കരുതപ്പെടുന്നു. പലരും ഈ ദിവസം മുടി കഴുകുക പോലുമില്ല.
കടങ്ങള്‍ തീര്‍ക്കുക
പുതുവത്സരാഘോഷത്തിന് മുമ്പായി നിങ്ങളുടെ എല്ലാ കടങ്ങളും തീര്‍ക്കുക. കാരണം പുതുവര്‍ഷത്തില്‍ കടങ്ങള്‍ ബാക്കിവയ്ക്കുന്നതിലൂടെ വര്‍ഷം മുഴുവന്‍ നിങ്ങള്‍ സാമ്പത്തികമായി പിന്നോട്ടു പോകുമെന്ന് പലരും വിശ്വസിക്കുന്നു. നിങ്ങളുടെ പഴയ വായ്പകളും ബില്ലുകളും കടങ്ങളും തീര്‍ക്കുക. അതുപോലെ, ഈ ദിവസം പണമോ മറ്റ് വിലയേറിയ വസ്തുക്കളോ കടം കൊടുക്കയും ചെയ്യരുത്.
ആദ്യത്തെ അതിഥി
അര്‍ദ്ധരാത്രിക്ക് ശേഷം നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്ന ആദ്യ വ്യക്തിയെ ഊഷ്മളമായി നിങ്ങള്‍ സ്വീകരിക്കണമെന്ന് പറയപ്പെടുന്നു. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ആദ്യ അതിഥി ഇരുണ്ട മുടിയുള്ളതും ഉയരമുള്ളവരും സൗന്ദര്യമുള്ളവരുമായിരിക്കണം. അത് ഒരു സ്ത്രീയായിരിക്കരുത്, കൂടാതെ പുരികങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ഒരു വ്യക്തിയുമായിരിക്കരുത്. അതുപോലെ, പുതുവര്‍ഷത്തില്‍ ആരെങ്കിലും ആദ്യം വരുന്നതിനുമുമ്പ് വീട്ടിലുള്ളവര്‍ പുറത്തേക്ക് പോകരുതെന്നും വിശ്വസിക്കപ്പെടുന്നു.
വീടിന്റെ വാതിലുകള്‍ തുറന്നിടുക
മരണത്തെക്കുറിച്ചുള്ള പ്രേത കഥകളും സംസാരവും പുതുവര്‍ഷത്തില്‍ ഒഴിവാക്കണം. അര്‍ദ്ധരാത്രിയില്‍, പഴയ വര്‍ഷം കടന്നുപോകാനായി ഒരു വീടിന്റെ എല്ലാ വാതിലുകളും തുറന്നിടണമെന്ന് പലയിടത്തും വിശ്വാസമുണ്ട്.
അര്‍ദ്ധരാത്രിയിലെ ചുംബനം
പുതുവര്ഷത്തിലുടനീളം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല ബന്ധത്തില്‍ തുടരാന്‍ അര്‍ദ്ധരാത്രിയില്‍ ചുംബിക്കുന്നതിലൂടെ സാധിക്കുമെന്ന് പലയിടത്തും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
